Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളൂക്കുന്നേൽ സ്‌കറിയയും മക്കളും 1000 ഏക്കർ കൈയേറി മറിച്ചുവിറ്റും കൃഷി നടത്തിയും ജീവിക്കുന്നു; ആദിവാസികൾക്കു നൽകിയ ഭൂമിയും കൈക്കലാക്കി; ലാൻഡ് റെവന്യൂ കമ്മീഷണറുടെ റിപ്പോർട്ടും ക്രൈംബ്രാഞ്ച് കേസും അവഗണിച്ചു; അഞ്ചു കളക്ടർമാർ കണ്ണടച്ച തട്ടിപ്പിൽ തൊട്ടപ്പോൾ കുറ്റക്കാരായത് രണ്ട് ഐഎഎസുകാർ

വെള്ളൂക്കുന്നേൽ സ്‌കറിയയും മക്കളും 1000 ഏക്കർ കൈയേറി മറിച്ചുവിറ്റും കൃഷി നടത്തിയും ജീവിക്കുന്നു; ആദിവാസികൾക്കു നൽകിയ ഭൂമിയും കൈക്കലാക്കി; ലാൻഡ് റെവന്യൂ കമ്മീഷണറുടെ റിപ്പോർട്ടും ക്രൈംബ്രാഞ്ച് കേസും അവഗണിച്ചു; അഞ്ചു കളക്ടർമാർ കണ്ണടച്ച തട്ടിപ്പിൽ തൊട്ടപ്പോൾ കുറ്റക്കാരായത് രണ്ട് ഐഎഎസുകാർ

ഇടുക്കി: മൂന്നാർ പാപ്പാത്തിച്ചോലയിൽ കുരിശു തകർത്തപ്പോഴാണ് സ്പിരിറ്റ് ഇൻ ജീസസ് എന്ന പേര് കേരളം ചർച്ച ചെയ്തത്. ആ കുരിശു തകർത്തിരുന്നില്ലെങ്കിൽ ആരുമറിയാതെ വൻ കൈയേറ്റവും തട്ടിപ്പുമായി സംഘടന വീണ്ടും നിർബാധം വിഹരിക്കുമായിരുന്നു. അന്വേഷിച്ചുപോകുമ്പോൾ ആരെയും ഞെട്ടിക്കുന്ന തട്ടിപ്പുകളാണ് സംഘടന നടത്തിയതെന്നു വ്യക്തമാകുന്നു. സർക്കാരിന്റെയും റെവന്യൂ വകുപ്പിന്റെയും നിരവധി ഉത്തരവുകളാണ് ഇവർ കാറ്റിൽപറത്തിയത്. ആയിരക്കണക്കിന് ഏക്കറാണ് ഇവർ കൈക്കലാക്കി വച്ചിരിക്കുന്നതെന്നാണ് പുതിയ വിവരം.

ടോം സക്കറിയ കൈക്കലാക്കി വച്ചിരിക്കുന്ന അനധികൃതഭൂമി തിരിച്ചു പിടിക്കണമെന്ന് ലാൻഡ് റെവന്യൂ കമ്മീഷണർ വരെ റിപ്പോർട്ട് നൽകിയിട്ടും അവരെ ഇതുവരെ തൊടാൻ ആയില്ല. ടോംസക്കറിയയുടെ കുടുംബം തന്നെ മൂന്നാറിലും പരിസരപ്രദേശങ്ങളിലൂമായി ആയിരക്കണക്കിന് ഏക്കറാണ് കൈക്കലാക്കി വച്ചിരിക്കുന്നതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. പിതാവ് സൂര്യനെല്ലി വെള്ളൂക്കുന്നേൽ സ്‌കറിയ ജോസഫും ഭൂമി കൈയേറിയിട്ടുണ്ട്. ടോം സക്കറിയയുടെ സഹോദരങ്ങളും ഇക്കാര്യത്തിൽ പിന്നിലല്ല. സക്കറിയ ജോസഫും മക്കളും ബന്ധുക്കളുമായാണു ചിന്നാറിൽ ആയിരക്കണക്കിന് ഏക്കർ കൈക്കലാക്കിവച്ചിരിക്കുന്നത്.

ലാൻഡ് ബോർഡ് ഇക്കാര്യങ്ങൾ വ്യക്തമാക്കി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇവർ കൈക്കലാക്കിയതിൽ ആദിവാസികൾക്ക് അനുവദിച്ച ഭൂമിവരെയുണ്ടെന്നതാണ് ഞെട്ടിക്കുന്ന യാഥാർഥ്യം. ആദിവാസികൾക്കു വിതരണം ചെയ്ത ഭൂമി കൈക്കലാക്കി മറിച്ചുവിൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 200 ഏക്കറിലേറെ മിച്ചഭൂമിയാണെന്നും റവന്യു വകുപ്പും ക്രൈംബ്രാഞ്ചും 2012ൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇതു ചൂണ്ടിക്കാട്ടി ഇടുക്കി ജില്ലാ കലക്ടർ നൽകിയ റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണു ഭൂമി തിരിച്ചുപിടിക്കാൻ ലാൻഡ് ബോർഡ് ഉത്തരവിട്ടത്.

2012 ജനുവരി 12നാണ് ലാൻഡ് ബോർഡിന്റെ ഉത്തരവിറങ്ങിയത്. ഇതിനുശേഷം അഞ്ചു കളക്ടർമാർ ഇടുക്കിയുടെ അധികാരികളായിരുന്നിട്ടുണ്ട്. പലവട്ടം നോട്ടീസ് നൽകുകമാത്രം ചെയ്ത് ഇവരൊക്കെ സ്‌കറിയക്കും മക്കൾക്കും സഹായം ചെയ്യുകയായിരുന്നു. കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ രേഖകൾ ഹാജരാക്കണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം. പക്ഷേ, ഒരു രേഖയും ഓഫീസുകളിൽ എത്തിയില്ല.

അതിനിടെ, റെവന്യൂ ഭൂമി കൈയേറിയെന്നു കാട്ടി സ്‌കറിയ ജോസഫിനും കുടുംബത്തിനുമെതിരേ ക്രൈംബ്രാഞ്ച് അന്വേഷണവും നടന്നിരുന്നു. ഇതും എങ്ങുമെത്തിയില്ല. ജില്ലയിൽ വ്യാജ പട്ടയങ്ങളും മറ്റും ഉപയോഗിച്ച് ഭൂമി കയ്യേറിയവരെക്കുറിച്ച് അന്വേഷിക്കാൻ 2013 ഓഗസ്റ്റ് 30ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവു പ്രകാരം നിയോഗിച്ച ക്രൈംബ്രാഞ്ച് അന്വേഷണമാണു ഉന്നത സ്വാധീനത്തെ തുടർന്ന് ഒതുക്കിയത്. വ്യാജ പട്ടയങ്ങളും മറ്റു കൃത്രിമരേഖകളും ചമച്ച് റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇടുക്കി ജില്ലയിൽ വൻതോതിൽ ഭൂമികയ്യേറ്റം നടന്നിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിച്ചു സർക്കാർ ഭൂമി തിരിച്ചുപിടിക്കണമെന്നും ഇതിനായി ക്രൈംബ്രാഞ്ച് എഡിജിപിയുടെ കീഴിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നമുള്ള ഉത്തരവാണു മുക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP