Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉന്നത സ്വാധീനത്തിന്റെ പുറത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ മെഡിക്കൽ കോളേജ് നടത്തിയിരുന്ന തൊടുപുഴയിലെ അൽ അസ്ഹർ കോളേജിന്റെ അനുമതി റദ്ദു ചെയ്തു സുപ്രീംകോടതി; ഹൈക്കോടതി ഉത്തരവിന്റെ പുറത്ത് അഡ്‌മിഷൻ എടുത്ത കുട്ടികൾ പെരുവഴിയിൽ; മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ഇല്ലാതെ എംബിബിഎസ് പഠിപ്പിക്കാൻ ഇറങ്ങിയത് ആരെയും വിലക്കെടുക്കാമെന്ന മോഹത്തിൽ

ഉന്നത സ്വാധീനത്തിന്റെ പുറത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ മെഡിക്കൽ കോളേജ് നടത്തിയിരുന്ന തൊടുപുഴയിലെ അൽ അസ്ഹർ കോളേജിന്റെ അനുമതി റദ്ദു ചെയ്തു സുപ്രീംകോടതി; ഹൈക്കോടതി ഉത്തരവിന്റെ പുറത്ത് അഡ്‌മിഷൻ എടുത്ത കുട്ടികൾ പെരുവഴിയിൽ; മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ഇല്ലാതെ എംബിബിഎസ് പഠിപ്പിക്കാൻ ഇറങ്ങിയത് ആരെയും വിലക്കെടുക്കാമെന്ന മോഹത്തിൽ

ന്യൂഡൽഹി: പണത്തിന്റെ കൊഴുപ്പിൽ ആരെയും വിലക്കെടുക്കാമെന്ന് കരുതിയ തൊടുപുഴയിലെ അൽ അസ്ഹർ കോളേജിന് കനത്ത തിരിച്ചടി. കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്ത കോളേജിന്റെ അംഗീകാരം സുപ്രീം കോടതി റദ്ദാക്കി. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ഇല്ലെന്ന കാരണം ചീണ്ടിക്കാട്ടിയാണ് അൽ അസ്ഹർ മെഡിക്കൽ കോളജിലെ എംബിബിഎസ് പ്രവേശനം സുപ്രീം കോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കോളജിലെ പ്രവേശന നടപടികൾ റദ്ദാക്കാൻ നിർദ്ദേശം നൽകിയത്.

സ്‌പോട്ട് അഡ്‌മിഷനിലൂടെ ഇവിടെ പ്രവേശനം നേടിയ 150 വിദ്യാർത്ഥികളെ വിധി പ്രതികൂലമായി ബാധിക്കും. ഹൈക്കോടതിയുടെ അനുമതിയോടെയാണ് കോളജിൽ പ്രവേശന നടപടികൾ നടന്നത്. ഇതാണ് ഇപ്പോൾ സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്. വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലെന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കേന്ദ്രസർക്കാർ തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിൽ പ്രവേശനാനുമതി നിഷേധിച്ചത്. ഇതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കോളജിൽ പ്രവേശന നടപടികൾ തുടരാൻ അനുമതി ലഭിച്ചത്.

കോളേജിലെ പ്രവേശനം നേരത്തെ കേന്ദ്രസർക്കാർ മരവിപ്പിച്ചിരുന്നു. വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലെന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതിനെതിരേ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജിയെ തുടർന്നാണ് പ്രവേശനനടപടികൾക്ക് താൽക്കാലികാനുവാദം ലഭിച്ചത്. എന്നാൽ ഹൈക്കോടതി ഉത്തരവിനെതിരേ മെഡിക്കൽ കൗൺസിൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം, പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായതിനാൽ പ്രവേശന നടപടിക്ക് അംഗീകാരം നൽകണമെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ കൂടിയായ മുകുൾ റോഹ്ത്തകി വാദിച്ചെങ്കിലും സുപ്രിംകോടതി ഇത് അംഗീകരിച്ചില്ല. മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ഇല്ലാതെ കോളേജുകൾക്ക് പ്രവർത്തിക്കാനാകില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് വിഷയത്തിൽ പ്രത്യേകം ഹരജിയുമായി കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP