Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓർത്തഡോക്സ് വൈദികരുടെ ജാമ്യപേക്ഷ കോടതി തള്ളി; വൈദികർ ചെയ്തത് ഗുരുതരമായ തെറ്റെന്നും കോടതി; ഹൈക്കോടതിയെ സമീപിക്കുമെന്ന് വൈദികരുടെ അഭിഭാഷകൻ; പിടിയിലാകാനുള്ളവരുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പിരഗണിക്കും

ഓർത്തഡോക്സ് വൈദികരുടെ ജാമ്യപേക്ഷ കോടതി തള്ളി; വൈദികർ ചെയ്തത് ഗുരുതരമായ തെറ്റെന്നും കോടതി; ഹൈക്കോടതിയെ സമീപിക്കുമെന്ന് വൈദികരുടെ അഭിഭാഷകൻ; പിടിയിലാകാനുള്ളവരുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പിരഗണിക്കും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട:ഓർത്തഡോക്‌സ് വൈദികരുടെ ജാമ്യപേക്ഷ കോടതി തള്ളി. ബലാൽസംഗ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളായ. ജോബ് മാത്യു ജോൺസൺ വി മാത്യു എന്നിവരരുടെ ജാമ്യപേക്ഷയാണ് കോടതി തള്ളിയത്. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതിയാണ് ജാമ്യ അപേക്ഷ തള്ളിയത്. അതേസമം ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് വൈദികരുടെ അഭിഭാഷകൻ വ്യക്തമാക്കി. 

ഗൗരവതരമായ കുറ്റമാണ് വൈദികർക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. രണ്ടും മൂന്നും പ്രതികളാണ് റിമാൻഡിൽ കഴിയുന്ന ജോബ് മാത്യുവും ജോൺസൺ വി മാത്യുവും. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.അതിനിടെ, കേസിൽ അറസ്റ്റിലാവാനുള്ള രണ്ടു വൈദികരുടെയും മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഉച്ചയ്ക്ക് 12.30ന് അടച്ചിട്ട മുറിയിലാണ് കോടതി വാദം കേൾക്കുക.

കുമ്പസാര പീഡനത്തിൽ നാല് ഓർത്തഡോക്സ് വൈദികർക്ക് എതിരായ കുരുക്ക് മുറുകുന്നുവെന്ന വാർത്ത വന്നതോടെയും ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തതോടെയാണ് രണ്ട് പ്രതികളുംനേരത്തെ കീഴടങ്ങിയത്.

വൈദികരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ ഉടൻ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യും എന്ന നിലപാടിലായിരുന്നു. കോടതി ജാമ്യ അപേക്ഷ തള്ളിയതാണ് ഇന്ന് കീഴടങ്ങലിലേക്ക് എത്തിച്ചത്. യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഫാ. ജോബ് മാത്യു, ഫാ. സോണി വർഗീസ്, ഫാ. ജോൺസൺ വി. മാത്യു, ഫാ. ജെയ്സ് കെ. ജോർജ് എന്നിവരാണ് പ്രതികൾ. ഇതോടെ കേസ് ഒതുക്കി തീർക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടുവെന്ന് സഭയും വിലയിരുത്തുന്നു. ക്രൈംബ്രാഞ്ചിന്റെ അപ്രതീക്ഷിത നീക്കവും സഭയെ ഞെട്ടിച്ചിട്ടുണ്ട്. ഇതാണ് കീഴടങ്ങലിലേക്ക് നയിച്ചതു. മറ്റ് രണ്ട് വൈദികരെ ഒരു ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുത് എന്നായിരുന്നു ഉത്തരവ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP