Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഞങ്ങളെ കൂക്കി വിളിച്ചവർക്കും കളിയാക്കിയവർക്കും ഇതൊരുമറുപടി; തൊട്ടുകൂടാത്തവരല്ല ഞങ്ങളെന്നും ഇതോടെ തെളിയും; രാജ്യത്തെ മൂന്നാമത്തെയും അസമിലെ ആദ്യത്തെയും ട്രാൻസ്ജൻഡർ ജഡ്ജി സ്വാതി ബിധാൻ ബറുവയ്ക്ക് ഇത് ആത്മവിശ്വാസത്തിന്റെ പൂവണിയൽ

ഞങ്ങളെ കൂക്കി വിളിച്ചവർക്കും കളിയാക്കിയവർക്കും ഇതൊരുമറുപടി; തൊട്ടുകൂടാത്തവരല്ല ഞങ്ങളെന്നും ഇതോടെ തെളിയും; രാജ്യത്തെ മൂന്നാമത്തെയും അസമിലെ ആദ്യത്തെയും ട്രാൻസ്ജൻഡർ ജഡ്ജി സ്വാതി ബിധാൻ ബറുവയ്ക്ക് ഇത് ആത്മവിശ്വാസത്തിന്റെ പൂവണിയൽ

മറുനാടൻ മലയാളി ബ്യൂറോ

ഗുവാഹത്തി: അസമിന് ഇത് ആദ്യത്തെ ട്രാൻസ്ജൻഡർ ജഡ്ജി. രാജ്യത്തെ മൂന്നാമത്തെയും. ഗുവാഹത്തി സ്വദേശി സ്വാതി ബിദാൻ ബറുവയാണ് ശനിയാഴ്ച സ്ഥാനമേൽക്കുന്നത്. ദേശീയ ലോക് അദാലത്തിലെ 20 ജഡ്ജിമാരിലൊരാളായാണ് ഗുവാഹത്തി സ്വദേശിയായ സ്വാതി ബിധാൻ ബറുവ സേവനമാരംഭിക്കുക. പശ്ചിമബംഗാളിലെ ജോയിത മൊണ്ടാൽ, മഹാരാഷ്ട്രയിലെ വിദ്യ കാംബ്ലേ എന്നിവരാണ് സ്വാതിയുടെ മുൻഗാമികൾ.

ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ അവകാശങ്ങൾക്കായി ഏറെനാളായി പ്രവർത്തിച്ചുവരുന്ന സ്വാതിയെ, കാംരുപ് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയാണ് ജഡ്ജിയായി നിയമിച്ചത്. ജഡ്ജിയായി നിയമനം കിട്ടിയതിൽ അതീവസന്തോഷവതിയാണ് സ്വാതി. ഞങ്ങൾ ട്രാൻസ്ജൻഡറുകളെ പൊതുസമൂഹം പലപ്പോഴും പരിഹസിക്കാറുണ്ട്. എന്നാൽ, മറ്റുമനുഷ്യരെ പോലെ തന്നെയാണ് ഞങ്ങളും. ട്രാൻസ്ജൻഡറുകൾ അസ്പർശ്യരല്ലെന്ന് തന്റെ നിയമനത്തോടെ ബോധ്യപ്പെടും, സ്വാതി പറഞ്ഞു.

ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന വിവേചനത്തിന് എതിരേയുള്ള സന്ദേശമാണ് തന്നെ ജഡ്ജിയാക്കിയ ഉത്തരവെന്ന് സ്വാതി പ്രതികരിച്ചു. ട്രാൻസ്ജെൻഡറുകൾക്കും മാന്യമായ ജീവിതം നയിക്കണം, അതിനായി അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവസരങ്ങൾ നൽകണം.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനായി അസമിൽ തയ്യാറാക്കിയ നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസണിൽ രജിസ്റ്റർചെയ്യാൻ സാധിക്കാത്തതാണ് ഇവിടെ ട്രാൻസ്ജെൻഡറുകൾ നേരിടുന്ന പ്രധാനപ്രശ്‌നം. കുട്ടിക്കാലത്തുതന്നെ വീട്ടുകാർ ഒഴിവാക്കിയതിനാൽ പലർക്കും രേഖകളില്ല. ഞങ്ങൾ തയ്യാറാക്കിയ ട്രാൻസ്ജെൻഡർ പട്ടികയിലുള്ളവരെ എൻ.ആർ.സി.യിൽ ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെടുമെന്നും സ്വാതി അറിയിച്ചു.2012 ൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ തീരുമാനിച്ചപ്പോൾ കുടുംബം ശക്തമായി എതിർത്തിരുന്നു. ഇതോടെ, അവർ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീടാണ് സ്വാതി എന്ന് പേർ മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP