Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടു ജി സ്‌പെക്ട്രം അഴിമതി: എ രാജയ്ക്കും കനിമൊഴിക്കും ജാമ്യം

ന്യൂഡൽഹി: ടു ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ എ രാജയ്ക്കും കനിമൊഴിക്കും പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. രാജയും കനിമൊഴിയും കോടതിയിൽ ഇന്ന് ഹാജരായിരുന്നു. ഡിഎംകെ നേതാക്കളായ ഇരുവരും എ രാജ കേന്ദ്ര ടെലികോം മന്ത്രിയായിരുന്ന സമയത്ത് 200 കോടിയുടെ അഴിമതി നടത്തിയതായി കണ്ടെത്തിയിരുന്നു.

എം കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളും കേസിൽ പ്രതിയാണ്. ദയാലു അമ്മാളിനും രാവിലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കേസിൽ നിന്നും കുറ്റവിമുക്തയ്യാക്കണമെന്നാവശ്യപ്പെട്ട് ദയാലു അമ്മാൾ നൽകിയ ഹർജി കോടതി തള്ളി. അഞ്ച് ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും തുല്യതുകയ്ക്കുള്ള മറ്റ് രണ്ട് പേരുടെ ജാമ്യത്തിലുമാണ് ദയാലു അമ്മാളിന് സിബിഐ സ്‌പെഷ്യൽ ജഡ്ജി ഒ പി സൈനി ജാമ്യം അനുവദിച്ചത്.

2008 ൽ ടുജി സ്‌പെക്ട്രം വിതരണത്തിലൂടെ 200 കോടിയുടെ ക്രമക്കേട് നടത്തിയെന്ന കുറ്റത്തിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. 19 പ്രതികളാണ് കേസിലുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP