Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ എം മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് കോടതി; എതിർപ്പുമായി കപിൽ സിബൽ എഴുനേറ്റപ്പോൾ പരാമർശം ഒഴിവാക്കി; വിധി നിർത്തിവെക്കാൻ എ ജി; പറ്റില്ലെന്ന് ജഡ്ജി: ഹൈക്കോടതിയിൽ നാടകീയ രംഗങ്ങൾ

കെ എം മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് കോടതി; എതിർപ്പുമായി കപിൽ സിബൽ എഴുനേറ്റപ്പോൾ പരാമർശം ഒഴിവാക്കി; വിധി നിർത്തിവെക്കാൻ എ ജി; പറ്റില്ലെന്ന് ജഡ്ജി: ഹൈക്കോടതിയിൽ നാടകീയ രംഗങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബാർകോഴ കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നിന്നും തിരിച്ചടിയേറ്റ വിധിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിൽ വിധി പ്രസ്താവിക്കുന്നതിനിടെയിൽ കോടതിയിൽ നാടകീയ രംഗങ്ങൾ. കെ എം മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് വിധിപ്രസ്താവനത്തിനിടെ ജസ്റ്റിസ് കമാൽ പാഷ പരാമർശം നടത്തിയതോടെയാണ് കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വിജിലൻസ് ഡയറക്ടർ ഈ രേഖകൾ പരിശോധിച്ചില്ലെന്നും പറഞ്ഞ കോടതിയാണ് മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് പറഞ്ഞത്.

തെളിവുകൾ ഉണ്ടെന്ന് പറഞ്ഞ കോടതി അന്വേഷണം തുടരണമെന്ന എസ്‌പിയുടെ നിലപാട് ശരിയെന്നും പറയുകയുണ്ടായി. ഇതേതുടർന്ന് കോടതിയിൽ നാടകീയരംഗങ്ങൾ ഉണ്ടായി. തെളിവുണ്ടെന്ന് പറഞ്ഞതിനെ എജിയും കപിൽ സിബലും എതിർത്തു. കോടതിയുടെ ഭാഗത്തു നിന്നുമുള്ള പരാമർശം ശരിയല്ലെന്നും ഇത് നീക്കണമെന്നും പറഞ്ഞുകൊണ്ടാണ് കപിൽ സിബൽ എഴുനേറ്റത്. പിന്നാലെ അഡ്വക്കേറ്റ് ജനറൽ ദണ്ഡപാണിയും ഈ ആവശ്യം ഉന്നയിച്ചു. ഇതിനിടെ വിധി പ്രസ്താവം നിർത്തിവെക്കണമെന്നും ഹൈക്കോടതിയിൽ എ ജി ആവശ്യപ്പെട്ടു. എന്നാൽ, ഇത് കോടതി അംഗകരിക്കാതെ വിധി പ്രസ്താവിക്കുന്നത് തുടരുകയായിരുന്നു, എന്നാൽ എതിർപ്പിനെത്തുടർന്ന് ഈ ഭാഗം പിന്നീട് പരാമർശത്തിൽ നിന്നും ഹൈക്കോടതി ഒഴിവാക്കുകയായിരുന്നു.

വാദത്തിന് ശേഷം ഹൈക്കോടതി ജഡ്ജ് കമാൽ പാഷ വിധി പ്രസ്താവം ആരംഭിച്ചത് 12.45ന് ആണ്. എഴുതി വിധി വായിക്കുക എന്ന സാധാരണ രീതിയിൽ നിന്നും മാറി ജഡ്ജ് വിധി പറയുകയാണ് ചെയ്തത്. 1 മണിക്ക് ഉച്ചഭക്ഷണത്തിനായി സാധാരണ ഗതിയിൽ പിരിയേണ്ട കോടതി വിധിപ്രസ്താവവുമായി മുന്നോട്ട് പോവുകയായിരുന്നു.

വിധി പ്രസ്താവം മാറ്റി വെയ്ക്കണമെന്നും നിർത്തിവെയ്ക്കണമെന്നും കപിൽ സിബലും എജി ദണ്ഡപാണിയും ആവശ്യപ്പെട്ടുവെങ്കിലും കോടതി കൂട്ടാക്കിയില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇപ്പോൾ പറയാമെന്നും താൻ വിധി പറയാൻ പോവുകയാണെന്നും കോടതി പറഞ്ഞു. അഭിഭാഷകരുടെ വിധിപ്രസ്താവം മാറ്റിവെയ്ക്കണമെന്ന ആവശ്യത്തിൽ ക്രൂദ്ധനായ കോടതി ഇന്ന് തന്നെ വിധി പറയുമെന്ന് ഉറപ്പിച്ചു പറഞ്ഞു. കോടതി വാക്കാൽ വിധി പറയുകയും കോടതി ഉദ്യോസ്ഥർ വിധി എഴുതി പകർപ്പാക്കുകയുമായിരുന്നു.

വിധി പ്രസ്താവത്തിനിടയിൽ കെ എം മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് കോടതി പരാമർശിച്ചു. എന്നാൽ വിധിപകർപ്പിൽ അങ്ങനെ വരുന്നത് ശരിയല്ലെന്ന് എജിയും കപിൽ സിബലും വാദിച്ചതോടെ വിധി പ്രസ്താവം നിർത്തിവച്ച് കോടതി വാദം കേട്ടുവെന്ന അപൂർവ്വ നടപടിയും ഉണ്ടായി. അന്വേഷണം നടക്കേണ്ടതിനാൽ വിധി പകർപ്പിൽ തെളിവുണ്ടെന്ന പരാമർശം സാങഅകേതികമായി ശരിയല്ലെന്ന ഇരുവരുടേയും വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഒടുവിൽ പരാമർശം നീക്കാൻ കോടതി പറഞ്ഞു.

വിധിപ്രസ്താവം തുടർന്ന കോടതി കെ എം മാണിക്കും സർക്കാരിനുമെതിരെ ആഞ്ഞടിച്ചു. കേസിൽ മന്ത്രിയാണ് ആരോപിതൻ എന്ന് പറഞ്ഞ കോടതി പ്രസിദ്ധമായ പരാമർശമാണ് അതിനായി ഉപയോഗിച്ചത്. സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്നാണ് കോടതി പറഞ്ഞു വച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP