Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാല് സംസ്ഥാനങ്ങൾ സുപ്രീംകോടതിയിലേക്ക്; തീരുമാനം സ്വകാര്യത മൗലികാവകാശമാണോ എന്ന വിഷയത്തിൽ കക്ഷി ചേരാൻ; സംസ്ഥാനങ്ങൾ ഹർജി ചേരുന്നത് കേന്ദ്രത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ട്; സ്വകാര്യത മൗലികാവകാശമാണെന്ന് സംസ്ഥാനങ്ങൾ

നാല് സംസ്ഥാനങ്ങൾ സുപ്രീംകോടതിയിലേക്ക്; തീരുമാനം സ്വകാര്യത മൗലികാവകാശമാണോ എന്ന വിഷയത്തിൽ കക്ഷി ചേരാൻ; സംസ്ഥാനങ്ങൾ ഹർജി ചേരുന്നത് കേന്ദ്രത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ട്; സ്വകാര്യത മൗലികാവകാശമാണെന്ന് സംസ്ഥാനങ്ങൾ

ന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാണോ എന്നതു സംബന്ധിച്ച വിഷയത്തിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഹർജ്ജിയിൽ കക്ഷിചേരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നാല് സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. കർണാടക, പശ്ചിമബംഗാൾ, പഞ്ചാബ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളാണ് സ്വകാര്യത മൗലികാവകാശമാക്കണമെന്ന നിലപാടുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. സ്വകാര്യതയ്ക്കുള്ള അവകാശം പൊതു നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നും മൗലികാവകാശമല്ലെന്നുമുള്ള കേന്ദ്രസർക്കാർ നിലപാടിന് എതിരാണ് സംസ്ഥാനങ്ങളുടെ നിലപാട്. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് സംസ്ഥാനങ്ങൾക്കുവേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്നത്.

സാങ്കേതിക പുരോഗതി വളരെയേറെ വളർച്ച പ്രാപിച്ചിരിക്കുന്ന പുതിയ സാഹചര്യത്തിൽ സ്വകാര്യത സംബന്ധിച്ച വിഷയത്തിൽ ഒരു പുനരാലോചന നടത്തണമെന്ന് സംസ്ഥാനങ്ങൾ കോടതിയിൽ ആവശ്യപ്പെട്ടു. സ്വകാര്യത പരമമായ അവകാശമല്ല. എന്നാൽ അത് മൗലികാവകാശമാണ്. ഇക്കാര്യത്തിൽ ഒരു സന്തുലനം കൊണ്ടുവരേണ്ടതുണ്ടെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു.വിയക്തികളുടെ വിവരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് സംസ്ഥാനങ്ങൾ കോടതിയിൽ ആവശ്യപ്പെട്ടു. ആധാറിനടക്കം വ്യക്തി വിവരങ്ങൾ സംരക്ഷിക്കാൻ പ്രത്യേക നിയമം കൊണ്ടുവരണം. സ്വകാര്യതയ്ക്ക് യുക്തിപരമായ പരിധി നിശ്ചയിക്കണമെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു.

സ്വകാര്യതയ്ക്കുള്ള അവകാശം പരമമല്ലെന്ന നിലപാട് കേന്ദ്രസർക്കാർ ഇന്ന് കോടതിയെ അറിയിച്ചു. ഭരണഘടന നൽകുന്ന അവകാശത്തിന് പരിധിയുണ്ട്. സ്വകാര്യത മൗലികാവകാശമല്ലെന്ന് ഭരണഘടനാ ശിൽപികൾതന്നെ നിശ്ചയിച്ചിരുന്നതായും കേന്ദ്രസർക്കാർ അറിയിച്ചു. ഒമ്പതംഗ ഭരണഘടനാ ബഞ്ചിനു മുമ്പാകെ കേന്ദ്രത്തിന്റെ വാദം തുടരുകയാണ്.നേരത്തെ ആധാറിന്റെ നിയമസാധുത പരിശോധിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തികളുടെ സ്വകാര്യത സംബന്ധിക്കുന്ന വിഷയം ഒമ്പതംഗ ബെഞ്ചിനുവിടുകയായിരുന്നു. ആധാറിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്തുള്ള ഹർജിയിൽ തീരുമാനമെടുക്കുംമുമ്പ് സ്വകാര്യത മൗലികാവകാശമാണോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹർ അധ്യക്ഷനായ അഞ്ചംഗബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP