Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൗ ജിഹാദിൽ ഇടപെട്ട് കോടതിയും; വിശ്വാസമില്ലാതെ വിവാഹത്തിന് മാത്രമായി ഇസ്ലാമിലേക്ക് പെൺകുട്ടികൾ മാറുന്നത് നിയമവിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി

ലൗ ജിഹാദിൽ ഇടപെട്ട് കോടതിയും; വിശ്വാസമില്ലാതെ വിവാഹത്തിന് മാത്രമായി ഇസ്ലാമിലേക്ക് പെൺകുട്ടികൾ മാറുന്നത് നിയമവിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി

ത്തരേന്ത്യയിലെ ലൗ ജിഹാദ് വിവാദത്തിലേക്ക് കോടതിയുടെ ഇടപെടൽ. പെൺകുട്ടികൾ വിശ്വാസവും താത്പര്യവുമില്ലാതെ വിവാഹത്തിനുവേണ്ടി മാത്രം ഇസ്ലാം മതത്തിൽ ചേരുന്നത് നിയമവിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. ഉത്തർ പ്രദേശിലെ വിവിധ ജില്ലകളിൽനിന്നുള്ള അഞ്ച് ദമ്പതിമാർ നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് ലൗ ജിഹാദിന്റെ പേരിലുള്ള മതപരിവർത്തനം അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റീസ് സൂര്യ പ്രകാശ് കെസർവാനി ഉത്തരവിട്ടത്.

വിവാഹിതരായ ദമ്പതിമാർക്കുള്ള സംരക്ഷണം വേണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് ഇവർ കോടതിയെ സമീപിച്ചത്. അഞ്ചുകേസ്സുകളിലും വരൻ മുസ്ലീമും വധു ഹിന്ദുവുമാണ്. എല്ലാത്തിലും വിവാഹത്തിനുവേണ്ടി പെൺകുട്ടിയെ മതം മാറ്റിയിരുന്നു. ഇതുസംബന്ധിച്ച് സുപ്രീം കോടതി 2000-ൽത്തന്നെ ഉത്തരവിട്ടിട്ടുള്ളതായി ജസ്റ്റീസ് കെസർവാനി പറഞ്ഞു. ഇസ്ലാമിൽ വിശ്വാസമില്ലാതെ വിവാഹത്തിനുവേണ്ടി മാത്രമായുള്ള മതം മാറ്റം അംഗീകരിക്കാനാവില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

ഉത്തർപ്രദേശിൽ വ്യാപകമായ തോതിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നാണ് ആർ.എസ്.എസ്. ഉൾപ്പെടെയുള്ള സംഘടനകൾ ആരംഭിക്കുന്നത്. ലൗ ജിഹാദിൽനിന്ന് പെൺകുട്ടികളെ രക്ഷിക്കുന്നതിനായി ഹിന്ദു മഹാസഭ ആഗ്രയുൾപ്പെടെ പല സ്ഥലങ്ങളിലും പ്രത്യേക മുൻകരുതലുകളും സ്വീകരിച്ചിരുന്നു. പെൺകുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുപോലും തടയുമെന്ന് ഹിന്ദു മഹാസഭ പലവട്ടം മുന്നറിയിപ്പ് നൽകിയിരുന്നു.

മതപരിവർത്തനത്തിനുള്ള മാർഗമായി പ്രണയത്തെ ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്ന് വിശ്വഹിന്ദു പരീക്ഷത്ത് നേതാവ് പ്രവീൺ തൊഗാഡിയയും ആരോപിച്ചിരുന്നു. മഹാരാഷ്ട്രയിലും വൻതോതിലുള്ള മതപരിവർത്തനം ലൗ ജിഹാദിന്റെ രൂപത്തിൽ നടക്കുന്നുണ്ടെന്ന് ആരോപണമുയർന്നിരുന്നു. മഹാരാഷ്ട്രയിൽ അയ്യായിരത്തോളം പെൺകുട്ടികളെ വിവാഹത്തിന്റെ പേരിൽ ഇസ്ലാം മതത്തിൽ ചേർത്തതായി ബിജെപി എംഎൽഎ മംഗൾ പ്രഭാത് ലോധ ആരോപിച്ചത് അടുത്തിടെ ചൂടേറിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP