Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോതമംഗലത്ത് ഗ്‌ളോബൽ ടൂർസ് എന്ന സ്ഥാപനം നടത്തി വിദേശത്ത് വിസ നൽകാമെന്ന് പറഞ്ഞ് വൻ തട്ടിപ്പ്; പത്തോളം പേരിൽ നിന്ന് കഴക്കൂട്ടം സ്വദേശി കൈക്കലാക്കിയത് 30 ലക്ഷം; കാനഡയിലേക്കും ഇസ്രയേലിലേക്കുമെല്ലാം വിസനൽകാം എന്നുപറഞ്ഞ് പണം നിക്ഷേപിക്കാൻ പറയുന്നത് സുഹൃത്തിന്റെ അക്കൗണ്ടിലേക്ക്; ഒരിടത്തും സ്ഥിരമായി താമസിക്കാതെ കറങ്ങിനടന്ന ജോൺസൺ ഗോമസിനെ തന്ത്രപരമായി കുടുക്കി പൊലീസ്

കോതമംഗലത്ത് ഗ്‌ളോബൽ ടൂർസ് എന്ന സ്ഥാപനം നടത്തി വിദേശത്ത് വിസ നൽകാമെന്ന് പറഞ്ഞ് വൻ തട്ടിപ്പ്; പത്തോളം പേരിൽ നിന്ന് കഴക്കൂട്ടം സ്വദേശി കൈക്കലാക്കിയത് 30 ലക്ഷം; കാനഡയിലേക്കും ഇസ്രയേലിലേക്കുമെല്ലാം വിസനൽകാം എന്നുപറഞ്ഞ് പണം നിക്ഷേപിക്കാൻ പറയുന്നത് സുഹൃത്തിന്റെ അക്കൗണ്ടിലേക്ക്; ഒരിടത്തും സ്ഥിരമായി താമസിക്കാതെ കറങ്ങിനടന്ന ജോൺസൺ ഗോമസിനെ തന്ത്രപരമായി കുടുക്കി പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വിദേശ രാജ്യങ്ങളിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി 30ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത് മുങ്ങിയ തിരുവനന്തപുരം സ്വദേശി പൊലീസ് പിടിയിൽ. തിരുവനന്തപുരം കഴക്കൂട്ടം മേരിക്കോട്ടയിൽ താമസിക്കുന്ന സ്റ്റീഫൻ ഗോമസിന്റെ മകൻ ജോൺസൺ ഗോമസിനെ (49) ആണ് സംഭവവുമായി ബന്ധപ്പെട്ട് കോതമഗലം എസ്‌ഐ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്.

കോതമംഗലം സ്വദേശി വെള്ളാംകണ്ടത്തിൽ ബേസിലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കാനഡയിലേക്ക് ജോബ് വിസ നൽകാമെന്ന് വിശ്വസിപ്പ് 50000 രൂപ വാങ്ങിയിട്ട് ഒരുവർഷം പിന്നിട്ടിട്ടും ജോൺസൺ വാഗ്ദാനം പാലിക്കാതായതോടെയാണ് ബേസിൽ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

കോതമംഗലം റവന്യൂടവറിൽ ഗ്ലോബൽ ടൂർസ് ഗൈഡൻസ് എന്ന സ്ഥാപനം നടത്തി വന്നിരുന്ന ഇയാൾ സമാന രീതിയിൽ പത്തോളം പേരെ കബളിപ്പിച്ച് 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും കൂടുതൽ പേർ തട്ടിപ്പിനിരയായതായി സൂചന ലഭിച്ചിട്ടുണ്ടെന്നും എസ് ഐ വ്യക്തമാക്കി.

ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാത്ത ഇയാളെ തന്ത്രപരമായിട്ടാണ് പൊലീസ് കൂടുക്കിയത്.ജോൺസൺ നിർദ്ദേശിച്ചത് പ്രകാരം ഇയാളുടെ സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് ബേസിൽ പണം നിക്ഷേപിച്ചത്.ഈ വിവരം മനസ്സിലാക്കിയ പൊലീസ് സംഘം അക്കൗണ്ട് ഉടമയെ തപ്പിപ്പിടിച്ച് ഇയാളെക്കൊണ്ട് ജോൺസനെ വിളിച്ച് വരുത്തിയ ശേഷം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

കാനഡ, ഇസ്രയേൽ, സൗത്താഫ്രിക്ക എന്നി രാജ്യങ്ങളിലേക്ക് വിസ തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ചാണ് പ്രധാനമായും ഇയാൾ തട്ടിപ്പ് നടത്തിയത്. ഒരു സ്ഥലത്ത് സ്ഥാപനം തുടങ്ങി, ശേഷം പരമാവധി ആളുകളിൽ നിന്നും പണം തട്ടിയെടുത്ത ശേഷം മുങ്ങുകയായിരുന്നു പതിവ് രീതിയെന്നും കൊച്ചിയിൽ അടുത്തിടെ സ്ഥാപനം തുടങ്ങുന്നതിന് ഇയാൾ നീക്കം നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എസ് ഐ കൃഷ്ണലാൽ,എസ് സി പി ഒ വിനാസ്, ഉബൈസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP