Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാർ ഉടമകൾക്കു വേണ്ടി ഹാജരായതിനെ മുഖ്യമന്ത്രി എന്തിനാണു ഭയക്കുന്നതെന്ന് മുകുൾ റോഹ്തഗി; സംസ്ഥാന ബിജെപി നേതാക്കളുടെ എതിർപ്പിനിടെ എജിയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

ബാർ ഉടമകൾക്കു വേണ്ടി ഹാജരായതിനെ മുഖ്യമന്ത്രി എന്തിനാണു ഭയക്കുന്നതെന്ന് മുകുൾ റോഹ്തഗി; സംസ്ഥാന ബിജെപി നേതാക്കളുടെ എതിർപ്പിനിടെ എജിയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

ന്യൂഡൽഹി: ബാർ ഉടമകൾക്കു വേണ്ടി താൻ ഹാജരായതിൽ തെറ്റില്ലന്ന് എജി മുകുൾ റോഹ്തഗി. താൻ ഹാജരായതിന്റെ പേരിൽ എന്തിനാണു മുഖ്യമന്ത്രിക്കു ഭയമെന്നും എജി ചോദിച്ചു.

ബാറുടമകൾ തന്റെ മുൻ കക്ഷികൾ ആയതിനാലാണ് ഹാജരായതെന്നാണ് എജി നൽകുന്ന വിശദീകരണം. അതിനിടെ, സംസ്ഥാനത്തെ ബിജെപി നേതാക്കൾ എതിർത്തിട്ടും എജിയുടെ നടപടിയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡ രംഗത്തെത്തി.

അറ്റോർണി ജനറൽ മുകുൾ റോഹ്തഗി സുപ്രീംകോടതിയിൽ ബാറുടമകൾക്കായി ഹാജരായതിനെതിരെ കേന്ദ്ര സർക്കാരിനെ കേരളം പ്രതിഷേധം അറിയിക്കുമെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചത്. ഇതിനോടു പ്രതികരിക്കവെയാണ് മുഖ്യമന്ത്രി എന്തിനാണു തന്നെ ഭയക്കുന്നതെന്ന് എജി ചോദിച്ചത്. അറ്റോർണി ജനറലിന്റെ നടപടി അധാർമ്മികമാണെന്നും തെറ്റായി പോയെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു.

അറ്റോർണി ജനറലെന്ന ഭരണഘടന പദവി കൈവശം വച്ച് സംസ്ഥാന സർക്കാരിനെതിരെ ഹാജരായതു ശരിയായില്ലെന്നാണു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഈ വാദം ഖണ്ഡിച്ചാണു കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ രംഗത്തെത്തിയത്. എജി മുൻകൂർ അനുമതി വാങ്ങിയിരുന്നുവെന്നു ഗൗഡ വ്യക്തമാക്കി. കേന്ദ്രസർക്കാർ കേസിൽ കക്ഷി അല്ലാത്തതിനാൽ എജിക്കു കേസിൽ ഹാജരാകുന്നതിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു.

ബാർ ഉടമകൾക്കു വേണ്ടി എജി ഹാജരായതിനെതിരെ സംസ്ഥാന ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എജിയെ പിന്തുണച്ച് കേന്ദ്രമന്ത്രി രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP