1 usd = 71.56 inr 1 gbp = 90.36 inr 1 eur = 81.27 inr 1 aed = 19.48 inr 1 sar = 19.08 inr 1 kwd = 235.19 inr

Dec / 2018
14
Friday

കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനോടു യോജിപ്പില്ല; പക്ഷേ, അക്രമകാരികളെ കൊല്ലാം: തെരുവുനായ വിഷയത്തിൽ നിലപാടു വ്യക്തമാക്കി സുപ്രീം കോടതി

October 26, 2015

ന്യൂഡൽഹി: തെരുവുനായകൾ ജനങ്ങളുടെ സ്വൈരജീവിതത്തിനു വിഘാതമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് നിലപാടു വ്യക്തമാക്കി സുപ്രീം കോടതി. ജനങ്ങളുടെ ജീവനു ഭീഷണിയാവുന്ന അക്രമകാരികളും പേ പിടിച്ചതുമായ തെരുവു നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാൽ കേരള...

ഞാനൊന്നും കണ്ടില്ലേ രാമനാരായണ...! നിസാമിനെതിരെ മൊഴി നൽകാൻ കാരണം പൊലീസിന്റെ സമ്മർദം; തർക്കവും കണ്ടില്ല അക്രമവും കണ്ടില്ല; ചന്ദ്രബോസ് കൊലക്കേസിലെ ഒന്നാം സാക്ഷി അനൂപ് തന്നെ കൂറു മാറി; വിചാരണയിൽ പ്രോസിക്യൂഷനെ കാത്തിരിക്കുന്നതു പ്രതിസന്ധികളോ?

October 26, 2015

തൃശൂർ: ചന്ദ്രബോസ് വധക്കേസിലെ ഒന്നാം സാക്ഷി അനൂപ് മൊഴി മാറ്റി. മജിസ്‌ട്രേറ്റിനു മൊഴി നൽകിയത് പൊലീസിന്റെ സമ്മർദത്താലെന്ന് അനൂപ് വിചാരണക്കോടതിയിൽ പറഞ്ഞു. സാക്ഷി കൂറുമാറിയെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. ഇതോടെ കേസിന്റെ വിചാരണയിൽ പ്രോസിക്യൂഷൻ പ്ര...

നീന്തലറിയുന്ന ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിച്ചു? രണ്ടാഴ്ചയ്ക്കകം സംസ്ഥാന സർക്കാർ വിശദീകരണം നൽകണമെന്നു ഹൈക്കോടതി; ശാശ്വതീകാനന്ദ ആത്മഹത്യ ചെയ്യില്ലെന്ന് ബാലകൃഷ്ണപിള്ള; അന്വേഷണം ഊർജിതമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

October 26, 2015

കൊച്ചി: ശിവഗിരി മഠാധിപതിയായിരുന്ന ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നു ഹൈക്കോടതി. സംസ്ഥാന സർക്കാരിനോടാണ് ഇക്കാര്യത്തിൽ ഹൈക്കോടതി വിശദീകരണം ആരാഞ്ഞിരിക്കുന്നത്. നീന്തലറിയാവുന്ന സ്വാമി ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിച്...

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ രാസവസ്തുക്കളുപയോഗിച്ച് ഷണ്ഡന്മാരാക്കണം; സമൂഹത്തെ നന്മയിലൂടെ നയിക്കാൻ പരമ്പരാഗതനിയമങ്ങൾ ശക്തമല്ലെന്ന് മദ്രാസ് ഹൈക്കോടതി

October 26, 2015

ചെന്നൈ: കുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്കു കടുത്ത ശിക്ഷ നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. കുറ്റവാളികളുടെ ലൈംഗിക ശേഷി ഇല്ലാതാക്കണമെന്നും കോടതി കേന്ദ്രസർക്കാരിനു നിർദ്ദേശം നൽകി. ഈ മാസം 16ന് വിധിപറഞ്ഞ കേസിലെ വിധിപ്പകർപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കു...

മദ്രസകൾ മതസ്ഥാപനങ്ങളല്ല, വിദ്യാഭ്യാസ കേന്ദ്രങ്ങൾ; പോളിങ് സ്റ്റേഷനായി ഉപയോഗിക്കുന്നതു തടയാൻ കഴിയില്ലെന്നു ഹൈക്കോടതി

October 21, 2015

കൊച്ചി: മദ്രസകളെ മതസ്ഥാപനങ്ങളായി കാണാൻ കഴിയില്ലെന്നു ഹൈക്കോടതി. മദസ്രകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നും കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് മദ്രസകളിൽ പോളിങ് ബൂത്ത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണു കോടതി നിർദ്ദേശം വ...

കോളേജിലെ അടിച്ചു പൊളി ഇനി നടക്കില്ല; കുട്ടികളുടെ വാഹനങ്ങൾ ക്യാമ്പസിൽ പ്രവേശിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്; രാത്രി ഒൻപത് മണിക്ക് ശേഷം ആഘോഷവും വേണ്ടെന്ന് ഉത്തരവ്

October 20, 2015

കൊച്ചി: കോളേജ് ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. വിലക്ക് ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും പിഴയീടക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. തിരുവനന്തപുരം സിഇടി കോളേജിൽ ജീപ്പിടിച്ച് വിദ്യാർത്ഥിനി മരിച്ച സ...

സുപ്രീംകോടതിക്കെതിരെ ഒരക്ഷരം മിണ്ടരുത്! ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ നിയമം അസാധുവാക്കിയ വിധിയെ ചോദ്യം ചെയ്ത അരുൺ ജെയ്റ്റ്‌ലിക്കെതിരെ രാജ്യ ദ്രോഹത്തിന് കേസെടുത്തു; മന്ത്രി നേരിട്ടു ഹാജരാകണമെന്ന് നിർദ്ദേശം

October 20, 2015

 ലഖ്‌നൗ: ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ നിയമം അസാധുവാക്കിയ സുപ്രീംകോടതിവിധിയെ ചോദ്യംചെയ്ത കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയറ്റ്‌ലിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. പ്രസ്താവന കോടതി അലക്ഷ്യമാണെന്ന് നിരീക്ഷിച്ച ഉത്തർപ്രദേശിലെ മഹോബ കോടതി സ്വമേധയാ കേസെട...

കാട്ടാനകൾ നാട്ടിലിറങ്ങുന്നതു തടയാൻ പിടിയാനകളിൽ ഗർഭനിരോധനം നടപ്പിൽ വരുത്തണമെന്നു കേന്ദ്ര സർക്കാർ; പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യഘട്ടം നടപ്പാക്കുക ബിഹാറിലും ബംഗാളിലും

October 19, 2015

ന്യൂഡൽഹി: കാട്ടാനകൾ നാട്ടിലിറങ്ങുന്നതു തടയാൻ ഗർഭനിരോധന മാർഗങ്ങൾ നടപ്പിൽ വരുത്തണമെന്നു കേന്ദ്രസ സർക്കാർ. പിടിയാനകളിൽ ഗർഭനിരോധനം നടപ്പാക്കണമെന്ന ആവശ്യം സുപ്രീം കോടതിയിലാണ് ഉന്നയിച്ചത്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം. ഇതുസംബന്ധിച്ച സത്യവാങ്മൂലം സുപ്രീം...

മത നിരപേക്ഷതയുടെ നാട്ടിൽ ഏകീകൃത വ്യക്തി നിയമം പ്രായോഗികമോ? ഭരണഘടന പ്രമാണങ്ങൾ തമ്മിൽ യോജിക്കാത്തത്; ഹിന്ദു ദേശീയ വാദി സർക്കാർ കോടതി പിന്തുണയോടെ മുൻപോട്ട് പോയാൽ എന്തു സംഭവിക്കും?

October 19, 2015

ന്യൂഡൽഹി: ഏകീകൃത വ്യക്തി നിയമനം അഥവാ യൂണിഫോം സിവിൽ കോഡ് വീണ്ടും ഇന്ത്യിയിൽ സജീവ ചർച്ച ആയിരിക്കുന്നു. സുപ്രീംകോടതി കഴിഞ്ഞ ആറു മാസത്തിനിടയിൽ മൂന്ന് തവണ ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുകയും അവസാനം സർക്കാരിൽ നിന്നും വിശദീകരണം തേടുകയും ചെയ്തിരിക്കുന്നു. ക...

എന്താണ് സുപ്രീംകോടതി പറയുന്ന ഈ കൊളീജിയം? എന്താണ് സർക്കാർ പറയുന്ന ഈ ജുഡീഷ്യൽ നിയമന കമ്മീഷൻ? എങ്ങനെയാണ് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത്? എന്തുകൊണ്ടാണ് ഇത് കോടതി കയറുന്നത്? സുപ്രീംകോടതി വിധി നിങ്ങളെ ബാധിക്കുന്നത് എങ്ങനെ എന്നറിയാൻ ചില കാര്യങ്ങൾ

October 17, 2015

ന്യൂഡൽഹി: നിയമ സാക്ഷരതയുടെ കാര്യത്തിൽ ഇന്ത്യയിലെ ജനങ്ങൾ മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ അത്രയ്ക്ക് അറിവില്ലാത്തവരാണ്. കേരളം പോലുള്ള സാക്ഷര സംസ്ഥാനങ്ങളുടെ കാര്യത്തിൽ ചെറിയ വ്യത്യാസം ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം മാദ്ധ...

പിൻസീറ്റിലെ യാത്രക്കാരുടെ ഹെൽമറ്റിൽ ഹൈക്കോടതി സ്റ്റേയില്ല; അപ്രായോഗികത വിശദീകരിക്കുന്ന സർക്കാരിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു; വിശദമായ വാദത്തിന് ശേഷം വിധിയെന്ന് ഡിവിഷൻ ബഞ്ച്‌

October 16, 2015

കൊച്ചി: ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിലെ യാത്രക്കാർക്കും ഹെൽമറ്റ് ധരിക്കണമെന്ന ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല. എന്നാൽ സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. സർക്കാരിന്റെ അപ്പീൽ കോടതി ഫയലിൽ സ...

ദേശീയ ജ്യുഡീഷ്യൽ നിയമന കമ്മീഷനെ സുപ്രീംകോടതി റദ്ദാക്കി; ജഡ്ജിമാരുടെ നിയമനത്തിൽ രാഷ്ട്രീയ ഇടപെടൽ വേണ്ട; കമ്മീഷൻ ഭരണഘടനാ വിരുദ്ധം; കൊളീജിയം സംവിധാനം തുടരും; വീഴ്ചകൾ പരിഹരിക്കാനും നിർദ്ദേശം

October 16, 2015

ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം സംവിധാനം മതിയെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച്. ഇതിനായി ദേശീയ ജ്യുഡീഷ്യൽ നിയമന കമ്മീഷനെ നിയമിച്ച നടപടി സുപ്രീംകോടതി റദ്ദാക്കി. ഇതിനുള്ള ഭരണഘടനാ ഭേദഗതിയാണ് റദ്ദാക്കുന്നത്. ഇത് കേന്ദ്ര സർക്കാരിന് കനത...

മഹാരാഷ്ട്രയിൽ വീണ്ടും ഡാൻസ് ബാറുകൾ തുറക്കും; ഫഡ്‌നാവീസ് സർക്കാരിന്റെ നിരോധന നിയമം സുപ്രീംകോടതി മരവിപ്പിച്ചു

October 15, 2015

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഡാൻസ് ബാറുകൾക്ക് ഏർപ്പെടുത്തിയ നിരോധനം സുപ്രീം കോടതി മരവിപ്പിച്ചു. 2014ലാണ് ഡാൻസ് ബാറുകൾ നിരോധിച്ച് മഹാരാഷ്ട്ര നിയമസഭയിൽ നിയമം പാസാക്കിയത്. അസഭ്യതയില്ലെന്നു ഉറപ്പുവരുത്താൻ സർക്കാരിന് അവകാശമുണ്ടെന്നാണ് സംസ്ഥാനം വാദിച്ചത്. കേസ്...

ആധാർ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാൻ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്; തൊഴിലുറപ്പും വിവിധ പെൻഷനുകളും ഇപിഎഫും ഇനി ആധാറിലൂടെ

October 15, 2015

ന്യൂഡൽഹി: ആധാർ കൂടുതൽ സേവനമേഖലകളിലേക്ക് വ്യാപിപ്പിക്കാൻ സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടു. ആറു മേഖലകളിലേക്കാണു വ്യാപിപ്പിച്ചത്. വിധവ പെൻഷനും വാർധക്യ പെൻഷനും വികലാംഗ പെൻഷനും ആധാർ നിർബന്ധമാക്കും. പ്രധാനമന്ത്രി ജൻധൻ യോജന, തൊഴിലുറപ്പ് പദ്ധതി, ഇപിഎഫ് എന്ന...

തിരുവനന്തപുരത്തുകാരി എംബിബിഎസ് വിദ്യാർത്ഥിനിയെ മണിപ്പാലിൽ ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് ജീവപര്യന്തം; തെളിവ് നശിപ്പിച്ചവർക്കും തടവ് ശിക്ഷ

October 15, 2015

മംഗലാപുരം: മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളേജിലെ മലയാളി വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തകേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. പ്രതികളായ യോഗേഷ് പൂജാരി, ഹരിപ്രസാദ്, ആനന്ദ് എന്നിവർക്കാണ് ഉടുപ്പി ജില്ലാ സെഷൻസ് കോടതി ജീവപര്യന...

MNM Recommends