Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മഭൂമി തർക്കക്കേസിൽ ഇന്ന് വാദം തുടങ്ങും; തർക്കഭൂമി മൂന്നായി വിഭജിച്ചു നൽകണമെന്ന അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരേയുള്ള ഹർജിയിലാണ് വാദം; ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കും

അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മഭൂമി തർക്കക്കേസിൽ ഇന്ന് വാദം തുടങ്ങും; തർക്കഭൂമി മൂന്നായി വിഭജിച്ചു നൽകണമെന്ന അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരേയുള്ള ഹർജിയിലാണ് വാദം; ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മഭൂമി തർക്കക്കേസിൽ വ്യാഴാഴ്ച മുതൽ സുപ്രീംകോടതിയിൽ വാദം തുടങ്ങും. തർക്കഭൂമി മൂന്നായി വിഭജിച്ചുനൽകണമെന്ന അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരേയുള്ള ഹർജികളിലാണ് വ്യാഴാഴ്ചമുതൽ ദിവസവും വാദം കേൾക്കുക.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്. അബ്ദുൾ നസീർ എന്നിവരടങ്ങിയ ബെഞ്ചിനുമുൻപാകെ വാദമാരംഭിക്കുക. 2.77 ഏക്കർ തർക്കഭൂമി വിഭജിച്ച് ഹിന്ദുമഹാസഭയ്ക്കും സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കുമായി നൽകാനായിരുന്നു 2010 സെപ്റ്റംബറിലെ അലഹാബാദ് ഹൈക്കോടതിവിധി. ഇതിനെതിരായ ഹർജികളിലാണ് സുപ്രീംകോടതി വാദം കേൾക്കുന്നത്.

കപിൽ സിബൽ, ഡോ. രാജീവ് ധവാൻ, രാജു രാമചന്ദ്രൻ, ഷക്കീൽ അഹമ്മദ് സയ്യീദ് തുടങ്ങിയവരാണ് മുസ്‌ലിം വിഭാഗത്തിനുവേണ്ടി കോടതിയിൽ വാദിക്കുക. ഹിന്ദുവിഭാഗത്തിനുവേണ്ടി എസ്.കെ. ജെയിൻ, രഞ്ജിത് ലാൽ വർമ, ഹരിശങ്കർ ജെയിൻ, വിഷ്ണുശങ്കർ ജയ്, കെ. പരാശരൻ എന്നിവരാണ് കോടതിയിലെത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP