1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
14
Thursday

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ ഹർജി തള്ളി; ശിക്ഷ ഇളവ് ചെയ്ത് മോചനം ആവശ്യപ്പെട്ടുള്ള നിവേദനം തള്ളിയത് സുപ്രീം കോടതി

October 27, 2014

ന്യൂഡൽഹി: ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജീവപര്യന്തം ശിക്ഷ റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് കോടതി നിരാകരിച്ചത്. നളി...

പ്രതിയെ കസ്റ്റഡിയിൽ പീഡിപ്പിച്ചതിന് ഡിവൈഎസ്‌പിക്ക് എതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്; കസ്റ്റഡിയിലെ പീഡനം ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമെന്ന വാദം കോടതി തള്ളി

October 23, 2014

കണ്ണൂർ: ഷുക്കൂർ വധക്കേസിലെ ഒന്നാം പ്രതി കെ.വി. സുമേഷിനെ കസ്റ്റഡിയിൽ പീഡിപ്പിച്ചുവെന്ന കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിന് ഇരിട്ടി ഡിവൈഎസ്‌പി പി. സുകുമാരനെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. കണ്ണൂർ ഡിവൈഎസ്‌പി ആയിര...

പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം; ഷഫ്‌നാക്കേസിൽ മുഹമ്മദ് അഫ്‌സലിനെ ശിക്ഷിച്ചത് തലശ്ശേരി കോടതി

October 23, 2014

തലശ്ശേരി: പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ചിറക്കര മോറക്കുന്ന് തൗഫീഖ് മൻസിൽ ചെറിയപറമ്പത്ത് മുഹമ്മദ് അഫ്‌സലിനെ ജീവപര്യന്തം തടവിന് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചു. പ്രതി അമ്പതിനായിരം ...

ജയലളിതയ്ക്ക് പിന്നാലെ ബി എസ് യെദ്യൂരപ്പയും; അനധികൃത സ്വത്തു സമ്പാദനക്കേസിൽ കർണാടക മുൻ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം തുടരാമെന്ന് കോടതി

October 21, 2014

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണാടക മുന്മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പക്കെതിരെ കേസ് തുടരാമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. യെദ്യൂരപ്പയ്‌ക്കെതിരായ കേസിൽ പുരനന്വേഷണം വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കേസ് തള്ളിയ കീഴ്...

കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ഓസ്‌കർ പിസ്റ്റോറിയസിന് 5 വർഷം തടവ്; ബ്ലേഡ് റണ്ണറെ ശിക്ഷിച്ചത് മനഃപൂർവമല്ലാത്ത നരഹത്യക്ക്‌

October 21, 2014

പ്രിട്ടോറിയ: കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ദക്ഷിണാഫ്രിക്കൻ കായികതാരം ഓസ്‌കർ പിസ്റ്റോറിയസിന് അഞ്ചു വർഷം തടവ്. കൃത്രിമക്കാലുമായി ഒളിമ്പിക്‌സിൽ മത്സരിച്ച് ചരിത്രം സൃഷ്ടിച്ച 'ബ്ലേഡ് റണ്ണർ' എന്നറിയപ്പെടുന്ന പിസ്റ്റോറിയസ് 2013ലെ വാലന്റൈൻ ദിനത്തിലാണ് കാമുകി...

ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌കാരവുമായി മോദി സർക്കാർ; സർവ കോടതി നടപടികളും ഓൺലൈനിൽ ആകും; സമൻസ് മുക്കിയ ശേഷം അറസ്റ്റ് ചെയ്യുന്ന പൊലീസിന്റെ കള്ളക്കളിയും ഇനി നടക്കില്ല

October 21, 2014

സർക്കാർ നടപടികളെല്ലാം തന്നെ ഡിജിറ്റൽ രൂപത്തിലാക്കുന്ന പദ്ധതിയുടെ തുടർച്ചയെന്നോണം, ഇന്ത്യയിൽ കോടതി നടപടികളും ഓൺലൈൻ സംവിധാനത്തിലേക്ക് വരുന്നു. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌കാരമെന്നാണ് ഇത് വിലയിരുത്തപ്പെടുന്നത്. രാജ്യത്തുള്ള 15,...

കവിയൂർ കേസിലെ എല്ലാ രേഖകളും ഹാജരാക്കാൻ സിബിഐയ്ക്കും പൊലീസിനും കോടതി നിർദ്ദേശം; രേഖകളൊന്നും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും തിരുവനന്തപുരം സിബിഐ കോടതി

October 20, 2014

തിരുവനന്തപുരം: കവിയൂരിലെ നാരായണൻ നമ്പൂതിരിയുടെ മകൾ അനഘയെ പീഡിപ്പിച്ച കേസിൽ പൊലീസിനോടും സിബിഐയോടും രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. പൊലീസിന്റെ കൈയിലുള്ള എല്ലാ രേഖകളും സിബിഐയുടെ കേസ് ഡയറിയും ഹാജരാക്കാനാണ് പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടത്.പൊലീസ് ശ...

ജയലളിതയ്ക്ക് ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു; ശിക്ഷയും പിഴയും സ്റ്റേ ചെയ്തു; ചെന്നൈ വിട്ട് പുറത്തുപോകരുത്; മൂന്നു മാസത്തിനകം അപ്പീലിൽ തീരുമാനമെടുക്കാൻ ഹൈക്കോടതിക്ക് കർശന നിർദ്ദേശം; തമിഴ്‌നാട്ടിൽ എങ്ങും ആഹ്ലാദപ്രകടനം

October 17, 2014

ന്യൂഡൽഹി: അമ്മയുടെ ഇരുപതു ദിവസം നീണ്ട ജയിൽ വാസത്തിനു ഒടുവിൽ അന്ത്യമായി. സുപ്രീം കോടതിയാണ് ജയലളിതയ്ക്ക് ജാമ്യം അനുവദിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണാടക സ്‌പെഷ്യൽ കോടതി തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് നല്കിയ നാലു വർഷത്തെ തടവും 100 കോട...

കള്ളപ്പണക്കാർക്ക് മോദി സർക്കാരിന്റെ പുറംവാതിൽ സഹായം; നികുതിവെട്ടിപ്പുകാരുടെ പേരുകൾ പുറത്തുവിടുന്നത് അന്താരാഷ്ട്ര കരാർ ലംഘനമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ; തീരുമാനം ക്രിമിനലുകൾക്ക് വേണ്ടിയെന്ന് ജഠ്മലാനി

October 17, 2014

ന്യൂഡൽഹി: കള്ളപ്പണം തിരിച്ചെത്തിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട്. അതുകൊണ്ട് തന്നെ കള്ളപ്പണക്കാർക്കെതിരെ സുപ്രീം കോടതിയിൽ ശക്തമായ സത്യവാങ്മൂലം നൽകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ തീർത്തും നിരാശമാക്കി മോദി സർക്കാർ സുപ്രീംകോടതിയിൽ നൽ...

22 പേജുള്ള മൊഴിമുക്കി പണം അടിച്ചുമാറ്റിയ ഫെനി ബാലകൃഷ്ണൻ വീതം നൽകിയില്ല; അഭിഭാഷകനെതിരെ പരാതിയുമായി സരിത ബാർ കൗൺസിലിൽ

October 17, 2014

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സോളാർ തട്ടിപ്പുകേസിൽ തന്റെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനെതിരെ സരിത എസ് നായരുടെ പരാതി. ബാർ കൗൺസിലിനാണ് ഫെനിക്കെതിരെ സരിത പരാതി നൽകിയത്. സോളാർ കേസിൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് നൽകിയ 22 പേജുള്ള ...

കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള അവാർഡ് ഹൈക്കോടതിയുടെ അനുമതി പ്രകാരം മാത്രം; പുരസ്‌കാരം നാളെ വിതരണം ചെയ്യാനിരിക്കെ കോടതി ഉത്തരവ് സലിംകുമാറിന്റെ ഹർജി പരിഗണിച്ച്

October 16, 2014

കൊച്ചി: കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്യുന്നതിൽ കോടതിയുടെ ഇടപെടൽ. ഹൈക്കോടതിയുടെ അനുമതി നേടിയശേഷമേ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നൽകാവു എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. നടൻ സലിംകുമാർ നൽകിയ ഹർജിയിലാ...

സിസ്റ്റർ അഭയയുടെ രാസപരിശോധാനാ രജിസ്റ്ററിൽ കൃത്രിമം കാട്ടിയ കേസിൽ വീണ്ടും പ്രതികളുടെ മൊഴിയെടുക്കൽ; വിധി ഇനിയും വൈകും; പ്രതിഭാഗത്ത് നിന്ന് വീണ്ടും തെളിവെടുക്കും; രേഖകളിൽ വ്യക്തത വരുത്താനാണിതെന്ന് കോടതി

October 15, 2014

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ ആന്തരാവയവങ്ങളുടെ രാസപരിശോധനാ രജിസ്റ്ററിൽ കൃത്രിമം കാട്ടിയെന്ന കേസിൽ ചീഫ് കെമിക്കൽ എക്‌സാമിനർമാരായ ആർ. ഗീത, എം. ചിത്ര എന്നിവരിൽ നിന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വീണ്ടും മൊഴി രേഖപ്പെടുത്തി. ഇന്ന്...

സുന്ദരിയമ്മയെ കൊന്നത് ജബ്ബാറല്ല; ഒരു വർഷം ജയിലിൽ കഴിഞ്ഞ നിരപരാധിയെ വെറുതെ വിട്ടു; തെളിവുകൾ കെട്ടിച്ചമച്ച സിഐയ്ക്ക് എതിരെ നടപടി എടുക്കണമെന്ന് കോടതി; വെളിവാകുന്നത് ഞെട്ടിപ്പിക്കുന്ന നീതി നിഷേധത്തിന്റെ ദുരന്ത കഥ

October 14, 2014

കോഴിക്കോട്: സുന്ദരിയമ്മ കൊലക്കേസിൽ പ്രതി ജബ്ബാറിനെ കോടതി വെറുതെവിട്ടു. കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയ കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സി.ഐ പൃഥ്വിരാജ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി പ്രതിക്കു നൽകണമെന്നും വി...

ടൈറ്റാനിയം അഴിമതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി; വിദേശത്തുള്ള പ്രതികൾക്ക് അയച്ച നോട്ടീസ് മടങ്ങി വരാത്തതിനാലാണ് സ്‌റ്റേ നീട്ടൽ

October 13, 2014

 കൊച്ചി: ടൈറ്റാനിയം അഴിമതിക്കേസിലെ വിജിലൻസ് അന്വേഷണത്തിനു നൽകിയ സ്‌റ്റേ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനാണ് സ്‌റ്റേ നൽകിയിരുന്നത്. വിദേശത്തുള്ള പ്രതികൾക്ക് അയച്ച നോട്ടീസ് മടങ്ങി വരാത്തത് ചൂണ്ടിക്കാട്ടിയാണ് കോടതി ...

മറുനാടൻ മലയാളി അടക്കം 18 മാദ്ധ്യമങ്ങൾക്ക് ഹൈക്കോടതി നോട്ടീസ്; നോട്ടീസിൽ പ്രതിഷേധിച്ചു പത്രങ്ങളുടെ വാർത്താ ബഹിഷ്‌കരണം; സമ്മർദം കൂടിയപ്പോൾ ജഡ്ജിക്കും മനംമാറ്റം

October 11, 2014

കൊച്ചി: കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാദ്ധ്യമങ്ങൾ കൂടുതൽ ശ്രദ്ധപാലിക്കണോ? പ്രത്യേകിച്ചും ഹൈക്കോടതി പരാമർശത്തിന്റെ പേരിൽ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന ആൾ പോലും രാജിവച്ചൊഴിഞ്ഞ പാരമ്പര്യമുള്ള കേരളത്തിൽ. ഏറെ പ്രസക്തമായ ഈ ചോദ്യമാണ് വാർത്ത പ്രസിദ്ധ...

MNM Recommends