Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബെഞ്ച് ഹണ്ടിങ്ങും ഫോറം ഷോപ്പിംഗും പ്രോൽസാഹിപ്പിക്കില്ല; അഭിഭാഷകർ ബെഞ്ച് തിരഞ്ഞെടുക്കുന്ന പ്രവണത ശരിയല്ല; കേസുകൾ ബെഞ്ച് മാറ്റിയത് റദ്ദാക്കി; മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ തിരുത്തി ആക്ടിങ് ചീഫ് ജസ്റ്റിസ്

ബെഞ്ച് ഹണ്ടിങ്ങും ഫോറം ഷോപ്പിംഗും പ്രോൽസാഹിപ്പിക്കില്ല; അഭിഭാഷകർ ബെഞ്ച് തിരഞ്ഞെടുക്കുന്ന പ്രവണത ശരിയല്ല; കേസുകൾ ബെഞ്ച് മാറ്റിയത് റദ്ദാക്കി; മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ തിരുത്തി ആക്ടിങ് ചീഫ് ജസ്റ്റിസ്

മറുനാടൻ മലയാളി ബ്യൂറോ


കൊച്ചി: അഭിഭാഷകർ ബെഞ്ച് തിരഞ്ഞെടുക്കുന്ന പ്രവണത തെറ്റെന്ന് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി. ഹൈക്കോടതിയിലെ കേസുകൾ ബെഞ്ച് മാറ്റിയത് ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി റദ്ദാക്കി. വിരമിക്കുന്നതിന് തൊട്ടുമുമ്പ ആക്ടിങ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് അദ്ധ്യക്ഷനായ ഭരണസമിതി ജസ്റ്റിസ് ചിദംബരേഷ് ചില കേസുകൾ പരിഗണിക്കുന്നത് തടഞ്ഞ് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഋഷികേശ് റോയ് അടങ്ങിയ ഭരണസമിതി റദ്ദാക്കിയത്.

ജസ്റ്റിസ് ചിദംബരേഷിന്റെ ബെഞ്ചിൽ നിന്നും കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകർ ജ.ആന്റണി ഡൊമിനിക്കിനെ സമീപിച്ചത്. ഇക്കാര്യം അദ്ദേഹം അംഗീകരിക്കുകയും ചെയ്തു. എന്നാലിത് ബെഞ്ച് ഹണ്ടിംഗും ഫോറം ഷോപ്പിംഗും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ഋഷികേശ് റോയി പറഞ്ഞു.

പാലക്കാട്ടെ ഒരു ഭൂമി തർക്കവുമായി ബന്ധപ്പെട്ട് കേസ് ജസ്റ്റിസ് വി.ചിദംബരേഷിന്റെ പരിഗണനയിലിരിക്കെ ഫയലുകൾ കാണാതായിരുന്നു. ഇതേക്കുറിച്ച് ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ അന്വേഷിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സഹായത്തോടെ അഭിഭാഷകനോ ഗുമസ്തനോ ആവാം ഫയൽ മാറ്റിയതെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് കേസ് പരിഗണിച്ച ചിദംബരേഷ് അഭിഭാഷകർക്കു നേരെ ചില പരാമർശങ്ങൾ നടത്തി. തുടർന്നാണ് ബെഞ്ച് മാറ്റണമെന്ന ആവശ്യവുമായി ആന്റണി ഡൊമിനിക്കിനെ സമീപിച്ചത്. അഭിഭാഷകരുടെ ഈ ആവശ്യം മെയ്‌ 28ന് ചേർന്ന അഡ്‌മിസട്രേറ്റീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP