Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐസിസിനെതിരെ കാമ്പയിൻ നടത്തുന്ന മുസ്ലിംലീഗ് ഭീകരബന്ധം ആരോപിക്കപ്പെട്ട പീസ് സ്‌കൂളിനെ പിന്തുണയ്ക്കുന്നത് സാമ്പത്തിക താൽപ്പര്യത്താൽ; വിവാദ സ്‌കൂളിന്റെ വൻകിട ഡയറക്ടർമാരായ ബാബു മൂപ്പനെയും നൂർ മുഹമ്മദ് നൂർഷാ കള്ളിയത്തിനെയും സിറാജ് മേത്തറെയും പിന്തുണക്കാൻ ലീഗിന്റെ കടുംപിടുത്തത്തിൽ ഗത്യന്തരമില്ലാതെ നിലപാട് മാറ്റി കോൺഗ്രസും; അപകടകരമെന്ന് എൻഐഎ

ഐസിസിനെതിരെ കാമ്പയിൻ നടത്തുന്ന മുസ്ലിംലീഗ് ഭീകരബന്ധം ആരോപിക്കപ്പെട്ട പീസ് സ്‌കൂളിനെ പിന്തുണയ്ക്കുന്നത് സാമ്പത്തിക താൽപ്പര്യത്താൽ; വിവാദ സ്‌കൂളിന്റെ വൻകിട ഡയറക്ടർമാരായ ബാബു മൂപ്പനെയും നൂർ മുഹമ്മദ് നൂർഷാ കള്ളിയത്തിനെയും സിറാജ് മേത്തറെയും പിന്തുണക്കാൻ ലീഗിന്റെ കടുംപിടുത്തത്തിൽ ഗത്യന്തരമില്ലാതെ നിലപാട് മാറ്റി കോൺഗ്രസും; അപകടകരമെന്ന് എൻഐഎ

അർജുൻ സി വനജ്

കൊച്ചി: മുസ്ലിം സമുദായത്തിലെ ഭീകരതയ്‌ക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച പ്രസ്ഥാനമാണ് മുസ്ലിംലീഗ്. ആഗോളതലത്തിൽ ഭീകരപ്രസ്ഥാനങ്ങൾ മുസ്സീം സമുദായത്തിൽ വിദ്ദ്വേഷം വിതയ്ക്കുമ്പോഴും അതിനെതിരെ പാണക്കാട് തങ്ങൾ കുടുംബം സ്വീകരിച്ച നിലപാട് വളരെ ശ്രദ്ധേയമായിരുന്നു. എന്നാൽ, ഐസിസ് എന്ന് ഭീകരതയുടെ വേരുകൾ കേരളത്തിലും ആഴത്തിൽ വേരൂന്നുമ്പോൾ മുസ്ലിംലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം അതിനെതിരെ നിലപാട് സ്വീകരിക്കുന്നുണ്ട്. എന്നാൽ, ഈ വിഷയത്തിൽ മുസ്ലിം യുവാക്കളെ അനാവശ്യമായി വേട്ടയാടുന്നു എന്ന അഭിപ്രായം രേഖപ്പെടുത്തി പോപ്പുലർ ഫ്രണ്ടിനെ പോലുള്ള സംഘടനകൾ ആദ്യമേ തന്നെ രംഗത്തെത്തിയിരുന്നു.

ഐസിസ് അനുകൂലികളായ യുവാക്കൾ ഒന്നിച്ചുകൂടിയ കനകമല സംഭവത്തിൽ അടക്കം മുസ്ലിംലീഗ് മൗനം പാലിക്കുകയായിരുന്നു. എന്നാൽ, ലീഗ് കൊച്ചിയിലെ പീസ് സ്‌കൂളിലേക്ക് എൻഐഎ അന്വേഷണം നീണ്ടപ്പോൾ ലീഗിന്റെ നിലപാട് മാറി. യുഡിഎഫ് ഒന്നാകെ ഇതിനെതിരെ രംഗത്തുവരുണമെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടി തന്നെ നേരിട്ട് രംഗത്തുവന്നു. ഇതോടെ ഈ വിഷയത്തിൽ ലീഗിന്റെ നിലപാടിനെ പിന്തുണക്കാൻ കോൺഗ്രസും രംഗത്തെത്തിയത്. തീവ്രവാദത്തിനെതിരെ കാമ്പയിൻ നടത്തുന്ന പാരമ്പര്യമുള്ള ലീഗ് തന്നെയാണ് ഈ വിഷയത്തിൽ പീസ് സ്‌കൂളിനെ അനുകൂലിച്ച് രംഗത്തെത്തിയത്. അതേസമയം പീസ് സ്‌കൂളിനെ പിന്തുണയ്ക്കുന്ന വിഷയത്തിൽ ലീഗിനുള്ളിലും രണ്ട് അഭിപ്രായമുണ്ട്.

മതേതരമല്ലാത്ത സിലബസ് പഠിപ്പിക്കുന്ന പീസ് സ്‌കൂളിനെതിരെ ഉറച്ച നിലപാടുമായി ദേശീയ അന്വേഷണ ഏജൻസി രംഗത്തെത്തിയിട്ടും ലീഗ് നേതൃത്വം അതിനെ തള്ളിക്കളയുന്നതിന്റെ കാരണം ഇപ്പോൾ ഏറെ ചർച്ചയായിട്ടുണ്ട്. ഇതിന് പിന്നിൽ ലീഗ് ബന്ധമുള്ള വ്യവസായികളുടെ സാമ്പത്തിക താൽപ്പര്യമാണെന്നാണ് വ്യക്തമാകുന്നത്. പീസ് സ്‌കൂളിന്റെ പ്രവർത്തനം സംസ്ഥാനത്ത് ഭാവിയിൽ വലിയ വർഗീയ ധ്രുവീകരണത്തിന് വഴിവെക്കുമെന്ന് എൻ.ഐ.എ ആഭ്യന്തര വകുപ്പിനെ അറിയിച്ചിട്ടുണ്ട്. പീസ് സ്‌കൂളിനെതിരെ കേസ് എടുത്തത് വേഗത്തിലായിപ്പോയെന്ന് മുസ്ലിം ലീഗ് നേതൃത്വവും ചില കോൺഗ്രസ് നേതാക്കളും സർക്കാറിനെ അറിയിച്ചിട്ടുണ്ട്.

എൻഐഎ അന്വേഷിക്കുന്ന പാലാരിവട്ടത്തെ പീസ് സ്‌കൂൾ ഡയറക്ടർമാരായ ബാബു മൂപ്പൻ, നൂർ മുഹമ്മദ് നൂർഷാ കള്ളിയത്ത്, സിറാജ് മേത്തർ എന്നിവർ കൊച്ചിയിലെ വിവിധ ബിസിനസ് സാമ്രാജ്യങ്ങൾക്കു നേതൃത്വം കൊടുക്കുന്നവരാണ്. ലീഗ് നേതാക്കളുമായി നല്ല ബന്ധമാണ് ഇവർക്കുള്ളത്. അതുകൊണ്ട് തന്നെയാണ് ഐസിസ് ബന്ധം ആരോപിക്കപ്പെട്ട് സ്‌കൂളിനെതിരെ രംഗത്തെത്തിയത്. മതപണ്ഡിതനും പ്രസംഗകനുമായ എംഎം അകബറാണ് പീസ് ഇന്റർനാഷ്ണൽ ഗ്രൂപ്പ് ഓഫ് സ്‌കൂൾസിന്റെ അക്കാദമിക് കൗൺസിലിന്റെ ചെയർമാൻ.. ആദ്യം ആരംഭിച്ച മംഗലാപുരം പീസ് സ്‌കൂളിന്റെ ഡയറക്ടറും കൂടിയാണ് ഇദ്ദേഹം. അക്‌ബറിന്റെ കീഴിലുള്ള അക്കാദമിക്ക് കൗൺസിലാണ് കുട്ടികളെ പഠിപ്പിക്കേണ്ട സിലബസും മറ്റും നിശ്ചയിക്കുന്നത്. ഇദ്ദേഹമാണ് മുബൈ കേന്ദ്രമായുള്ള ബുർജ് പബ്ലിക്കേഷൻസിന്റെ ഷിംസ് സിലബസ് വിദ്യാർത്ഥികൾക്കായി തെരെഞ്ഞെടുത്തത്. ബുർജ് പബ്ലിക്കേഷൻസിന് വിവാദ മതപണ്ഡിതൻ സാക്കിർ നായിക്കുമായി ബന്ധമുണ്ടെന്നു നേരത്തെതന്നെ ആരോപണമുയർന്നതാണ്.

പാലാരിവട്ടം പീസ് ഇന്റർനാഷ്ണൽ സ്‌കൂളിലെ സിലബസ് മതേതരമല്ലെന്ന് എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസർ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പൊലീസ് ഐ.പി.സി 153 എ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ വിഷയത്തിൽ യു.എ.പി.എ ചുമത്തിയിരുന്നെങ്കിൽ ദേശീയ അന്വേഷണ ഏജൻസിക്ക് കേസ് നേരിട്ടന്വേഷിക്കാമായിരുന്നു. ദേശീയ അന്വേഷണ ഏജൻസിക്ക് നേരിട്ട് കേസിൽ ആരോപണ വിധേയരെ ചോദ്യം ചെയ്യുന്നതിനോ, അറസ്റ്റ് ചെയ്യുന്നതിനോ നിയമപരമായി സാധിക്കാത്ത സാഹചര്യമാണിപ്പോൾ. ഇത് സംസ്ഥാന സർക്കിരിന്റെ മൃദുസമീപനമാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. എംഎം അക്‌ബർ ഉൾപ്പടെയുള്ള നാലു പേർക്കെതിരെയുള്ള അന്വേഷണത്തിനായി എ.ടി.എസും കൊച്ചിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. സ്‌കൂളിലെ ഏതാനും പാഠഭാഗങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. മതപഠനം സംബന്ധിച്ചു ഒന്നും രണ്ടും ക്ലാസുകളിൽ പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ ചെറുപ്പെന്നേ വർഗീയത കുത്തിവയ്ക്കുന്നതും മറ്റുമതത്തിൽപ്പെട്ടവരോട് അസഹിഷ്ണുത തോന്നിപ്പിക്കുന്നതുമാണെന്നു എൻഐഎ പറയുന്നു. ഈ പുസ്തകങ്ങളുടെ പത്തുകോപ്പികൾ വീതം അവർ കസ്റ്റഡിയിലാക്കിയിട്ടുണ്ട്.

തൃക്കരിപ്പൂർ പീസ് ഇന്റർനാഷ്ണൽ സ്‌കൂളിന്റെ പടന്ന പഞ്ചായത്തിലെ ഭൂമിയിലാണ് സിപിഐ(എം) പാർട്ടി ഓഫീസ് പ്രവർത്തിക്കുന്നതെന്ന് ആക്ഷേപവും ഉയർന്നു. സ്‌കൂളിന്റെ ഭൂമിയിൽ 2 സെന്റോളം മതിൽ കെട്ടിത്തിരിച്ചാണ് പുതിയ ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. പാർട്ടി ഓഫീസ് പ്രവർത്തിക്കുന്ന ഭൂമി ഇപ്പോഴും പഞ്ചായത്തിന്റെ രേഖകളിൽ സ്‌കൂളിന്റെ ഡയറക്ടറായ പികെസി സുലൈമാൻ ഹാജിയുടെ പേരിലാണ്. 2015 ജനുവരി ഒന്നിന് പീസിനായി കൺവൻഷൻ സെന്റർ നിർമ്മിക്കാൻ തൃക്കരിപ്പൂർ മുൻ എംഎൽഎയും സിപിഐ(എം) സംസ്ഥാന കമ്മറ്റി അംഗവുമായ കെ.കുഞ്ഞിരാമൻ സ്ഥാപിച്ച ഫലകവും സ്ഥലത്തുണ്ട്. പീസ് ഇന്റർനാഷണൽ ഗ്രൂപ്പ് ഓഫ് സ്‌കൂൾസിന്റെ കീഴിൽ പ്രവർത്തിക്കുന്ന 12 സ്ഥാപനങ്ങൾക്കും വിവിധ മാനേജ്മെന്റാണ്.

സാരഥികൾ ഇവരാണ്

എംഎം അക്‌ബർ

എറണാകുളം കലൂർ ടൗൺഹാളിന് പിന്നിലായി ഒറ്റമുറി വാടകകെട്ടിടത്തിൽ റിച്ച് ഓഫ് ട്രൂത്ത് എന്ന പേരിൽ മതസംഘടന ആരംഭിച്ചു. പ്രഭാഷകൻ, സംവാദകൻ, എഴുത്തുകാരൻ എന്നീ നിലയിൽ പ്രസിദ്ധൻ. മേലേ വീട്ടിൽ മുഹമ്മദ് അക്‌ബർ എന്ന എംഎം അക്‌ബർ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. 48 വയസ്. കൊച്ചിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സ്നേഹസംവാദം മാഗസിൻ എഡിറ്ററാണ്. ബൈബിളിന്റെ ദൈവീകത, ഹൈന്ദവത ധർമ്മവും ദർശനവും, യേശു മഹാനായ പ്രവാചകൻ, ക്രൈസ്തവ ദൈവസങ്കൽപ്പം: മിഥ്യയും യാഥാർത്ഥ്യവും തുടങ്ങി 18 മലയാളം പ്രസിദ്ധീകരണങ്ങൾ. റിച്ച് ഓഫ് ട്രൂത്ത് നടത്തിയ 4000 ത്തോളം മതപരിവർത്തനങ്ങൾ എൻ.ഐ.എ യുടെ അന്വേഷണത്തിലാണെന്നാണ് അനൗദ്യോഗിക വിവരം. ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഡോ മീന, അക്‌ബറിന്റെ രണ്ടാം ഭാര്യയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രാക്ടീസ് ചെയ്യുന്ന സമയത്താണ് അക്‌ബർ ഇവരെ വിവാഹം കഴിക്കുന്നത്. കെ.എൻ.എം മുൻ സംസ്ഥാന അദ്ധ്യക്ഷൻ എപി അബ്ദുൾ ഖാദർ മൗലവിയുടെ മകൾ സുലേഖയാണ് ആദ്യഭാര്യ. ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷൻ പ്രസിഡന്റ് സാക്കീർ നായിക്കുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്നു. വൈറ്റില സലഫി സെന്ററും കോഴിക്കോടുമാണ് പ്രധാന പ്രവർത്തനകേന്ദ്രങ്ങൾ.

ബാബു മൂപ്പൻ

കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിപ്പോൺ ടൊയോട്ട കാർ ഡീലർ സ്ഥാപനത്തിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് എം.എ.എം. ബാബു മൂപ്പൻ (54). 2,500 തൊഴിലാളികൾ പണിയെടുക്കുന്ന വൻ വ്യവസായശൃംഖലയുടെ ഉടമ. ജനറൽ മോട്ടോഴ്‌സ് (യുഎസ്എ), ടൊയോട്ട (ജപ്പാൻ), ഡെയ്മ്ലർ (ജർമനി) തുടങ്ങിയ സ്ഥാപനങ്ങളിലെ അനുഭവസമ്പത്തുമായാണ് കേരളത്തിൽ വ്യവസായമാരംഭിച്ചതെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. 1999ൽ കളമശേരി കേന്ദ്രീകരിച്ചാണ് നിപ്പോൺ ടൊയോട്ടയുടെ ഡീലർഷിപ്പ് ആരംഭിക്കുന്നത്. പ്രമുഖ വ്യവസായികളായ മൂപ്പൻ കുടുംബത്തിലെ അംഗമാണ്. പാലാരിവട്ടത്തു താമസം. എം.കെ. അഹമ്മദ് കുട്ടി മൂപ്പന്റെ മകൻ.

നൂർ മുഹമ്മദ് നൂർഷാ കള്ളിയത്ത്

ആയിരം കോടി വാർഷിക വരുമാനമുള്ള എറണാകുളത്തെ പ്രമുഖ ഇരുമ്പ് വ്യാപാര കമ്പനിയായ കള്ളിയത്ത് ടിഎംടിയുടെ മാനേജിങ് ഡയറക്ടറാണ് ഡോ. നൂർ മുഹമ്മദ് നൂറിഷാ (59) എന്ന കള്ളിയത്ത് നൂറിഷാ. കള്ളിയത്ത് ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കള്ളിയത്ത് ടിഎംടി. 2002 ലാണ് ഇരുമ്പ് വ്യവസായം ആരംഭിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇരുമ്പ് വ്യവസായത്തിൽ വൻ വളർച്ചയാണ് ഈ ഗ്രൂപ്പ് നേടിയത്. മാമംഗലത്തു താമസം. ഖാലിദ് ഹാജിയുടെ മകൻ.

സിറാജ് മേത്തർ

ആസ്റ്റൻ റിയൽട്ടേഴ്‌സ് ഉടമയാണ്, മുൻപ് മേത്തർ പ്രോജക്ട്‌സിൽ പങ്കാളിയായിരുന്ന സിറാജ് മേത്തർ (55). കെ.എ. മേത്തറിന്റെ മകൻ. പാടിവട്ടത്ത് 'പ്രോമനേഡി'ൽ താമസം. ഇദ്ദേഹത്തിന്റെ പിതാവ് കെ.എ മേത്തറാണ് സംസ്ഥാനത്തെ കോൺഗ്രസിലെ പല നേതാക്കളുടേയും ആചാര്യൻ. പിതാവിന് ശേഷം സിറാജ് മേത്തറാണ് ഇക്കാര്യങ്ങൾ തുടരുന്നതെന്നുമാണ് സംസാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP