1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
13
Wednesday

ജിഷ്ണു കേസിൽ നേരറിയാൻ സിബിഐ വരുന്നു; കേസ് സിബിഐ ഏറ്റെടുക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു; സിബിഐയുടെ ഭാഗത്ത് നിന്ന് അനാവശ്യമായ കാലതാമസം ഉണ്ടായെന്ന് കുറ്റപ്പെടുത്തിയ കോടതി തെളിവു നശിപ്പിക്കപ്പെട്ടേക്കാമെന്ന ആശങ്കയും പങ്കുവെച്ചു; നീതി കിട്ടുമെന്ന് പ്രതീക്ഷയോടെ അമ്മ മഹിജ

December 05, 2017

ന്യൂഡൽഹി: ജിഷ്ണു കേസ് സിബിഐ ഏറ്റെടുക്കും. അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ സുപ്രീംകോടതിയ അറിയിച്ചു. ജിഷ്ണുവിന്റെ മാതാവാണ് കേസ് കോടതി ഏറ്റെടുക്കാൻ തയ്യാറാണെന്ന ആവശ്യം ഉന്നയിച്ചത്. ഈ ഹർജി പരിഗണിച്ചാണ് കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് അവർ അറിയിച...

ദിലീപിനെതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു; കുറ്റപത്രം സ്വീകരിച്ചത് സൂക്ഷ്മപരിശോധന പൂർത്തിയാക്കി സാങ്കേതിക പിഴവുകൾ പരിഹരിച്ച ശേഷം; പകർപ്പ് ചോർന്നത് ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്നെന്ന് വിശദീകരിച്ച് പൊലീസ്

December 05, 2017

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു. അങ്കമാലി കോടതിയിൽ സമർപ്പിച്ച കുറ്റപത്രമാണ് കോടതി സ്വീകരിച്ചത്. സാങ്കേതിക തെറ്റുകൾ തിരുത്തിയ ശേഷമാണ് കോടതി കുറ്റപത്രം സ്വീകരിച്ചത്. അതിനിടെ ദിലീപിനെതിരായ കുറ്റപത്രം മ...

രേഖകളിൽ ഒപ്പുവച്ചു വാങ്ങാൻ മാത്രമാണ് ഉപദേശിച്ചത്; ഈ കൊലപാതകത്തിൽ പങ്കില്ലെന്ന വാദത്തെ പൊളിച്ച് പ്രോസിക്യൂഷന്റെ പുഴിക്കടകൻ; കേസ് ഡയറിയും ഫോൺ കോൾ രേഖകളും നൽകി വക്കീലിനെ അഴിക്കുള്ളിൽ തളച്ച് പൊലീസ്; നിയമപോരാട്ടത്തിന്റെ തഴക്കവും പഴക്കവും സ്വന്തം കേസിൽ ഏശുന്നില്ല; പൊതുജനത്തിന്റെ കൈയടിവാങ്ങി പേരെടുത്ത വക്കീലിന് ഇന്നും ജാമ്യമില്ല; രാജീവ് കൊലക്കേസ് പ്രതി അഡ്വ ഉദയഭാനും ജയിലിൽ തുടരും

November 29, 2017

തൃശൂർ: കേരളത്തിലെ പ്രമുഖനായ നിയമ വിദഗ്ധൻ. നിയമ പോരാട്ടത്തിന്റെ തഴക്കവും പഴക്കവും കൈമുതലായ വ്യക്തി. ഇങ്ങനെ ഏവരുടേയും കൈയടി വാങ്ങിയ സിപി ഉദയഭാനു. ഈ നിയമവിദഗ്ധന് ഇന്നും ജയിൽ മോചനമില്ല. ചാലക്കൂടി രാജീവ് വധക്കേസിൽ പൊലീസ് അറസ്റ്റു ചെയ്ത സി.പി ഉദയഭാനുവിന്റെ...

തലമുടി പറിച്ചെടുത്തു; പല്ല് അടിച്ചു പൊട്ടിച്ചു; 15കാരിയെ കൊന്നത് നിർഭയയേക്കാളും ക്രൂരമായി; മറാത്താ പ്രക്ഷോഭത്തിന് കാരണമായ കോപർഡി കൂട്ടബലാൽസംഗ കേസിലെ മൂന്ന് പ്രതികൾക്കും വധശിക്ഷ

November 29, 2017

മുംബൈ: മറാത്താ പ്രക്ഷോഭത്തിന് കാരണമായ കോപർഡി കൂട്ടബലാൽസംഗ- കൊലക്കേസിൽ മൂന്ന് പ്രതികൾക്കും വധശിക്ഷ വിധിച്ചു. ജിതേന്ദ്ര ബാബുലാൽ ഷിണ്ഡെ, സന്തൊഷ് ഗോരഖ് ഭവാൽ, നിതിൻ ഗോപിനാഥ് ഭൈലുമെ എന്നിരെയാണ് തൂക്കിലേറ്റാൻ വിധിച്ചത്. അഹമദ്‌നഗർ സെഷൻസ് കോടതി ജഡ്ജി സുവർണ കെ...

നഷ്ടപരിഹാരം നൽകാൻ കൈയിൽ കാശുണ്ടെങ്കിൽ മാത്രം ഹർത്താൽ നടത്തിയാൽ മതി! ഹർത്താൽ കാരണമുണ്ടാവുന്ന നാശ നഷ്ടങ്ങൾ വിലയിരുത്തി ഈടാക്കാൻ എല്ലാ സംസ്ഥാനങ്ങളിലും കോടതി വേണമെന്ന് സുപ്രീംകോടതി

November 29, 2017

ന്യൂഡൽഹി: ചെറിയ കാര്യങ്ങൾക്ക് പോലും ഹർത്താൽ നടത്തി ശീലമുള്ളവരാണ് മലയാളികൾ. എന്നാൽ, ഹർത്താലിന്റെ പേരിൽ പൊതുമുതൽ നശിപ്പിക്കാൻ പോകുന്നവർ കൈയിൽ കാശു കരുതുന്നത് നന്നാകും. നഷ്ടപരിഹാരം ഈടാക്കാൻ എല്ലാ സംസ്ഥാനങ്ങളിലും കോടതി വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി...

എല്ലാവശങ്ങളും പരിശോധിച്ച ശേഷമേ കേസ് പിൻവലിക്കു; ഫോൺവിളിയിൽ കുടുങ്ങിയ ശശീന്ദ്രൻ ഉടൻ മന്ത്രി സഭയിലേക്ക് മടങ്ങി വരില്ല

November 28, 2017

എറണാകുളം: ഫോൺ വിളി കേസിൽ കുടുങ്ങിയ എ കെശശീന്ദ്രന്റെ മന്ത്രി സഭയിലേക്കുള്ള തിരിച്ചു വരവ് വൈകും. എകെ ശശീന്ദ്രന്റെ കേസിൽ എല്ലാവശങ്ങളും പരിശോധിച്ച ശേഷമേ പരാതി പിൻവലിക്കൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് അടുത്ത മാസം 12ലേക്ക് മാറ്റി. ജുഡീ...

'എനിക്ക് സ്വാതന്ത്ര്യം വേണം' എന്നു വാദിച്ച ഹാദിയയെ ഭർത്താവിനോ അച്ഛനോടൊപ്പമോ വിടില്ല; ഹോമിയോ ഡോക്ടർ പഠനം പൂർത്തിയാക്കാൻ സേലത്തേക്ക് അയക്കാൻ സുപ്രീംകോടതിയുടെ നിർദ്ദേശം; സർവകലാശാല ഡീനിന് യുവതിയുടെ സംരക്ഷണ ചുമതല; ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്താനും നിർദ്ദേശം; കോളേജിൽ പോകുന്നതു വരെ കേരളാ ഹൗസിൽ തുടരണം; ഇന്ത്യ കാതോർത്തിരുന്ന കേസിൽ നിർണായക തീരുമാനമെടുത്ത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്

November 27, 2017

ന്യൂഡൽഹി: എനിക്ക് സ്വാതന്ത്ര്യം വേണമെന്ന് രാജ്യത്തെ പരമോന്നത കോടതി മുമ്പാകെ വാദിച്ച വൈക്കത്തുകാരി അഖില ഹാദിയക്ക് സുപ്രീംകോടതി സ്വാതന്ത്ര്യം അനുവദിച്ചു. ഭർത്താവ് ഷെഫിൻ ജഹാനൊപ്പമോ പിതാവ് അശോകനൊപ്പമോ പോകാൻ ഹാദിയക്ക് കോടതി അനുമതി നൽകിയില്ല. അതേസമയം ഹാദിയ...

അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്ന അശോകന്റെ വാദം തള്ളി; തുറന്ന കോടതിയിൽ ഹാദിയയെ കേൾക്കും; സ്ത്രീക്ക് അവളുടെ ജീവിതം നിർണയിക്കാൻ അവകാശമുണ്ടെന്ന് കപിൽ സിബൽ; ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നതിന് തെളിവുണ്ടെന്ന് അശോകന്റെ അഭിഭാഷകൻ; ഐഎസ് റിക്രൂട്ടർ മൻസിയോട് ഷെഫിൻ സംസാരിക്കുന്ന ശബ്ദസന്ദേശവും കോടതിക്ക് കൈമാറി; അശോകന്റെ നിലപാടിനെ പിന്തുണച്ച് എൻഐഎയും

November 27, 2017

ന്യൂഡൽഹി: ഹാദിയ കേസിൽ വിശദമായ വാദം കേൾക്കാൻ ഒരുങ്ങി സുപ്രീം കോടതി. കോടതി നിർദ്ദേശ പ്രകാരം ഹാജരായ ഹാദിയുടെ മൊഴിയെടുക്കുകയാണ് കോടതി ഇപ്പോൾ. കേസിൽ തുടർവാദം കേൾക്കുന്നതിനായി നാളത്തേക്ക് മാറ്റുമെന്ന് കരുതിയെങ്കിലും ഇന്നു തന്നെ ഹാദിയയെ കേൾക്കൻ കോടതി തീരുമാ...

ഹാദിയ കേസിൽ അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്ന അശോകന്റെ ആവശ്യത്തെ പിന്തുണക്കാൻ എൻഐഎ; സുരക്ഷാ തീരുമാനങ്ങൾ മുൻനിർത്തിയാണ് നീക്കമെന്ന് ദേശീയ അന്വേഷണ ഏജൻസി; ഷെഫിൻ ജഹാനും ഹാദിയയും സുപ്രിം കോടതി മുറിയിലെത്തി; ഹാദിയയെ കോടതിയിലേക്ക് എത്തിച്ചത് ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ; കോടതി കേസ് പരിഗണിക്കുന്നത് തുടങ്ങി; അശോകന്റെ അഭിഭാഷകൻ വാദം തുടങ്ങി

November 27, 2017

ന്യൂഡൽഹി: ഹാദിയ കേസിൽ വാദം അടച്ചിട്ട മുറിയിൽ വേണമെന്ന ഹാദിയയുടെ പിതാവ് അശോകന്റെ വാദത്തെ പിന്തുണക്കാൻ എൻഐഎ തീരുമാനം. സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ളതു കൊണ്ടാണ് രഹസ്യമായി വാദം കേൾക്കണമെന്ന അശോകന്റെ വാദത്തെ പിന്തുണക്കുന്നതെന്നും ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ വ്...

അമിറുളിന രക്ഷിക്കാൻ അഡ്വ ആളൂർ കരുതിവച്ചിട്ടുള്ള വജ്രായുധം എന്തായിരിക്കും? വാദം കേൾക്കാൻ വാട്‌സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങളെ കോടതിയിലേക്ക് ക്ഷണിച്ച് വക്കീൽ; ജിഷാ കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പ്രോസിക്യൂഷനും; പ്രതിഭാഗം വാദം നിർണ്ണായകം

November 27, 2017

കൊച്ചി: വൈക്കം സ്വദേശിനി ഹാദിയ എന്ന അഖിലക്ക് ഇന്ന് ഷഹീം ജഹാനൊപ്പം പോകാൻ കഴിയുമോ? രാജ്യത്തെ ഞെട്ടിച്ച ജിഷകൊലക്കേസ് വാദത്തിൽ അഡ്വ.ആളൂർ പ്രൊസിക്യൂഷനെ തളക്കുമോ? ഇന്ന് നിയമ വൃത്തങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുക ഈ രണ്ട് വിഷയങ്ങൾ തന്നെ. രാജ്യം കണ്ട അതിക്രൂരമാ...

പ്രധാനമന്ത്രിയെ ട്രോളിയ വാട്‌സ് ആപ്പ് ചിത്രം ഷെയർ ചെയ്തു; 19കാരനായ യുപിയിലെ ബാലൻ അഴിക്കുള്ളിൽ; സുപ്രീംകോടതി നിയമം റദ്ദ് ചെയ്തിട്ടും അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുന്നത് ഇങ്ങനെ

November 26, 2017

ഹിസാർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വാട്‌സ് ആപ്പിൽ ഷെയർ ചെയ്തതാണ് പ്രശ്‌നം. പത്തൊമ്പതുകാരനായ ഷഖീബ് ഖാൻ ഇന്ന് ഹരിയാനയിലെ ഹിസാറിൽ ജയിലിലാണ്. സോഷ്യൽ മീഡിയയിലെ അഭിപ്രായ പ്രകടനങ്ങളിൽ കേസെടുക്കാനുള്ള ഐടി ആക്ടിലെ നിയമം സുപ്രീംകോടതി റദ്ദാക്കിയതാണ്....

സീനിയർ ജഡ്ജിയെ മറികടന്ന് ജൂനിയർ ജഡ്ജി നിലപാട് അടിച്ചേൽപ്പിച്ചു; തന്റെ രാജി ആഗ്രഹിച്ച് മനപ്പൂർവ്വം പരാമർശങ്ങൾ നടത്തി; ഇനിയുള്ള കേസുകളിൽ നീതി പ്രതീക്ഷിക്കുന്നില്ല; വിധി പ്രഖ്യാപിച്ച ജഡ്ജിയേയും വിടാതെ കുവൈറ്റ് ചാണ്ടി

November 25, 2017

കൊച്ചി: ഹൈക്കോടതിയിൽ തനിക്കെതിരെ നിലവിലുള്ള ഹർജികൾ കേൾക്കാൻ പുതിയ ജഡ്ജിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് മുന്മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിനു പരാതി നൽകിയത് വിധി പറഞ്ഞ ജഡ്ജിയെ കടന്നാക്രമിച്ച്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ, തനിക്കെതി...

കള്ളപണനിരോധന നിയമത്തിലെ കർശന ജാമ്യവ്യവസ്ഥകൾ സുപ്രീം കോടതി റദാക്കി; കൂറ്റാരോപിതന് ജാമ്യം അനുവദിക്കുന്ന കാര്യത്തിലെ രണ്ട് നിർദേശങ്ങൾ കോടതി തള്ളിയത് കേന്ദ്ര സർക്കാറിനേറ്റ കനത്ത തിരിച്ചടി

November 23, 2017

ന്യൂഡൽഹി: കള്ളപണ ഇടപാടുകളിൽ അറസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ജാമ്യം നൽകുന്നതിന് കർശന വ്യവസ്ഥകൾ ആവശ്യമാണന്ന് കേന്ദ്ര സർക്കാർ വാദം സുപ്രീംകോടതി തള്ളി. കേന്ദ്രസർക്കാർ നിർദേശിച്ച രണ്ട് സുപ്രധാന വ്യവസ്ഥകളാണ് കോടതി തള്ളിയത്. പബ്ലിക്ക് പ്രോസിക്യൂട്ടറെ കേൾക്കാ...

പാനൂരിൽ സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ ആറ് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം; ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ നിൽക്കവെ നടന്ന അരുംകൊലയിൽ ശിക്ഷ വിധിച്ചത് തലശ്ശേരി കോടതി; പ്രതികൾക്ക് അരലക്ഷം വീതം പിഴശിക്ഷയും

November 23, 2017

കണ്ണൂർ: പാനൂരിൽ സി.പി.എം പ്രവർത്തകനായ തഴയിൽ അഷ്റഫിനെ കൊലപ്പെടുത്തിയ കേസിൽ ആറ് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം. തലശേരി സെഷൻസ് കോടതിയുടേതാണ് വിധി. ജിത്തു, രാജീവൻ, പുരുഷു, അനീശൻ, രതീഷ്, രാജേഷ് എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കുറ്റ്യേരിയിലെ...

ഉപരാഷ്ട്രപതി വരുന്നതിന് തൊട്ട് മുമ്പ് വടം കെട്ടിത്തിരിച്ച വഴിയലേക്ക് കടക്കാൻ ശ്രമിച്ച മജിസ്‌ട്രേട്ടിനെ തടഞ്ഞു; ആളറിഞ്ഞപ്പോൾ കടത്തി വിട്ടിട്ടും കരുണ കാണിക്കാതെ ന്യായാധിപൻ; നിയമം പാലിച്ച പൊലീസുകാരനെ കോടതിയിൽ വിളിച്ചു വരുത്തി മജിസ്‌ട്രേട്ടിന്റെ പ്രതികാരം

November 23, 2017

കൊച്ചി: ജോലിയിൽ പിഴവുണ്ടാകാതിരിക്കാൻ ശ്രമിച്ച പൊലീസുകാരന് കോടതിയുടെ ശിക്ഷ! ഉപരാഷ്ട്രപതി കടന്നുപോകുന്നതിനു മുന്നോടിയായി റോഡ് ബ്ലോക്ക് ചെയ്തപ്പോൾ മജിസ്‌ട്രേട്ടിനെ കടത്തിവിട്ടില്ലെന്നതിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥനെ രണ്ടു മണിക്കൂർ കോടതിയിലെ ഓഫിസ് മുറിയി...

MNM Recommends