Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാവശങ്ങളും പരിശോധിച്ച ശേഷമേ കേസ് പിൻവലിക്കു; ഫോൺവിളിയിൽ കുടുങ്ങിയ ശശീന്ദ്രൻ ഉടൻ മന്ത്രി സഭയിലേക്ക് മടങ്ങി വരില്ല

എല്ലാവശങ്ങളും പരിശോധിച്ച ശേഷമേ കേസ് പിൻവലിക്കു; ഫോൺവിളിയിൽ കുടുങ്ങിയ ശശീന്ദ്രൻ ഉടൻ മന്ത്രി സഭയിലേക്ക് മടങ്ങി വരില്ല

എറണാകുളം: ഫോൺ വിളി കേസിൽ കുടുങ്ങിയ എ കെശശീന്ദ്രന്റെ മന്ത്രി സഭയിലേക്കുള്ള തിരിച്ചു വരവ് വൈകും. എകെ ശശീന്ദ്രന്റെ കേസിൽ എല്ലാവശങ്ങളും പരിശോധിച്ച ശേഷമേ പരാതി പിൻവലിക്കൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് അടുത്ത മാസം 12ലേക്ക് മാറ്റി. ജുഡീഷ്യൽ കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് ഹാജരാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

ശശീന്ദ്രനെതിരായ പരാതി പിൻവലിക്കാൻ വിവാദ്തതിലുൾപ്പെട്ട പെൺകുട്ടി തയ്യാറായെങ്കിലും ഹൈക്കോടതി അതിന് അനുവദിച്ചില്ല. ഇതോടെ കേസ് ഇനിയും നീളും. ശശീന്ദ്രനെതിരായ ഫോൺ വിളി കേസ് ഒത്തു തീർപ്പാക്കുന്നതിനതിരെ മറ്റൊരു ഹർജി കൂടി ഹൈക്കോടതിയിൽ എത്തി.

അതേസമയം മന്ത്രി സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് എൻസിപി രംഗത്ത് എത്തി. ശശീന്ദ്രനെ മന്ത്രിയാക്കണെമെന്ന് പീതാമ്പരൻ മാസ്റ്റർ ആവശ്യപ്പെട്ടു.തീരുമാനം വൈകരുതെന്നും എൽഡിഎഫഅ യോഗം വിളിക്കണമെന്നും പീതാമ്പരൻ മാസ്റ്റർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP