Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു അഡാർ ലവും മാണിക്യ മലരായ പൂവിയും വീണ്ടും കോടതി കയറുന്നു; ഗാന രംഗങ്ങൾ മുസ്ലിങ്ങളെ അപകീർത്തിപെടുത്തുന്നതും മതവികാരം വൃണപ്പെടുത്തുന്നതും; കടങ്കണ്ണിറുക്കുന്നത് ഇസ്ലാമിൽ വിലക്കിയിട്ടുള്ളത്; ചിത്രത്തിൽ നിന്ന് ഗാനം നീക്കണമെന്ന ആവശ്യവുമായി ഹർജിക്കാർ സുപ്രിം കോടതിയിൽ

ഒരു അഡാർ ലവും മാണിക്യ മലരായ പൂവിയും വീണ്ടും കോടതി കയറുന്നു; ഗാന രംഗങ്ങൾ മുസ്ലിങ്ങളെ അപകീർത്തിപെടുത്തുന്നതും മതവികാരം വൃണപ്പെടുത്തുന്നതും; കടങ്കണ്ണിറുക്കുന്നത് ഇസ്ലാമിൽ വിലക്കിയിട്ടുള്ളത്; ചിത്രത്തിൽ നിന്ന് ഗാനം നീക്കണമെന്ന ആവശ്യവുമായി ഹർജിക്കാർ സുപ്രിം കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ രംഗങ്ങൾ മുസ്ലിങ്ങളെ അപകീർത്തിപെടുത്തുന്നതും മത വികാരം വ്രണ പെടുത്തുന്നതുമാണെന്ന് ചൂട്ടിക്കാട്ടി ചിത്രത്തിൽ നിന്ന് ഗാനം നീക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ അപേക്ഷ. പ്രിയ പ്രകാശ് വാര്യർ സുപ്രിം കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയിൽ കക്ഷി ചേരാൻ നൽകിയ അപേക്ഷയിലാണ് ഹർജിക്കാരായ ഇരുവരും ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഹൈദരാബാദ് സ്വദേശികളായ മുഖീത് ഖാൻ, സഹീർ ഉദ്ദീൻ അലി ഖാൻ എന്നിവരാണ് ഒരു അഡാർ ലവ് എന്ന ചിത്രത്തിൽ നിന്ന് മാണിക്യ മലരായ പൂവി എന്ന ഗാനം നീക്കണമെന്ന ആവശ്യവുമായി സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനരംഗങ്ങൾ യൂട്യൂബിൽ നിന്ന് നീക്കാൻ നിർദ്ദേശിക്കണമെന്നും സമൂഹ മാധ്യങ്ങളിലൂടെ പ്രചരിക്കുന്നത് തടയണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അഡാർ ലവ് എന്ന ചിത്രത്തിൽ ഈ ഗാനത്തോടൊപ്പം കാണിക്കുന്ന രംഗങ്ങൾ ഇസ്ലാം മത വിശ്വാസികളെ അപകീർത്തിപെടുത്തുന്നതും മതവികാരം വ്രണപെടുത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖീത് ഖാനും സഹീർ ഉദ്ദീൻ അലി ഖാനും സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഒരു അഡാർ ലവിലെ മാണിക്യ മലരായ പൂവി എന്ന പാട്ടിലെ രംഗങ്ങൾ മുസ്ലിങ്ങളുടെ മുഖത്ത് പോറൽ ഉണ്ടാക്കിയിരിക്കുകയാണ്. പ്രവാചകനെയും ഖദീജ ബീവിയെയും പുകഴ്‌ത്തി എഴുതിയ ഗാനത്തോട് ഒപ്പം കടങ്കണ്ണിറുക്കുന്ന രംഗങ്ങൾ കാണിക്കുന്നത് ദൈവ നിന്ദയാണ്. കടങ്കണ്ണിറുക്കുന്നത് ഇസ്ലാമിൽ വിലക്കിയിട്ടുള്ളതാണെന്നും സുപ്രിം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

മാണിക്യ മലരായ പൂവി എന്ന പാട്ടിലെ രംഗങ്ങൾ മുസ്ലിം വിശ്വാസികളുടെ മാത്രമല്ല, ഹിന്ദുമത വിശ്വാസികളുടെയും വികാരം വ്രണപെടുത്തിയിട്ടുണ്ട് എന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്രയിലെ ജിൻസിയിൽ ജനജാഗരൺ സമിതി ഗാനത്തിലെ രംഗങ്ങൾക്കെതിരെ കേസ് നൽകിയിട്ടുണ്ട്. പ്രിയ പ്രകാശ് വാര്യർ ഉൾപ്പെടെ സുപ്രിം കോടതിയിൽ ഹർജി ഫയൽ ചെയ്തവർ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 295 എ പ്രകാരം ഉള്ള കുറ്റം ചെയ്തവരാണെന്നും അപേക്ഷയിൽ ആരോപിക്കുന്നു.

ഒരു അഡാർ ലവിന്റെ സംവിധായകൻ ഒമർ ലുലുവിനെതിരെ ഹൈദരാബാദിലെ ഫലക്ക് നാമ പൊലീസ് സ്റ്റേഷനിൽ കേസ് നൽകിയ വിദ്യാർത്ഥിയാണ് മുഖീത് ഖാൻ, മുസ്ലി ങ്ങളുടെ സംസ്‌കാരവും ആചാരങ്ങളും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിയാണ് സഹീർ ഉദ്ദീൻ അലി ഖാൻ. ഹൈദരാബാദിലെ ഫലക്ക് നാമ പൊലീസ് സ്റ്റേഷനിലും മഹാരാഷ്ട്രയിലെ ജിൻസി പൊലീസ് സ്റ്റേഷനിലും ഒരു അഡാർ ലവിന്റെ അണിയറ പ്രവർത്തകർക്കെതിരായ കേസുകൾക്ക് എതിരെ അഭിഭാഷകൻ ഹാരിസ് ബീരാൻ മുഖേനെ പ്രിയ പ്രകാശ് വാര്യർ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. പ്രിയയുടെ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് രാജ്യത്ത് ഒരിടത്തും മാണിക്യ മലരായ പൂവി എന്ന ഗാനത്തിന്റെ പേരിൽ ഒരു അഡാർ ലവിന്റെ അണിയറ പ്രവർത്തകർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യരുതെന്ന് നിർദ്ദേശിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP