Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്രിമിനൽ ആണെന്ന് അറിഞ്ഞിട്ടും സിനിമാക്കാർ കൊണ്ടു നടന്നത് ആർക്കും വേണ്ടിയും എന്തും വഴിവിട്ട് ചെയ്യുന്ന വിശ്വസ്തനായതിനാൽ; മുകേഷ് മുതൽ ദിലീപ് വരെയുള്ളവർ വിശ്വസിച്ചു കൊണ്ടു നടന്നു; നടിയോടുള്ള പിണക്കം അറിഞ്ഞിട്ടും ലാൽ ക്രിയേഷൻസ് ഡ്രൈവറായി നിയോഗിച്ചു; പൾസർ സുനി സിനിമാക്കാരുടെ അധോലോക പ്രവർത്തികളിലെ പ്രധാനി

ക്രിമിനൽ ആണെന്ന് അറിഞ്ഞിട്ടും സിനിമാക്കാർ കൊണ്ടു നടന്നത് ആർക്കും വേണ്ടിയും എന്തും വഴിവിട്ട് ചെയ്യുന്ന വിശ്വസ്തനായതിനാൽ; മുകേഷ് മുതൽ ദിലീപ് വരെയുള്ളവർ വിശ്വസിച്ചു കൊണ്ടു നടന്നു; നടിയോടുള്ള പിണക്കം അറിഞ്ഞിട്ടും ലാൽ ക്രിയേഷൻസ് ഡ്രൈവറായി നിയോഗിച്ചു; പൾസർ സുനി സിനിമാക്കാരുടെ അധോലോക പ്രവർത്തികളിലെ പ്രധാനി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ''എന്റെ ഡ്രൈവറായി ഏകദേശം ഒരുവർഷത്തോളം സുനി പ്രവർത്തിച്ചിരുന്നു. പിന്നീട് ഒഴിവാക്കി. ആരോ പറഞ്ഞുവിട്ടതുവഴിയാണ് സുനി എന്നെ സമീപിച്ചത്. അയാളുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് അറിവില്ലായിരുന്നു, ഡ്രൈവർസ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനെ സുനി ചോദ്യം ചെയ്തിരുന്നു' -കൊല്ലം എംഎൽഎ. കൂടിയായ നടൻ മുകേഷ് പറയുന്നു. ഇതു പോലെ സുനിക്ക് ജോലികൊടുത്ത ഓരോരുത്തരും പറയുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രധാനപ്രതി പൾസർ സുനി ഇതിന് മുമ്പും സമാനമായ ആക്രമണം നടത്തിയിട്ടുണ്ടെന്നും ഏവരും സമ്മതിക്കുന്നു. മലയാളത്തിലെ രണ്ട് യുവനടിമാരാണ് ഇരയായത്. അപമാനം ഭയന്ന് അവർ പരാതിനൽകാൻ മടിക്കുകയായിരുന്നു. ഇതൊക്കെ എല്ലാവർക്കും അറിയാമയിരുന്നു എന്ന് തന്നെയാണ് മുകേഷിന്റെ വാക്കുകൾ നൽകുന്ന സൂചന. ഇത്തരത്തിലൊരാൾ ദിലീപ് അടക്കമുള്ളവരുടെ ഡ്രൈവറായി എങ്ങനെ മാറിയെന്നതും അനിശ്ചിതമായി തുടരുന്നു.

പൾസർ സുനിയെ സിനിമാലോകത്തിനും സിനിമയെ സുനിക്കും നന്നായി അറിയാമെന്നതാണ് ഇതിന് കാരണം. ക്രിമിനൽ പശ്ചാത്തലമുണ്ടായിട്ടും കാലങ്ങളായി പ്രമുഖ താരങ്ങളുടെ ഡ്രൈവറായി ജോലിചെയ്ത് സിനിമയുമായി അടുത്തബന്ധമുള്ളയാളായി. പത്തുവർഷത്തോളമായി ലൊക്കേഷനുകളിൽനിന്ന് ലൊക്കേഷനുകളിലേക്കായിരുന്നു സുനിയുടെ യാത്ര. പക്ഷേ, ഒരാളുടെകൂടെപ്പോലും സ്ഥിരമായി ജോലി ചെയ്യാനായിട്ടില്ല. പലരും ഒഴിവാക്കിയത് പല കാരണങ്ങളാൽ. സ്വഭാവ ദൂഷ്യം തന്നെയാണ് സുനിയെ ഒഴിവാക്കാൻ കാരണം. എന്നിട്ടും ഒരാൾ വിടുമ്പോൾ മറ്റൊരാളുടെ അടുത്ത് സുനി എത്തി. എന്തും ആർക്കും ചെയ്തു കൊടുക്കുമെന്ന പ്രത്യേകതയായിരുന്നു ഇതിന് കാരണം. സുനിയുടെ കുടുംബത്തിനും ഇയാളെ കുറിച്ച് നല്ല അഭിപ്രായമില്ലെന്നതിന് തെളിവാണ് സഹോദരിയുടെ വാക്കുകൾ. സുനിയെ നേർവഴിക്ക് നടത്താൻ ശ്രമിക്കാമെന്ന് പല പ്രമുഖതാരങ്ങളും തന്നെ വിളിച്ച് പറഞ്ഞിരുന്നുവെന്ന് സുനിയുടെ സഹോദരി മാദ്ധ്യമങ്ങളോട് പറഞ്ഞു. സുനിയുടെ സിനിമാബന്ധം എത്രത്തോളമാണെന്നതിലേക്ക് ഇത് വിരൽചൂണ്ടുന്നു.

പൾസർ സുനി ഇതിന് മുമ്പും സമാനമായ ആക്രമണം നടത്തിയിട്ടുണ്ടെന്ന് സൂചന. മലയാളത്തിലെ രണ്ട് യുവനടിമാരാണ് ഇരയായത്. അപമാനം ഭയന്ന് അവർ പരാതിനൽകാൻ മടിക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായ ഡ്രൈവർ മാർട്ടിനിൽനിന്നാണ് പൊലീസിന് സുനിയുടെ ചെയ്തികളെക്കുറിച്ചും ആക്രമണത്തിന്റെ ആസൂത്രണത്തെക്കുറിച്ചും സുപ്രധാനവിവരങ്ങൾ ലഭിച്ചത്. ഇതിനുമുമ്പ് അപമാനിച്ച നടിമാരുടെ ചിത്രങ്ങൾ പകർത്തിയ സുനി അതുപയോഗിച്ച് അവരെ ബ്ലാക്ക് മെയിൽ ചെയ്ത് വൻതുക തട്ടിയതായി മാർട്ടിൻ വെളിപ്പെടുത്തി. ഏകദേശം 30 ലക്ഷത്തോളം രൂപ ഈ താരങ്ങളിൽനിന്ന് സുനി കൈക്കലാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസത്തെ ആക്രമണത്തിന് മുമ്പ് സുനി വ്യക്തമായ പദ്ധതി തയ്യാറാക്കിയിരുന്നു. ഏതാണ്ട് ഒരുമാസത്തെ തയ്യാറെടുപ്പായിരുന്നു ഇത്. മാർട്ടിനുമായി പലവട്ടം ചർച്ച നടത്തി. വെള്ളിയാഴ്ച രാത്രി ആക്രമണത്തിനായി എല്ലാ സന്നാഹങ്ങളുമൊരുക്കിയെങ്കിലും നടിയുടെ യാത്രയുടെ കൃത്യമായ വിവരങ്ങൾ സുനിക്ക് കിട്ടിയിരുന്നില്ല. നടിക്കൊപ്പം ആരെങ്കിലും കൂടെയുണ്ടാകുമെന്നും ഭയന്നു. അതുകൊണ്ട് രഹസ്യ കോഡ് ഉപയോഗിക്കാനുള്ള നിർദ്ദേശം മാർട്ടിന് നൽകി. ആരെങ്കിലും കൂടെയുണ്ടെങ്കിൽ 'എക്‌സ്' എന്നും ഇല്ലെങ്കിൽ 'വൈ' എന്നും മെസേജ് ചെയ്യാനായിരുന്നു മാർട്ടിന് സുനി നൽകിയ നിർദ്ദേശം. ഇതനുസരിച്ച് നടി ഒറ്റയ്ക്കാണ് വാഹനത്തിലുള്ളതെന്ന് കാട്ടുന്ന കോഡിലൂടെ മാർട്ടിൻ സുനിക്ക് സന്ദേശമെത്തിച്ചു. അങ്ങനെ കൃത്യം നടന്നു.

കുറച്ചുനാളായി സുനി പാടിവട്ടത്തെ നിർമ്മാതാവിന്റെ പ്രൊഡക്ഷൻ യൂണിറ്റിലാണ് ജോലിചെയ്യുന്നത്. ഈ യൂണിറ്റിൽനിന്ന് വിട്ട വാഹനത്തിലാണ് നടി സഞ്ചരിച്ചത്. അതായാത് ലാൽ ക്രിയേഷൻസിന്റെ വണ്ടി. മുകേഷും ദിലീപുമെല്ലാം ഉപേക്ഷിച്ച ഡ്രൈവർ എങ്ങനെ ലാലിന്റെ സ്ഥാപനത്തിൽ എത്തിയെന്നതിന് ഇനിയും ഉത്തരമില്ല. മാർട്ടിനും സുനിക്കും ഫെഫ്ക ഡ്രൈവേഴ്‌സ് യൂണിയനിൽ അംഗത്വവുമില്ല. ഈ സാഹചര്യത്തിൽ ഇവർ എങ്ങനെ ഇവിടെ ജോലിചെയ്തുവെന്ന കാര്യവും പരിശോധിക്കും. സുനിക്ക് ഒരു നടന്റെ ഫാൻസ് അസോസിയേഷന്റെ ചുമതലയുണ്ടായിരുന്നുവെന്ന പ്രചാരണവും ശക്തമാണ്. പൾസർ സുനിയും സംഘവും ഇവരെ കഠിനമായി ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നടിതന്നെ തന്നെ വിളിച്ച മറ്റൊരു നടിയോട് ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ഒച്ചവച്ചാൽ വണ്ടിയിൽനിന്ന് പുറത്തെറിയുമെന്നും മയക്കുമരുന്നുനൽകി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പുറംലോകത്തെ അഭിമുഖീകരിക്കാൻപോലും പറ്റാത്ത അവസ്ഥയിലാണ് ഇവരെന്ന് അടുപ്പമുള്ളവർ പറഞ്ഞു. രണ്ടാഴ്ചകഴിഞ്ഞ് തുടങ്ങേണ്ട പുതിയ സിനിമയുടെ ഷൂട്ടിങ് നീട്ടിവെയ്ക്കണമെന്ന് നടി ആവശ്യപ്പെട്ടതായും സൂചനയുണ്ട്. നടിയെ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തി എത്തി സമാശ്വസിപ്പിക്കുകയും നിയമനടപടികൾക്ക് പിന്തുണ വാഗ്ദാനംചെയ്യുകയും ചെയ്തിട്ടുണ്ട്.

ഒരുവർഷത്തിലധികം സുനി തന്റെ ഡ്രൈവറായി ജോലിചെയ്തിട്ടുണ്ടെന്ന് നിർമ്മാതാവ് ജോണി സാഗരികയും പറയുന്നു. വൈറ്റിലയിൽ കോൾ ടാക്‌സി വഴിയാണ് പരിചയപ്പെട്ടത്. അതിനുശേഷം ഡ്രൈവറായി നിയമിച്ചു. അക്കാലത്ത് അയാളിൽനിന്നും ഒരു വിധത്തിലുമുള്ള പ്രശ്‌നങ്ങളും അനുഭവപ്പെട്ടിരുന്നില്ല. നല്ലയാളായിട്ടാണ് തോന്നിയതെന്നും ജോണി പറഞ്ഞു. ജോണി സാഗരിഗയിൽ നിന്ന് മറ്റ് പ്രമുഖരിലേക്ക്. ഇതോടെ അധോലോക ബന്ധങ്ങളും സജീവമായി. ന്യൂ ജനറേഷൻ സിനിമാക്കാർക്ക് വേണ്ടതെല്ലാം എത്തിച്ചു നൽകി. അങ്ങനെ സൂപ്പർതാരങ്ങൾ പോലും പൾസർ സുനിയെ കൂടെ കിട്ടിയെങ്കിലെന്ന് ആഗ്രഹിച്ചു. ഇതിനിടെ ചില വിവാദങ്ങളും ഉണ്ടായി. നടി മേനകയെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നെന്ന് ആരോപണം ഇതിനിടെ ഉയർന്നു. സിനിമയെ നിയന്ത്രിക്കുന്നവരിൽ പ്രമുഖനാണ് സുരേഷ് കുമാർ. എന്നിട്ടും ഭാര്യയെ തട്ടിക്കൊണ്ട് പോയ പൾസർ സുനിക്കെതിരെ ചെറുവിരൽ പോലും അനക്കാനായില്ല.

അഞ്ചുവർഷംമുൻപ് തന്റെ ഭാര്യ മേനകയെയും തട്ടിക്കൊണ്ടുപോകാൻ സുനി ശ്രമിച്ചിരുന്നെന്ന് സുരേഷ് കുമാർ പറയുന്നു. മറ്റൊരു യുവനടി കൂടെയുണ്ടായിരുന്നുവെന്ന ധാരണയിലാണ് അയാൾ പിന്തുടർന്നത്. എന്നാൽ, ആ നടി ഒപ്പമുണ്ടാകാതിരുന്നത് സുനിയുടെ പദ്ധതി പൊളിച്ചു. അന്നുതന്നെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. പക്ഷേ, നടപടിയുണ്ടായില്ലെന്നും സുരേഷ് കുമാർ പറഞ്ഞു. സിനിമയിലെ സ്വാധീനമായിരുന്നു ഇതിന് കാരണം. സിനി ഡ്രൈവേഴ്‌സ് അസോസിയേഷനിൽ അംഗമല്ലാത്തവരെ ഒന്നിലെ അടുപ്പിക്കരുതെന്നാണ് വ്യവസ്ഥ. എന്നാൽ സുനിക്ക് ഈ വ്യവസ്ഥയും പ്രശ്നമായില്ല. കേരള സിനി ഡ്രൈവേഴ്‌സ് അസോസിയേഷനിൽ സുനി അംഗമല്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ ഇപ്പോൾ പറയുന്നു. അറസ്റ്റിലായ ഡ്രൈവർ മാർട്ടിനും അസോസിയേഷനുമായി ബന്ധമില്ല. അസോസിയേഷനിൽ പ്രവർത്തിക്കുന്നവർ സത്യസന്ധരാണ്, വർഷങ്ങളായി സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവരുമാണ്. അംഗങ്ങളെ മാത്രമേ ഷൂട്ടിങ്ങിന് പങ്കെടുപ്പിക്കാവൂ എന്ന് കുറച്ചുനാളുകൾക്കുമുൻപ് അറിയിച്ചിരുന്നു. എന്നാൽ, നിർമ്മാതാക്കളുടെ അഭിപ്രായം മറിച്ചായതിനാൽ നിലപാട് മാറ്റി. കുറ്റവാളികളെ പിടികൂടിയതിനുശേഷം സംഘടനാപരമായ തീരുമാനമുണ്ടാകുമെന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

നടിയെ തട്ടിക്കൊണ്ടു പോയ പൾസർ സുനി സംഭവത്തിന് ശേഷം ചില സിനിമാക്കാരുമായി ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുനിയുടെ ഫോൺ രേഖകൾ പരിശോധിച്ച പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിർമ്മാതാവ് ആന്റോ ജോസഫ് അടക്കമുള്ളവർ ഇതിൽ ഉൾപ്പെടും. ഇങ്ങനെ വിളിച്ചവരിൽ ആരോ ആണ് സുനിയെ രക്ഷപ്പെടുത്തിയതെന്നും ഒളിവിൽ താമസിപ്പിക്കുന്നതെന്നും സൂചനയുണ്ട്. കാറിൽ വച്ച് ഉപദ്രവിച്ച ശേഷം പാലാരിവട്ടത്തിനടുത്താണ് പൾസർ സുനിയും സംഘവും ഇറങ്ങിപ്പോയത്. തമ്മനത്തുള്ള ഒരു വീട്ടിലേക്കാണ് ഇവർ പോയത്. ഇതിന് ശേഷം സിനിമാരംഗത്തുള്ള ചിലർ പൾസർ സുനിയുമായി ഫോണിൽ ബന്ധപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. നാണക്കേട് മൂലം നടി സംഭവം പുറത്തു പറയില്ലെന്നാണ് പൾസർ സുനി കരുതിയിരുന്നത്, അത്തരമൊരു സാഹചര്യത്തിൽ നടിയെ ബ്ലാക്ക് മെയിൽ ചെയ്തു പണം തട്ടാനായിരുന്നു ഇയാളുടെ പദ്ധതി. ഈ ധൈര്യത്തിലാണ് ഒരു സിനിമാതാരത്തെ തട്ടിയെടുത്ത് ഉപദ്രവിച്ച ശേഷവും കൊച്ചിയിൽ തന്നെ തുടരാൻ ഇയാൾ തീരുമാനിച്ചത്.

എന്നാൽ ഉപദ്രവിക്കപ്പെട്ടതിന് ശേഷം നടി അവിടെ നിന്ന് നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലാണ് എത്തിയത്. ലാൽ സംഭവം അപ്പോൾ തന്നെ പൊലീസിനെ അറിയിച്ചു, റേഞ്ച് ഐജി പി.വിജയൻ ലാലിന്റെ വീട്ടിലെത്തി നടിയിൽ നിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിച്ചു. കാർ ഡ്രൈവറായ മാർട്ടിനെ ചോദ്യം ചെയ്തതിൽ പൾസർ സുനിയാണ് കൃത്യത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇയാളുടെ മൊബൈൽ ഫോൺ പിന്തുടർന്ന് അന്വേഷണം തുടങ്ങി. നഗരത്തിനുള്ളിൽ തമ്മനം മേഖലയിൽ സുനിയും സംഘവും ഉണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് അവിടെയെത്തിയെങ്കിലും അതിനോടകം ഇയാൾ രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് ഇടപെട്ട കാര്യം സിനിമാരംഗത്തുള്ള ചിലരിൽ നിന്നാവാം സുനി അറിഞ്ഞത് എന്നാണ് പൊലീസ് നിഗമനം. ഇത് ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. ഇയാളുടെ മൊബൈലിലേക്ക് വന്ന കോളുകൾ ഇക്കാര്യം സാധൂകരിക്കുന്നതാണെന്നാണ് പൊലീസ് നൽകുന്ന സൂചന. പൊലീസ് പിന്നിലുണ്ടെന്ന് തിരിച്ചറഞ്ഞതോടെ പൾസർ സുനി ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

ഒരു ടാറ്റ എയ്‌സ് വാഹനത്തിലാണ് തമ്മനത്തെ വീട്ടിൽ നിന്ന് സുനിയും സംഘവും രക്ഷപ്പെട്ടതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വഴിമധ്യേ സംഘത്തിൽ ഉൾപ്പെട്ട വടിവാൾ പ്രദീപും സലീമും വാഹനത്തിൽ നിന്നിറങ്ങി. ഇവരും നടിയുടെ ഡ്രൈവർ മാർട്ടിനും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുണ്ട്. സംഭവം അറിഞ്ഞ ഉടൻ അതായാത് വെള്ളിയാഴ്‌ച്ച അർധരാത്രി തന്നെ നഗരത്തിനുള്ളിലും ജില്ലാ അതിർത്തികളിലും പൊലീസ് വാഹനപരിശോധയും നിരീക്ഷണവും ആരംഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഏറെ ദൂരം പോകാൻ സുനിക്കും സംഘത്തിനും സാധിച്ചിട്ടില്ലെന്നും ഇവർ കേരളത്തിനുള്ളിൽ തന്നെയുണ്ടെന്നുമുള്ള നിഗമനത്തിലാണ് പൊലീസ് അന്വേഷണം ഇപ്പോൾ മുൻപോട്ട് പോകുന്നത്. ഒരു മാസത്തോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് നടിയെ കിഡ്‌നാപ്പ് ചെയ്യാൻ പൾസർ സുനി തീരുമാനിക്കുന്നത്. സംഭവത്തിന് മൂന്ന് ദിവസം മുൻപ് ചാലക്കുടി സ്വദേശിയുടെ ടെമ്പോ ട്രാവലർ സംഘം വാടകയ്‌ക്കെടുത്തു.

ഈ ട്രാവലർ നടിയുടെ കാറിൽ കൊണ്ടിടിപ്പിച്ചു കാർ ഡ്രൈവറായ മാർട്ടിനുമായി വാക്ക് തർക്കമുണ്ടാക്കി. പിന്നീട് മാർട്ടിനെ ട്രാവലറിനുള്ളിൽ കയറ്റിയ ശേഷം പൾസർ സുനിയും സംഘവും കാറിൽ കയറി ഇതിനു ശേഷമാണ് നടിയെ ഉപദ്രവിക്കുന്നതും പിന്നീട് ഉപേക്ഷിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP