Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജഡ്ജിയെ ചേട്ടാ എന്ന് വിളിച്ചത് ആളറിയാതെ; പൊലീസുകാരെ ഇമ്പോസിഷൻ എഴുതിച്ചത് മനുഷ്യാവകാശ ലംഘനം; ജ്യൂഡീഷ്യറിയുടെ ഗർവിനെ വിമർശിച്ച് എസ് ജയശങ്കർ മറുനാടനോട്; സേനയിലും അമർഷം ശക്തം

ജഡ്ജിയെ ചേട്ടാ എന്ന് വിളിച്ചത് ആളറിയാതെ; പൊലീസുകാരെ ഇമ്പോസിഷൻ എഴുതിച്ചത് മനുഷ്യാവകാശ ലംഘനം; ജ്യൂഡീഷ്യറിയുടെ ഗർവിനെ വിമർശിച്ച് എസ് ജയശങ്കർ മറുനാടനോട്; സേനയിലും അമർഷം ശക്തം

കൊച്ചി: ജഡ്ജിമാർക്ക് പൊലീസിന് നീതി നിഷേധിക്കാനോ, മനുഷ്യാവകാശ ലംഘനം നടത്താനോ അവകാശമില്ലെന്നത് ഏവർക്കും അറിയാം. എന്നാൽ ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം പൊലീസുകാർക്കെതിരെ ഇംപോസിഷൻ എഴുതിച്ച സംഭവം ഇതിനെതിരാണോ. അതേയെന്നാണ് ഹൈക്കോടതിയിൽ പ്രമുഖ അഭിഭാഷകൻ ജയശങ്കർ പറയുന്നത്. ഹൈക്കോടതി ജഡ്ജിയെ അപമാനിച്ചു എന്ന് കാണിച്ച് പൊലീസുകാർക്കെതിരെയുള്ള കഴിഞ്ഞ ദിവസം നടന്ന നടപടി മനുഷ്യാവകാശ ലഘനം തന്നെയാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജയശങ്കർ മറുനാടൻ മലയാളിയോട് പറഞ്ഞു.

തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ഉത്സവത്തിന് സ്വന്തം വാഹനത്തിലെത്തിയ ഹൈക്കോടതി ജഡ്ജി പിഡി രാജനോട് അപമര്യാദയായി പെരുമാറി എന്ന് കാണിച്ച് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ്‌സ്റ്റേഷനിലെ രണ്ടു സിവിൽ പൊലീസുകാരെ ഹൈക്കോടതി വിളിച്ചുവരുത്തി പൊലീസ് മാനുവൽ പൊലീസ് ഇമ്പോസിഷൻ എഴുതിപ്പിക്കുകയും, കോടതി പിരിയുന്നതുവരെ കോടതിയിൽ നിർത്തിക്കുകയും ചെയ്ത നടപടിക്കെതിരെയാണ് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സിന്റെ പ്രതികരണം. ഇത് നിർഭാഗ്യകരവും അപലപനീയവുമാണ്. ഹൈ ക്കോടതി ജഡ്ജിയുടെ അധികാര വിനിയോഗം പാവം പൊലീസുകാരോട് വേണ്ടെന്നും അഡ്വ. ജയശങ്കർ പറഞ്ഞു.

ആളറിയാതെയാണ് ജഡ്ജിയെ പൊലീസുകാർ ചേട്ടാ എന്ന് വിളിച്ചത്. അതിന്നാണ് ഇപ്പോൾ ഇവർക്കെതിരായി ഹൈക്കോടതി ജഡ്ജിയുടെ നടപടി. ഒരു മോശം ഭാഷ പോലും ഇവർ സാംസാരിച്ചിട്ടില്ല എന്നിട്ടും ഇവരെ ഹൈക്കോടതിയിൽ വിളിപ്പിച്ച് ഇമ്പോസിഷൻ എഴുതിച്ചു. എന്നിട്ട് വൈകുന്നേരം കോടതി പിരിയുന്നത് വരെ നിർത്തിച്ചു. ഇത് ശരിയല്ല അവരും മനുഷ്യരാണെന്ന് ഓർക്കണമെന്നും അഡ്വ. ജയശങ്കർ പറഞ്ഞു. ഉത്സവത്തിന് ഡ്യൂട്ടിക്കു നിൽക്കുന്ന പൊലീസുകാരുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഡ്യൂട്ടി തീരുംവരെ നിന്ന നിൽപ്പിൽ നിൽക്കണം. ഇത് കഴിയുന്നതുവരെ ഉറക്കമിളച്ചു ജോലിയെടുക്കുന്നവരാണിവർ.

ഉത്സവം നന്നായാൽ ദേവസത്തിന്നാണ് പേര്. ഉത്സവം കുളമായാലത് പൊലീസിന്റെ തലയിലിരിക്കും ഇതാണ് അവസ്ഥ എന്നും ജയശങ്കർ പറഞ്ഞു. സ്വകാര്യ വാഹനത്തിൽ എത്തിയ ജഡ്ജി ഉത്സവഡ്യൂട്ടിക്കുണ്ടായിരുന്ന തന്റെ ഭാര്യയെ വിളിക്കാൻ പൊലീസുകാരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സാദാ പൊലീസുകാരായ ഇവർക്കു വന്നത് ജഡ്ജിയാണെന്ന് പിടി കിട്ടിയില്ല എന്നതാണ് സത്യം. പക്ഷെ മനസിലാക്കിയാണ് പൊലീസ് പെരുമാറ്റം എന്നായിരുന്നുവെങ്കിൽ അത് ചട്ടവിരുദ്ധവും പൊലീസിന്റെ അഹങ്കാരവുമാണെന്ന് പറയാം. ഉണ്ടായ സംഭവം ഹൈക്കോടതി ജഡ്ജിയുടെ ഗർവു കാണിച്ചതെന്നാണ് ജയശങ്കർ മറുനാടൻ മലയാളിയോട് പറഞ്ഞത്.

ഇതിനു മുൻപും ജഡ്ജിമാരുടെ അധികാര ഗർവു പുറത്തു കാണിച്ചിട്ടുള്ളതായി അഡ്വ. ജയശങ്കർ ഓർക്കുന്നു. 2002 ൽ ജഡ്ജിയായിരുന്ന ജെഎം ജെയിംസ് ഔദ്യോഗിക വാഹനത്തിൽ കോടതിലേക്ക് എത്തുമ്പോൾ എറണാകുളം മേനക ജംഗ്ഷനിൽ വച്ചു തന്റെ കാറിനു സൈഡ് കൊടുക്കാത്ത ബൈക്ക് യാത്രക്കാരനെ മർദ്ദിച്ചു ഇയാൾ ആശുപത്രിയിലുമായി. ഇതു വലിയ വാർത്തയായിരുന്നു അന്ന്. ഇപ്പോൾ നടപടിക്കു വിധേയരായ പൊലീസുകാർക്കെതിരെ തുടർ നടപടികളുണ്ടായാൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സിന്റെ പ്രതികരണം അപ്പോൾ അറിയിക്കാമെന്നും അഡ്വ. ജയശങ്കർ പറഞ്ഞു.

ജഡ്ജിക്കെതിരെ അപമര്യാദയായി പെരുമാറിയെന്നാരോപിക്കുന പൊലീസുകാർക്കെതിരെ മെമോ ഉൾപ്പെടെയുള്ള തുടർ നടപടികൾ ഉണ്ടായേക്കാം എന്നാണ് പറഞ്ഞു കേൾക്കുന്നത്. അതോടൊപ്പം ഇവരുടെ പ്രമോഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ തടഞ്ഞുവയ്ക്കാൻ സാദ്ധ്യതകളുണ്ടെന്നുമാണ് പൊലീസ് വൃത്തങ്ങളിൽ നിന്നു കിട്ടുന്ന വിവരം. ജഡ്ജിയുടെ തോട്ടക്കാരനെ വരെ സാറേ എന്ന് വിളിക്കേണ്ട അവസ്ഥയാണെന്ന് ഹൈക്കോടതിയിൽ ജോലിക്കെത്തുന്ന പൊലീസുകാർ സമ്മതിക്കുന്നു.

പല നടപടികളെയും ഭയന്നാണ് ഇവിടെ ജോലി ചെയ്യുനത്. തങ്ങളുടെ ഭാഗത്തു നിന്ന് എന്തെങ്കിലും ഒരു വീഴ്ച സംഭവിച്ചാൽ അതിനെതിരെ നടപടികൾ ഉണ്ടാകുമെന്ന ഭയത്തിലാണ് ഇവിടെ ജോലി ചെയ്യുന്നതെന്നും പേര് പറയാൻ മടിച്ച് ഹൈക്കോടതി ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP