Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വവർഗാനുരാഗിയായ ഭർത്താവിന്റെ പീഡനത്തിന് ഇരയായി എയിംസ് ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവ് കമൽ വേദി 16 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

സ്വവർഗാനുരാഗിയായ ഭർത്താവിന്റെ പീഡനത്തിന് ഇരയായി എയിംസ് ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവ് കമൽ വേദി 16 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി: സ്വവർഗാനുരാഗിയായ ഭർത്താവിന്റെ പീഡനത്തിന് ഇരയായി എയിംസ് ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റാരോപിതനായ ഭർത്താവ് ഡോ. കമൽ വേദി 16 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ. ഡൽഹി മെട്രോ പൊൡറ്റൻ മജിസ്‌ട്രേറ്റ് സച്ചിൻ സങ്‌വാനാണ് 34കാരനായ ഡോ. കമലിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ട് ഉത്തരവിറക്കിയത്.

ഡൽഹിയിലെ ഒരു ഹോട്ടലിൽ ആത്മഹത്യ ചെയ്ത നിലയിൽ ഡോ. പ്രിയ വേദിയെ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഏപ്രിൽ 19നാണ് ഡോ. കമൽ വേദിയെ പൊലീസ് അറസ്റ്റു ചെയ്തത്.

ഭർത്താവ് സ്വവർഗപ്രേമിയാണെന്നു കണ്ടെത്തിയതോടെയാണ് പ്രിയ ജീവിതം അവസാനിപ്പിച്ചത്. പ്രശ്‌നങ്ങൾ ജീവിതത്തിൽ അഭിമുഖീകരിക്കുമ്പോഴും ഡിപ്രഷന്റെ ലക്ഷണങ്ങളൊന്നും പ്രിയ കാട്ടിയിരുന്നില്ലെന്നും ഒരിക്കലും അസ്വഭാവികമായ യാതൊരു പെരുമാറ്റവും പ്രിയയുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ലെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.

ഡോ. കമൽ വേദിയുമായുള്ള വിവാഹം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും ഇതുവരെ ശാരീരിക ബന്ധമൊന്നും ഉണ്ടായിട്ടില്ലെന്നു ഫേസ് ബുക്കിൽ കുറിപ്പ് എഴുതിയ ശേഷമാണ് ഡൽഹിയിലെ സ്വകാര്യ ഹോട്ടലിൽ ഡോ. പ്രിയാ വേദി ആത്മഹത്യ ചെയ്തത്. എയിംസിലെ അനസ്‌തേഷ്യ വിഭാഗത്തിലെ മുതിർന്ന ഡോക്ടറായിരുന്നു മുപ്പത്തൊന്നുകാരിയും ജയ്പൂർ സ്വദേശിനിയുമായ പ്രിയ.

ഫേസ്‌ബുക്കിലൂടെ മരണക്കുറിപ്പെഴുതി വച്ചാണ് ഈ യുവ ഡോക്ടർ ആത്മഹത്യ ചെയ്തത് എന്നതുകൊണ്ട് തന്നെ ഈ വിഷയം സോഷ്യൽ മീഡിയയിൽ വൻ ചർച്ചക്ക് വഴിവച്ചു. ഇവരുടെ മരണം ദേശീയ മാദ്ധ്യമങ്ങളും വൻ പ്രധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ഭർത്താവ് സ്വവർഗ രതിക്കാരനാണെന്നും തനിക്ക് അഞ്ച് വർഷമായി സെക്‌സ് നിഷേധിച്ചെന്നും മരണക്കുറിപ്പിൽ ഇവർ എഴുതിയിരുന്നു. ഈ ആത്മഹത്യ കുറിപ്പ് പ്രിയ വേദിയുടെ ഫേസ്‌ബുക്ക് പേജിൽ നിന്നും 3500ലേറെ പേരാണ് ഷെയർ ചെയ്തത്. ഈ പേജ് ഇവരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പേജാക്കി ഇപ്പോൾ മാറ്റിയിട്ടുണ്ട്. ഇതോടെ ഇവരുടെ മരണക്കുറിപ്പും ഫേസ്‌ബുക്കിൽ നിന്നും അപ്രത്യക്ഷമായി.

ഭർത്താവ് സ്വവർഗാനുരാഗിയാണെന്ന് അറിഞ്ഞിട്ടും ഭർത്താവിന്റെ ലൈംഗിക താത്പര്യം അംഗീകരിച്ചുകൊണ്ടുതന്നെ ജീവിക്കാൻ പ്രിയ തയ്യാറായിരുന്നു. എന്നാൽ, ഭർത്താവിൽനിന്നുള്ള അവഗണനയും മാനസിക പീഡനവും സഹിക്കാൻ വയ്യാതായതോടെയാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP