Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടതിയെ കബളിപ്പിച്ചു വിലസി നടന്ന എസ്എൻഡിപി കുട്ടനാട് താലൂക്ക് പ്രസിഡന്റിനെതിരെ വാറന്റ്; തെങ്ങിൻ തോപ്പു കാട്ടി പാടം കച്ചവടം നടത്തി പ്രവാസിയുടെ പണം തട്ടിയ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കോടതിയെ കബളിപ്പിച്ചു വിലസി നടന്ന എസ്എൻഡിപി കുട്ടനാട് താലൂക്ക് പ്രസിഡന്റിനെതിരെ വാറന്റ്; തെങ്ങിൻ തോപ്പു കാട്ടി പാടം കച്ചവടം നടത്തി പ്രവാസിയുടെ പണം തട്ടിയ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ആലപ്പുഴ: കോടതിയെ കബളിപ്പിച്ച് വിലസി നടന്ന എസ് എൻ ഡി പി യൂണിയൻ കുട്ടനാട് താലൂക്ക് പ്രസിഡന്റിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചു. അടുത്തദിവസങ്ങളിൽ ഇയ്യാളെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവിട്ടിട്ടുള്ളത്.

ഭൂമിയിടപാടിൽ പ്രവാസിയെ പറ്റിച്ച് കോടികൾ തട്ടിയതിന്റെ പേരിലാണ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. എംസി റോഡിനരികിലുള്ള 7 ഏക്കർ തെങ്ങും തോപ്പ് കാട്ടിയാണ് മധുസൂദനൻ 2.5 കോടി പ്രവാസിയായ പ്രേംരാജിൽനിന്നും തട്ടിയത്.

എന്നാൽ പണം കൊടുത്തശേഷം വാങ്ങിയ ഭൂമിയിൽ തേങ്ങാ പറിക്കാൻ ചെന്ന പ്രവാസിയെ അഭിഭാഷകനും സംഘവും ചേർന്ന് വിരട്ടിയോടിക്കുകയായിരുന്നു. ഇതോടെയാണ് കേസ് കോടതിയിൽ എത്തിയത്. പൊലീസിനെ സ്വാധീനിച്ച് കോടതിയെ വട്ടം ചുറ്റിച്ച് ഇയ്യാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഏതുസമയവും പൊലീസിന്റെ വലയിലാകുമെന്നാണ് കരുതുന്നത്.

പൊലീസ് നാട്ടിലില്ലെന്ന് പറയുന്ന പ്രതി വെള്ളാപ്പള്ളിക്കൊപ്പം പൊതുപരിപാടിയിൽ അദ്ധ്യക്ഷപദം അലങ്കരിച്ച് വിലസുന്ന ചിത്രം നേരത്തെ മറുനാടൻ പ്രസിദ്ധീകരിച്ചിരുന്നു. ഈ പടവും തെളിവായി വാദിഭാഗം കോടതിയിൽ സമർപ്പിച്ചിരുന്നു.

കുട്ടനാട്ടിലെ മങ്കൊമ്പിൽ എസ്എൻഡിപി ശാഖ കമ്മിറ്റി നിർമ്മിച്ച അഡ്വാൻസ് സ്റ്റഡി സെന്റർ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിലാണ് മധൂസൂദനൻ അദ്ധ്യക്ഷനായത്. എന്നാൽ നേരത്തെ പ്രശ്‌നങ്ങൾ രമ്യതയിൽ തീർക്കാൻ തട്ടിപ്പിനിരയായ ഹോട്ടലുടമ പ്രേംരാജ് പരാതിയുമായി യോഗം ജനറൽ സെക്രട്ടറി വെള്ളാപള്ളിയെയും വൈസ് പ്രസിഡന്റ് തുഷാറിനെയും സമീപിച്ചിരുന്നെങ്കിലും മധുസൂദനന് അനുകൂല നിലപാടെടുക്കുകയായിരുന്നു.

കുട്ടനാട്ടിലൂടനീളം ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ട് എന്നറിയിച്ചിട്ടും വെള്ളാപ്പള്ളി ഒന്നും ചെയ്തില്ല. ഇപ്പോൾ അഭിഭാഷകനെതിരെ പ്രവാസി മലയാളി മുഴുവൻ രേഖകളും സംഘടിപ്പിച്ച് വെള്ളാപ്പള്ളിക്ക് മുമ്പാകെ സമർപ്പിക്കാനാണ് പരിപാടിയിട്ടിട്ടുള്ളത്.

ഇയാൾക്കെതിരെ 15 ഓളം കേസുകൾ ഉണ്ടെന്നാണു വാദിഭാഗം പറയുന്നത്. റവന്യു വില്ലേജ് അധികൃതരെ സ്വാധീനിച്ച് കുട്ടനാടിന്റെ വിവിധ കേന്ദ്രങ്ങളിൽ ഇത്തരത്തിൽ മധുസൂദനൻ ഭൂമി തട്ടിപ്പ് നടത്തിയതായി രേഖകൾ കണ്ടെത്തികഴിഞ്ഞു. ഇയാൾ വെള്ളാപ്പള്ളിയുടെ ബിനാമിയാണെന്നാണ് പ്രവാസി പറയുന്നത്.

ഭൂമി തട്ടിപ്പ് നടത്തി ലഭിക്കുന്ന തുക മൈക്രോ ഫിനാൻസിനായി ഉപയോഗിക്കുന്നതായും തട്ടിപ്പിനിരയായ പ്രവാസിമലയാളി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. മൈക്രോ ഫിനാൻസിന്റെ വിതരണത്തിലും നിക്ഷേപത്തിലും മധൂസൂദനൻ നടത്തിയ വൻതിരിമറിയെ കുറിച്ചുള്ള മുഴുവൻ തെളിവുകളും തന്റെ പക്കലുണ്ടെന്ന് പ്രവാസി പറഞ്ഞു. അഴിമതിക്കാർക്കും തട്ടിപ്പുകാർക്കും യോഗം സെക്രട്ടറി കൂട്ടുനിൽക്കുന്നുവെന്നതിന് മറ്റൊരു തെളിവാണ് സുഭാഷ് വാസു.

കോടതി അന്ത്യശാസനം നൽകിയ സുഭാഷിനെ ഒപ്പം കൂട്ടിയാണ് വെള്ളാപ്പള്ളി പ്രധാനമന്ത്രിയെ കാണാൻ പോയത്. അബ്കാരി കേസുകളടക്കം നിരവധി കേസുകളാണ് ദേവസ്വം ബോർഡ് അംഗം കൂടിയായ സുഭാഷിനെതിരെ ഉള്ളത്. ഇയാളും നാട്ടിലില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ ഇയാൾ പങ്കെടുത്ത പൊതുപരിപാടിയുടെ ചിത്രം വാദിഭാഗം കോടതിയിൽ ഹാജരാക്കിയാണ് വാറണ്ട് കൈപ്പറ്റിയത്. ഇതോടെ രണ്ടിടങ്ങളിലെയും പൊലീസിന് പണികിട്ടി. മാത്രമല്ല സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ ചെറുതും വലുതുമായ നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങി പണം തട്ടിയ കേസിൽ വെള്ളാപ്പള്ളിക്കും പങ്കുണ്ടെന്നാണ് നിക്ഷേപകർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP