1 aed = 17.58 inr 1 eur = 70.41 inr 1 gbp = 82.56 inr 1 kwd = 211.28 inr 1 sar = 17.22 inr 1 usd = 64.32 inr
Apr / 2017
27
Thursday

ചാനൽ ഓഫീസിൽ കയറാൻ പാടില്ലെന്നു മംഗളം സിഇഒ ആർ അജിത്കുമാറിനോടു കോടതി; എ കെ ശശീന്ദ്രന്റെ മന്ത്രിക്കസേര തെറിപ്പിച്ച തേൻ കണിയിൽ അജിത്തിനും റിപ്പോർട്ടർ ആർ ജയച്ചന്ദ്രനും ഉപാധികളോടെ ഹൈക്കോടതിയിൽനിന്ന് ജാമ്യം

April 25, 2017

കൊച്ചി: എ കെ ശശീന്ദ്രന്റെ മന്ത്രിപ്പണി തെറിപ്പിച്ച തേൻകെണിക്കേസിൽ മംഗളം ചാനൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ ആർ അജിത്കുമാറിനും റിപ്പോർട്ടർ ആർ അജിത്കുമാറിനും ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മംഗളം ചാനൽ ഓഫീസിൽ ഇരുവരും കയറരുതെന്നാണ് കോടതിയുടെ ഉപാധി....

സൗമ്യ വധക്കേസിൽ സർക്കാർ നൽകിയ തിരുത്തൽ ഹർജി വ്യാഴാഴ്‌ച്ച പരിഗണിക്കും; ആറംഗ ബെഞ്ചിൽ ശിക്ഷ ഇളവ് ചെയ്ത് വിധി പ്രസ്താവിച്ച ബെഞ്ചിലെ മൂന്നു ജഡ്ജിമാരും; ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കാനുള്ള സർക്കാരിന്റെ അവസാനവട്ട ശ്രമം ഫലം കാണുമോ?

April 25, 2017

ന്യൂഡൽഹി: കേരളം വധശിക്ഷ ആഗ്രഹിക്കുന്നവരിൽ ഒരാളാണ് സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടേത്. കേസിലെ പ്രതിക്ക് വധശിക്ഷ പുനഃസ്ഥാപിക്കാൻ വേണ്ടി കേരളം നടത്തുന്ന നിയമപോരാട്ടങ്ങൾ വിജയം കാണുമോ എന്നാണ് ഇനി അറിയേണ്ടത്. സൗമ്യ വധക്കേസിൽ വധശിക്ഷ റദ്ദാക്കിയ വിധി...

പിണറായിയുടെ മാനംകാക്കാൻ എത്തിയ സാൽവേയ്ക്ക് സെൻകുമാർ കേസിൽ അടിതെറ്റി; പൊന്നുംവില കൊടുത്ത് വക്കാലത്തിനായി എത്തിച്ച സാൽവേയെ വീഴ്‌ത്തിയത് ദുഷ്യന്ത് ദാവെ; യുവ വക്കീലായ ഹാരിസ് ബീരാന്റെ ഇടപെടലും നിർണായകമായി; സർക്കാരിന്റെ പ്രെസ്റ്റീജ് കേസിൽ സാൽവേ വീണതോടെ ലാവ്‌ലിൻ കേസിൽ ഉൾഭയം മുറുകി മുഖ്യമന്ത്രിയും സിപിഎമ്മും

April 24, 2017

തിരുവനന്തപുരം: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള നിയമപോരാട്ടങ്ങളിലൊന്നാണ് ടി.പി. സെൻകുമാർ എന്ന മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും പിണറായി വിജയന്റെ ഇടതു സർക്കാരും തമ്മിൽ നടത്തിയത്. പുറ്റങ്ങൽ വെടിക്കെട്ടു ദുരന്തം, ജിഷവധം എന്നീ കേസുകളിലെ വ...

പിണറായിക്ക് തോൽവി; സെൻകുമാറിന് വിജയവും; ടിപി സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കാൻ സുപ്രീംകോടതിയുടെ ഉത്തരവ്; ജിഷാ-പുറ്റിങ്ങൽ കേസുകൾ ഡിജിപിയെ മാറ്റാൻ മതിയായ കാരണമല്ലെന്ന് കോടതി നിരീക്ഷണം; ലക്ഷങ്ങൾ ഫീസു വാങ്ങുന്ന ഹരീഷ് സാൽവെയുടെ വാദവും പിണറായി സർക്കാരിന് തുണയായില്ല

April 24, 2017

ന്യൂഡൽഹി: ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തുനിന്ന നീക്കിയതിനെതിരെ ടിപി സെൻകുമാർ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിന് കടുത്ത തിരിച്ചടി. സെൻകുമാറിനെ പൊലീസ് മേധാവിയാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. മതിയായ കാരണമില്ലാതെയാണ് സെൻകുമാറിനെ സ്ഥലം മാറ്റിയ...

വാട്‌സ് ഗ്രൂപ്പ് അഡ്‌മിന്മാർ കരുതൽ എടുക്കുക; നിയമവിരുദ്ധമായ എന്ത് ഗ്രൂപ്പിൽ വന്നാലും അഡ്‌മിനും പ്രതിയെന്ന് ഹൈക്കോടതി; നഗ്ന വീഡിയോ ഇട്ടാലും അളുകളെ അധിക്ഷേപിച്ചാലും ഇനി കോടതി കയറേണ്ടി വരും

April 22, 2017

ന്യൂഡൽഹി: വാട്‌സ് ആപ്പ് അഡ്‌മിന്മാർക്ക് ഇനിയുള്ളത് കരുതലിന്റെ കാലമാണ്. വാട്‌സ് ആപ്പ് ഉപയോഗം സംബന്ധിച്ച് നിർണായകമായ ഒരു ഉത്തരവ് പുറത്തിറങ്ങി. വാടസ് ആപ്പിൽ തെറ്റിദ്ധാരണ പരത്തുന്നതോ, മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലോ ഉള്ള സന്ദേശങ്ങൾ പ്രചരിക്കുകയാണെങ്കൽ...

ചിലവന്നൂരിലെ ഫ്ലാറ്റിന് കൈവശാവകാശരേഖ നൽകണമെന്ന് ഡിഎൽഎഫ്; സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതിയും

April 22, 2017

ന്യൂഡൽഹി: കൊച്ചി ചിലവന്നൂരിലെ ഫ്ലാറ്റിന് കൈവശാവകാശരേഖ നൽകണമെന്ന് നിർമ്മാതാക്കളായ ഡി.എൽ.എഫ്. സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഇതിനായി ഒരു കോടി രൂപ കെട്ടിവെയ്ക്കാൻ തയ്യാറാണെന്നും വിശദീകരിച്ചു. ഇതിൽ നാലാഴ്ചയ്ക്കകം മറുപടിനൽകാനാവശ്യപ്പെട്ട് ജസ്റ്റിസ് പി.സി....

വിവാഹമോചിതരായ സ്ത്രീകൾക്ക് ആശ്വാസവുമായി സുപ്രീം കോടതി. മുൻഭാര്യയ്ക്ക് ഭർത്താവ് ശമ്പളത്തിന്റെ 25 ശതമാനമെങ്കിലും ജീവനാംശമായി നൽകണം

April 21, 2017

ന്യൂഡൽഹി : കൊൽക്കത്ത സ്വദേശിയായ യുവതിയുടെ ഹർജ്ജിയിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക വിധി. മുൻ ഭാര്യയ്ക്കുള്ള ജീവനാംശം ഭർത്താവിന്റെ ശമ്പളത്തിന്റെ 25 ശതമാനമെങ്കിലും ഉണ്ടാവണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. വിവാഹ മോചിതയായ സ്ത്രീയുടെ ജീവിതന...

ഹിമാചൽപ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലെ കടുകട്ടി ഇംഗ്ലീഷ് വായിച്ചു മനസിലാക്കാൻ സുപ്രീംകോടതി ജഡ്ജിമാർക്കുപോലും സാധിച്ചില്ല; വിധി റദ്ദാക്കിയ സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കാൻ നിർദ്ദേശം നല്കി; കേട്ടു കേൾവിയില്ലാത്ത നടപടി ജസ്റ്റിസുമാരായ ദീപക് ഗുപ്തയും മദൻ ലോക്കൂറും അടങ്ങുന്ന ബഞ്ചിൽനിന്ന്

April 20, 2017

ന്യൂഡൽഹി: ഹിമാചൽ പ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച ഒരു വിധിയിലെ കടുകട്ടി ഇംഗ്ലീഷ് വായിച്ചു മനസിലാക്കാൻ സുപ്രീംകോടതി ജഡ്ജിമാർക്കുപോലും സാധിച്ചില്ല. ഇതിനെത്തുടർന്ന് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ മദൻ ബി. ലോക്കൂറും ദീപക് ഗുപ്തയു...

മൂന്നര വയസുള്ള സ്വന്തം കുഞ്ഞിനെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ മുൻ ഫ്രഞ്ച് നയതന്ത്രജ്ഞനെ കുറ്റവിമുക്തനാക്കി ബെംഗളൂരു കോടതി; മലയാളി അമ്മ സുജയുടെ ആരോപണത്തിനു ഫൊറൻസിക് തെളിവുകളില്ലെന്നു കോടതി; മുൻ ഭർത്താവ് പാസ്‌കൽ നേടിയത് പണത്തിന്റെയും സ്വധീനത്തിന്റെയും ജയമെന്ന് സുജ

April 19, 2017

ബെംഗുളൂരു: മൂന്നര വയസുള്ള മകളെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് മലയാളിയായ അമ്മ സുജ ജോൺസ് നല്കിയ പരാതിയിൽ മുൻ ഭർത്താവും ഫ്രഞ്ച് നയതന്ത്രജ്ഞനുമായിരുന്ന പാസ്‌കൽ മസൂരിയറിനെ ബെംഗളൂരു കോടതി വെറുതേ വിട്ടു. ഏറെ വിവാദം സൃഷ്ടിച്ച കേസിൽ അഞ്ചു വർഷത്തിനുശേഷമാണ് വിധി...

ബാബറി മസ്ജിദ് ഗൂഢാലോചന കേസിൽ എൽ കെ അദ്വാനിയും മുരളീ മനോഹർ ജോഷിയും അടക്കമുള്ളവർ വിചാരണ നേരിടണം; അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കി സുപ്രീംകോടതി; രണ്ട് വർഷത്തിനുള്ളിൽ വിചാരണാ നടപടികൾ പൂർത്തിയാക്കണമെന്നും ഉത്തരവ്; ബിജെപിയിലെ ഭീഷ്മാചാര്യരുടെ രാഷ്ട്രപതി മോഹം പൊലിഞ്ഞു

April 19, 2017

ന്യൂഡൽഹി: ബിജെപിയുടെ തലമുതിർന്ന നേതാവ് എൽകെ അദ്വാനിയുടെ രാഷ്ട്രപതി മോഹങ്ങൾക്ക് തട്ടിത്തെറിപ്പിച്ചു കൊണ്ട് ബാബരി മസ്ജിദ് കേസിലെ കോടതി വിധി. ബാബറി മസ്ജിദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ അദ്വാനി അടക്കമുള്ളവർ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട...

വൻതുക മുടക്കി ആരോഗ്യ ഇൻഷ്വറൻസ് എടുത്തു: ക്ലെയിം ചെയ്തപ്പോൾ നിസാര കാരണം പറഞ്ഞ് നിഷേധിച്ചു: ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിക്കെതിരേ ഉപഭോക്തൃ ഫോറത്തിന്റെ വിധി

April 17, 2017

പത്തനംതിട്ട: വൻതുക വർഷങ്ങളായി പ്രീമിയം അടച്ച് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ചേർന്നയാൾ, അത് ക്ലെയിം ചെയ്തപ്പോൾ നിസാരകാര്യം പറഞ്ഞ് നിഷേധിച്ചു. പരാതിക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിച്ചതോടെ തുകയും പലിശയും നഷ്ടപരിഹാരവും നൽകാൻ വിധി ആയി. തുക അനുവദിക്കേണ്ട ഓറിയന്റ...

വീണ ജോർജ് എംഎൽഎയ്‌ക്കെതിരേ സുപ്രീംകോടതിയിൽ കേസുകൊടുക്കുമെന്ന് വി.ആർ. സോജി; തെരഞ്ഞെടുപ്പു കേസ് ഹൈക്കോടതി തള്ളിയതു തെളിവുകൾ പരിഗണിക്കാതെ; സാക്ഷികളെ സിപിഎമ്മും പൊലീസും പീഡിപ്പിക്കുന്നുവെന്നും തോറ്റ സ്ഥാനാർത്ഥിയുടെ പോളിങ് ഏജന്റ്

April 13, 2017

പത്തനംതിട്ട: ആറന്മുള എംഎൽഎ വീണാ ജോർജിനെതിരായ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളിയതിനെതിരേ രൂക്ഷവിമർശനവുമായി ഹർജിക്കാരൻ. വീണയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കാൻ പോന്ന തരത്തിലുള്ള രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടും അതൊന്നും പരിഗണിച്ചില്ലെന്ന ആരോപണവുമായി രംഗത്ത്...

തേൻ കെണി കേസിൽ മംഗളം ചാനൽ മേധാവി അജിത് കുമാറിനും റിപ്പോർട്ടർ ജയചന്ദ്രനും ജാമ്യമില്ല; സംഭാഷണം എഡിറ്റ് ചെയ്ത് ദുരുദ്ദേശപരമാണെന്നും ലാപ്ടോപ്പും പെൻഡ്രൈവും മോഷണം പോയെന്ന വാദം വിശ്വസിക്കാനാവില്ലെന്നും ഹൈക്കോടതി; അറസ്റ്റിലായ മറ്റു പ്രതികൾക്ക് ജാമ്യവും അറസ്റ്റിലാകാത്ത പ്രതികൾക്ക് മുൻകൂർ ജാമ്യവും ഹൈക്കോടതി അനുവദിച്ചു

April 12, 2017

കൊച്ചി: മുൻ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച അശ്ലീല ഓഡിയോ സംപ്രേഷണം ചെയ്ത കേസിലെ പ്രതികളായ മംഗളം ചാനൽ മാധ്യമപ്രവർത്തകർക്കു ജാമ്യമില്ല. ചാനൽ സിഇഒ എ. അജിത് കുമാർ, റിപ്പോർട്ടർ കെ. ജയചന്ദ്രൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയ...

ആർഎൽവി രാമകൃഷ്ണന്റെ പോരാട്ടം വെറുതേയായില്ല; കലാഭവൻ മണിയുടെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു ഹൈക്കോടതി; സംസ്ഥാനം ഉത്തരവിട്ടിട്ടും കേസ് എറ്റെടുക്കാൻ തയാറാകാതിരുന്ന സിബിഐ ഒരു മാസത്തിനകം അന്വേഷണം ആരംഭിക്കണം

April 12, 2017

കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സഹോദരൻ ആർഎൽവി രാമകൃഷ്ണൻ നല്കിയ ഹർജിയിലാണു ഹൈക്കോടതിയുടെ ഉത്തരവ്. ഒരു മാസത്തിനകം അന്വേഷണം ആരംഭിക്കാനാണു നിർദ്ദേശം. നേരത്തേ ഈ ആവശ്യം ഉന്നയിച്ച് ആർഎൽവി രാമകൃഷ്ണൻ കേന്ദ്ര...

ഒരു പരാതിനൽകിയാൽ നിങ്ങളുടെ വീടിന് സമീപത്തുള്ള മൊബൈൽ ടവറുകൾ മാറ്റി സ്ഥാപിക്കുമോ? കാൻസർ ബാധിതന്റെ ആവശ്യം പരിഗണിച്ചുള്ള സുപ്രീം കോടതി ഉത്തരവ് സാധാരണക്കാർക്ക് പ്രയോജനകരമായേക്കും

April 12, 2017

ഏതാനും വർഷങ്ങളായി നമ്മുടെ നാട്ടിൽ പ്രാദേശിക പത്രത്താളുകളിൽ നിറഞ്ഞുനിൽക്കുന്ന ആവശ്യങ്ങളിലൊന്നാണ് മൊബൈൽ ടവർ മാറ്റി സ്ഥാപിക്കണമെന്നത്. ടവറിൽനിന്നുള്ള റേഡിയേഷൻ കാൻസറിന് കാരണമാകുന്നു എന്ന ആശങ്കയാണ് ഇത്തരം വാർത്തകൾക്ക് പിന്നിൽ.. മൊബൈൽ റേഡിയേഷൻ കാൻസറിന് കാര...

MNM Recommends