Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുൻ കമ്മിഷണർ ജേക്കബ് ജോബിനെതിരെ അന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവ്; നടപടി ചന്ദ്രബോസ് വധക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ

മുൻ കമ്മിഷണർ ജേക്കബ് ജോബിനെതിരെ അന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവ്; നടപടി ചന്ദ്രബോസ് വധക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ

തൃശൂർ: സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ജേക്കബ് ജോബിനെതിരെ അന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവ്. സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ കൊലപാതകക്കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി.

അന്വേഷണം അട്ടിമറിക്കാൻ പ്രതിയായ മുഹമ്മദ് നിസാമിൽനിന്ന് പണം പറ്റിയെന്നാണ് ജേക്കബ് ജോബിനെതിരായ പരാതി. ഇക്കാര്യത്തിൽ മെയ് 25നകം റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു.

കേസ് ഒതുക്കാൻ നിസാമിനോട് കൈക്കൂലി ആവശ്യപ്പെട്ടെന്നും ചന്ദ്രബോസിന്റെ മരണ മൊഴിയെടുക്കുന്നതിൽ മനഃപൂർവം വീഴ്ചവരുത്തിയെന്നുമാണ് പരാതി. കേസ് അന്വേഷിക്കുന്ന പേരാമംഗലം സിഐയെയും അന്വേഷണ സംഘാംഗങ്ങളെയും സാക്ഷിയാക്കിയാണ് പരാതി നൽകിയിരിക്കുന്നത്.

വ്യവസായി നിസാമുമായുള്ള ബന്ധത്തിന്റെ പേരിൽ ആരോപണം നേരിടുന്ന മുൻ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ജേക്കബ് ജോബിന് പല ഉന്നതരാഷ്ട്രീയ സാമൂഹ്യനേതാക്കന്മാരുമായി അടുത്ത ബന്ധമാണുള്ളതെന്ന് റിപ്പോർട്ട് വന്നിരുന്നു. നിസാമിനെ ചന്ദ്രബോസ് വധക്കേസിൽനിന്നും രക്ഷിക്കാൻ ജേക്കബ് ജോബ് ശ്രമിക്കുന്നുവെന്ന് ആരോപണം ശക്തമായിരുന്നു. ഉന്നതർ പിന്നിലുള്ളപ്പോൾ ജേക്കബിന് ആത് എളുപ്പമാണെന്ന് നിസാമിന്റെ കൂട്ടാളികളും കരുതുന്നുണ്ട്. നേരത്തെ തന്നെ നിസാമുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ജേക്കബ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ആദ്യഘട്ടത്തിൽ ചന്ദ്രബോസ് വധവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് നേതൃത്വം നൽകിയത് ജേക്കബ് ജോബായിരുന്നു. സംഭവദിവസം പൊലീസ് ഔദ്യോഗികമായി നിസാമിനെ കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് പൊലീസ് കമ്മീഷണർ അടച്ചിട്ട മുറിയിൽ നിസാമുമായി രഹസ്യ ചർച്ച നടത്തിയെന്നും ആരോപണമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് നിസാമിന്റെ ഇളേപ്പ ജേക്കബ് ജോബുമായി അന്വേഷണത്തിനിടെ ബന്ധപ്പെട്ടുവെന്ന് ചാനൽ വാർത്ത പുറത്തുവന്നത്. ഇതുസംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതിനെതുടർന്നാണ് എ.ഡി.ജി.പി. ശങ്കർ റെഡ്ഡി ജേക്കബ് ജോബിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP