Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തച്ചങ്കരിക്കെതിരെയുള്ള കേസുകളുടെ വിവരങ്ങൾ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ മറച്ചുവച്ചതായി ആക്ഷേപം; നിലവിൽ രണ്ട് കേസേ ഉള്ളൂ എന്ന വിശദീകരണം തെറ്റാണെന്ന് റിപ്പോർട്ട്; വിവാദങ്ങളൊഴിയാതെ എഡിജിപിയുടെ പൊലീസ് ആസ്ഥാനത്തെ നിയമനം

തച്ചങ്കരിക്കെതിരെയുള്ള കേസുകളുടെ വിവരങ്ങൾ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ മറച്ചുവച്ചതായി ആക്ഷേപം; നിലവിൽ രണ്ട് കേസേ ഉള്ളൂ എന്ന വിശദീകരണം തെറ്റാണെന്ന് റിപ്പോർട്ട്; വിവാദങ്ങളൊഴിയാതെ എഡിജിപിയുടെ പൊലീസ് ആസ്ഥാനത്തെ നിയമനം

കൊച്ചി: എഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കു വേണ്ടി സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചതായി ആരോപണമുയരുന്നു. പൊലീസ് ആസ്ഥാനത്തെ നിയമനത്തെ ചൊല്ലി വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തച്ചങ്കരിക്കെതിരായ കേസുകളുടെ ശരിയായ വിവരങ്ങൾ കോടതിയിൽ നൽകാതെ സർക്കാർ സത്യവാങ്മൂലം നൽകിയതായ ആക്ഷേപവും ഉയരുന്നത്.

തച്ചങ്കരിക്കെതിരായ കേസുകളുടെ യഥാർഥവിവരം മറച്ചുവച്ചാണു സർക്കാർ സത്യവാങ്മൂലം നൽകിയതെന്നാണ് ആക്ഷേപം. രണ്ടുകേസുകളുടെയും രണ്ട് അന്വേഷണങ്ങളുടെയും വിവരങ്ങൾ മാത്രമാണു ഹൈക്കോടതിക്കു നൽകിയതെന്നും മറ്റു കേസുകൾ നിലനിൽക്കുമ്പോഴാണ് ഇത്തരത്തിൽ തെറ്റായ സത്യവാങ്മൂലം നൽകിയതെന്നും ചൂണ്ടിക്കാട്ടി മനോരമ ന്യൂസ് ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒരു കേസിന്റെയും മറ്റ് ഏഴ് പരാതികളിൽ നടക്കുന്ന അന്വേഷണങ്ങളുടെയും വിവരങ്ങൾ പൂർണമായും മറച്ചുവച്ച് സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് റിപ്പോർട്ട്. തച്ചങ്കരിയുടെ പൊലീസ് ആസ്ഥാനത്തെ നിയമനം ചോദ്യംചെയ്തുള്ള ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇതിനു വിശദീകരണമായി നൽകിയ ആദ്യ സത്യവാങ്മൂലത്തിലാണു കേസുകളുടെ വിവരം സർക്കാർ അറിയിച്ചതെന്നതും അതിനെ ചൊല്ലിയാണ് വിവാദം ഉണ്ടായിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.

സർക്കാർ നൽകിയ വിവരങ്ങൾ പ്രകാരം തച്ചങ്കരിയുടെ പേരിൽ നിലവിലുള്ളതു രണ്ട് വിജിലൻസ് കേസുകൾ മാത്രമാണ്. അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് 2007ൽ രജിസ്റ്റർ ചെയ്തതും. ട്രാൻസ്‌പോർട്ട് കമ്മിഷണറായിരിക്കെ പാലക്കാട് ആർടിഒയെ ഉപയോഗിച്ച് അനധികൃത പണപ്പിരിവിന് ശ്രമിച്ചതിന് ഇക്കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തതും. കൂടാതെ രണ്ട് ദ്രുതപരിശോധനകളുമുണ്ടെന്ന വിവരവും നൽകിയിട്ടുണ്ട്.

എഡിജിപി തച്ചങ്കരിക്കെതിരെ മറ്റൊരു വകുപ്പുതല അന്വേഷണം പോലുമില്ലെന്നും അതുകൊണ്ടുതന്നെ ഇപ്പോൾ വഹിക്കുന്ന പൊലീസ് ആസ്ഥാനത്തെ തസ്തിക നൽകിയതിൽ തെറ്റൊന്നുമില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയത്. എന്നാൽ ഈ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്താതെ സർക്കാർ മറച്ചുവച്ച കേസുകളുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതുപ്രകാരം തച്ചങ്കരിക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതു മൂന്നു കേസുകളാണെന്നും കൂടാതെ ഏഴു പരാതികളിൽ ദ്രുതപരിശോധനകൾ നടക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. രഹസ്യ പരിശോധന അടക്കം രണ്ടെണ്ണം വേറെയുമുണ്ട്.

ഒരു കേസിന്റെയും മറ്റ് ഏഴ് പരാതികളിൽ നടക്കുന്ന അന്വേഷണങ്ങളുടെയും വിവരങ്ങൾ പൂർണമായും മറച്ചുവച്ച് സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണമാണ് ഉയരുന്നത്. 1996 മുതലുള്ള കേസുകൾ ഈ പട്ടികയിലുണ്ട്. അതുകൊണ്ടുതന്നെ ഇവയെല്ലാം ഈയടുത്ത നാളുകളിൽ തീർപ്പായിയെന്ന് പറഞ്ഞാൽ കൂടുതൽ കുരുക്കാകും. ടോമിൻ തച്ചങ്കരി പൊലീസ് ആസ്ഥാനത്തും ലോകനാഥ് ബെഹ്‌റ വിജിലൻസ് തലപ്പത്തും എത്തിയശേഷം ഇവയിൽ പലതും തീർപ്പാക്കാൻ ഊർജിത ശ്രമങ്ങൾ നടക്കുന്നതായി ആരോപണം ഉയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP