Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശരീരത്തിൽ പൊന്തിവന്ന മുഴകൾ മാറാൻ വണ്ണം കുറയ്ക്കണമെന്ന് നിർദ്ദേശിച്ച് അക്യുപങ്ചർ ചികിത്സകൻ; കൊഴുപ്പ് നിയന്ത്രിക്കാൻ എന്ന പേരിൽ ഹീലർ ഹസൻകുഞ്ഞ് നടത്തിയ ചികിത്സയോടെ ആരോഗ്യവാനായ യുവാവ് മരിച്ചു; ആറുമാസത്തെ ചികിത്സയ്ക്കിടെ വായപൊട്ടി പഴുപ്പ് ഒഴുകിയപ്പോൾ ചികിത്സകൻ പറഞ്ഞത് ദുഷിച്ച കൊഴുപ്പ് തലയിൽ നിന്ന് പുറത്തേക്ക് വരുന്നെന്ന്; നഴ്‌സിങ് ബിരുദധാരിയെ തഴവ അക്യുഹീലിങ് സെന്ററിലെ മുറിവൈദ്യൻ തട്ടിപ്പു ചികിത്സയിലൂടെ കൊന്നെന്ന് ബന്ധുക്കൾ

ശരീരത്തിൽ പൊന്തിവന്ന മുഴകൾ മാറാൻ വണ്ണം കുറയ്ക്കണമെന്ന് നിർദ്ദേശിച്ച് അക്യുപങ്ചർ ചികിത്സകൻ; കൊഴുപ്പ് നിയന്ത്രിക്കാൻ എന്ന പേരിൽ ഹീലർ ഹസൻകുഞ്ഞ് നടത്തിയ ചികിത്സയോടെ ആരോഗ്യവാനായ യുവാവ് മരിച്ചു; ആറുമാസത്തെ ചികിത്സയ്ക്കിടെ വായപൊട്ടി പഴുപ്പ് ഒഴുകിയപ്പോൾ ചികിത്സകൻ പറഞ്ഞത് ദുഷിച്ച കൊഴുപ്പ് തലയിൽ നിന്ന് പുറത്തേക്ക് വരുന്നെന്ന്; നഴ്‌സിങ് ബിരുദധാരിയെ തഴവ അക്യുഹീലിങ് സെന്ററിലെ മുറിവൈദ്യൻ തട്ടിപ്പു ചികിത്സയിലൂടെ കൊന്നെന്ന് ബന്ധുക്കൾ

അഖിൽ രാമൻ

കൊല്ലം: കരുനാഗപ്പള്ളി തഴവ മണപ്പള്ളിയിലെ അക്യൂ ഹീലിങ് സെന്റർ എന്ന അക്യൂപങ്ചർ കേന്ദത്തിൽ വണ്ണം കുറയ്ക്കാനായി ചികിത്സ നടത്തിയ യുവാവിന് ദാരുണാന്ത്യം. അക്യുപംങ്ചറിന്റെ പേരിൽ ചികിത്സ നടത്തിയിരുന്ന സ്ഥാപനത്തിലെ ഹീലർ ഹസൻകുഞ്ഞ് എന്ന് അറിയപ്പെടുന്ന മുറിവൈദ്യന്റെ ചികിത്സയിലാണ് യുവാവ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.

മാവേലിക്കര അറുനൂറ്റിമംഗലം തെക്കേക്കര ചെറുകുന്നം അരുണാലയത്തിൽ പവിത്രന്റെ മകൻ പ്രശാന്ത് ബാബു (30) ആണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. നഴ്‌സിങ് ബിരുദദാരിയായ പ്രശാന്തിന്റെ ശരീരത്തിൽ ചെറിയ മുഴകൾ കാണപ്പെട്ടിരുന്നു.

ഇതിന് ചികിത്സതേടിയാണ് പ്രശാന്ത് മണപ്പള്ളിയിലെ ചികിത്സാകേന്ദ്രത്തിൽ എത്തിയത്. ശരീരത്തിൽ കെട്ടികിടക്കുന്ന കൊഴുപ്പ് കാരണമാണ് മുഴകൾ ഉണ്ടാകുന്നതെന്നും വണ്ണം കുറച്ച് കൊഴുപ്പ് നിയന്ത്രണവിധേയമാക്കണം എന്നും ചികിത്സകനായ ഹീലർ ഹസൻകുഞ്ഞ് നിർദ്ദേശിച്ചു. ഇതിനേ തുടർന്ന് ഭക്ഷണത്തിൽ പ്രശാന്തിന് വലിയ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. കൂടെ അക്യുപങ്ചർ ചികിത്സയും.

ആറ് മാസത്തെ ചികിത്സയ്ക്കിടെ പ്രശാന്തിന്റെ ശരീരം ക്ഷീണിക്കുകയും കുറച്ച് മുഴകൾ മാറുകയും ചെയ്തു. ഇതോടെ മാതാപിതാക്കൾക്കും പ്രശാന്തിനും ചികിത്സയിൽ വിശ്വാസമായി. എന്നാൽ തുടർന്ന് പ്രശാന്തിന്റെ ആരോഗ്യം ദിനംപ്രതി ക്ഷീണിച്ച് വരിക ആയിരുന്നു. കഴിഞ്ഞ 20 ദിവസമായി തീർത്തും അവശനായ പ്രശാന്ത് പരസഹാമില്ലാതെ എഴുന്നേൽക്കാൻ പോലും വയ്യാത്ത അവസ്ഥയിലായി.

വാ ആകെ പൊട്ടി പഴുപ്പ് പുറത്തെക്ക് ഒഴുകുന്ന അവസ്ഥയിലേക്കും എത്തി. ഈ സമയത്തും ചികിത്സകൻ ഇതെല്ലാം രോഗം ഭേദമാകുന്നതാണെന്ന് പറഞ്ഞുവെന്ന് ബന്ധുക്കൾ പറയുന്നു. ചികിത്സകനായ ഹസൻകുഞ്ഞിനെ കാണിച്ചപ്പോൾ അത് ദുഷിച്ച കൊഴുപ്പ് പുറത്തെക്ക് വരുന്നതാണ് എന്നും തലയിൽനിന്നും കൊഴുപ്പ് നീങ്ങാൻ തുടങ്ങിയെന്നും ചികിത്സ അതേ പടി തുടരണമെന്നും നിർദ്ദേശിക്കുകയായിരുന്നു.

പ്രശാന്തിന്റെ അവസ്ഥ കണ്ട് ബന്ധുക്കൾ മറ്റ് ചികിത്സക്ക് പോകാൻ നിർബന്ധിച്ചു എങ്കിലും ഹസൻകുഞ്ഞിലും അക്യൂപങ്ചർ ചികിത്സയിലും അമിതവിശ്വാസമായിരുന്ന പ്രശാന്തും മാതാപിതാക്കളും ചെവിക്കൊണ്ടില്ല. കഴിഞ്ഞ ദിവസം തീരേ അവശനായ പ്രശാന്തിനേ മണപ്പള്ളിയിലെ ചികിത്സാകേന്ദ്രത്തിൽ എത്തിച്ചപ്പോൾ പൾസ് പരിശോധിച്ച് മറ്റ് എവിടെ എങ്കിലും കൊണ്ട്‌പോകാൻ ആണ് ഹസൻകുഞ്ഞ് നിർദ്ദേശിച്ചത്.

ഉടൻ തന്നെ ബന്ധുക്കൾ ഓച്ചിറ പരബ്രഹ്മ സൂപ്പർ സ്‌പെഷ്യാലിറ്റി പോസ്പിറ്റലിൽ എത്തിച്ചു. എന്നാൽ അവിടെ എത്തുന്നതിന് മുൻപ് തന്നെ പ്രശാന്ത് മരണത്തിന് കീഴടങ്ങിയിരുന്നു. യുവാവിന്റെ നില വശളായതോടെ ബന്ധുക്കളും ആരോഗ്യകേന്ദ്രം നടത്തിപ്പുകാരനുമായി കയ്യാങ്കളി വരെയുണ്ടായി. എന്നാൽ യുവാവിന്റെ രോഗം മൂർഛിച്ചതിനെ തുടർന്ന് ഉടൻ തന്നെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

ബന്ധുക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണ് കരുനാഗപ്പള്ളി പൊലീസ് കേസ്സെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണമായതിനാൽ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫോറൻസിക്ക് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം ചെയ്യും.

സ്ഥാപനത്തിന് ചികിത്സ നടത്താൻ എന്തെങ്കിലും അംഗികാരം ഉണ്ടോ എന്ന് പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. കരുനാഗപ്പള്ളി സിഐ മുഹമ്മദ് ഷാഫിക്കാണ് കേസിന്റെ അന്വേഷണ ചുമതല. ശാന്തമ്മയാണ് മരണമടഞ്ഞ പ്രശാന്തിന്റെ മാതാവ്. സഹോദരി: പ്രിയങ്ക (യുകെ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP