Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാർ കോഴയിൽ മാണിക്കെതിരെ തുടരന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവ്; ബാർ കോഴക്കേസ് വിജിലൻസ് ഡയറക്ടർ അട്ടിമറിച്ചെന്ന് ആരോപിച്ച് കേസ് അന്വേഷിച്ച എസ് പി കോടതിയിൽ എത്തിയത് നിർണ്ണായകമായി; കേരളാ കോൺഗ്രസ് നേതാവിനെ തള്ളി പറഞ്ഞ് സിപിഎമ്മും

ബാർ കോഴയിൽ മാണിക്കെതിരെ തുടരന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവ്; ബാർ കോഴക്കേസ് വിജിലൻസ് ഡയറക്ടർ അട്ടിമറിച്ചെന്ന് ആരോപിച്ച് കേസ് അന്വേഷിച്ച എസ് പി കോടതിയിൽ എത്തിയത് നിർണ്ണായകമായി; കേരളാ കോൺഗ്രസ് നേതാവിനെ തള്ളി പറഞ്ഞ് സിപിഎമ്മും

തിരുവനന്തപുരം: ബാർക്കോഴകേസിൽ കെ എം മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തവിട്ടു. കേസ് അന്വേഷിക്കുന്ന എസ് പി സുകേശന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് ഇത്. കെ.എം മാണിക്കെതിരായ ബാർകോഴക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് എസ്‌പി ആർ സുകേശൻ നൽകിയ ഹർജിയിൽ് ഗുരുതര ആരോപണങ്ങളുള്ളത്. വിജിലൻസ് മുൻ ഡയറക്ടർ എൻ.ശങ്കർറെഡ്ഡി കേസ് അന്വേഷണം അട്ടിമറിച്ചതായ ഗൗരവമായ ആക്ഷേപം ഉന്നയിച്ചാണ് സുകേശൻ തിരുവനന്തപുരം വിജിലൻസ് കോടിയിൽ ഹർജി നൽകിയത്. ഈ സാഹചര്യത്തിലാണ് മാണിക്കെതിരെ വീണ്ടും അന്വേഷണം നടത്തുന്നത്.

കേസ് അന്വേഷിച്ച എസ്‌പി ആർ സുകേശൻ വെളിപ്പെടുത്തൽ തന്നെയാണ് ഇതിന് കാരണം. കേസ് അന്ന് വിജിലൻസ് ഡയറക്ടറായ ശങ്കർ റെഡ്ഡി അട്ടിമറിച്ചുവെന്നാണ് ആരോപണം. വിജിലൻസ് എസ്‌പി ആർ.സുകേശൻ ഇത് സംബന്ധിച്ച് കോടതിയിൽ ഹർജി നൽകി. കേസ് ഡയറിയിൽ ശങ്കർ റെഡ്ഡി നിർബന്ധിച്ച് കൃത്രിമം നടത്തി. മാണിക്കെതിരെ കുറ്റപത്രം വേണമെന്ന രണ്ടാം വസ്തുത റിപ്പോർട്ട് റെഡ്ഡി തള്ളിയെന്നും ആരോപിക്കുന്നു. ബാർകേസിൽ തുടരന്വേഷണം നടത്തണമെന്ന് ആർ സുകേശൻ പറഞ്ഞു. ഇത് പരിഗണിച്ചാണ് കേസ് പുനരന്വേഷിക്കാൻ നിർദ്ദേശം നൽകിയത്.

ഹർജിയിലെ സുകേശന്റെ വാദങ്ങൾ ഇവയായിരുന്നു-അന്വേഷണം കൃത്യമായി പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. അതിനാൽ തുടരന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വിജിലൻസ് ഡയറക്ടറായിരുന്ന ശങ്കർ റെഡ്ഡി കേസ് ഡയറിയിൽ നിർബന്ധിച്ച് കൃത്രിമം നടത്തി. തെളിവുകൾ തിരസ്‌കരിച്ചു. ശങ്കർ റെഡ്ഡിയുടെ നിർബന്ധത്തെ തുടർന്നാണ് അന്വേഷണ റിപ്പോർട്ടിൽ തിരുത്തൽ വരുത്തി കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് കൊടുക്കേണ്ടി വന്നതെന്ന വെളിപ്പെടുത്തലും സുകേശൻ ഹർജിയിൽ നടത്തി. ഇതോടെ ബാർ കോഴ വീണ്ടും സജീവ ചർച്ചയാവുകയാണ്. മാണിയും എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബുവും പ്രതിക്കൂട്ടിൽ നിൽക്കുന്ന കാര്യത്തിലേക്ക് കാര്യങ്ങളെത്തും.

അതിനിടെ ബാർ കോഴയിൽ മാണിയെ തള്ളിപ്പറഞ്ഞ് സിപിഎമ്മും രംഗത്തുവന്നു. യുഡിഎഫ് വിട്ടിറങ്ങിയ കെഎം മാണിയെ സംശയ നിഴലിലാക്കി പ്രസ്താവന ഇറക്കിയത് സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. മാണിയെ ഒരു ഘട്ടത്തിലും അഴിമതിയിൽ പിന്തുണച്ചില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. അതിനിടെ കോടതി അനുവദിച്ചാൽ ബാർ കോഴയിൽ ജനങ്ങൾ ആഗ്രഹിക്കുന്ന അന്വേഷണം നടത്തുമെന്ന് വിജിൻസ് ഡയറക്ടർ ജേക്കബ് തോമസും പ്രതികരിച്ചു. ഇതോടെ ബാർ കോഴയിൽ മാണിക്കെതിരെ കരുതലോടെയുള്ള നീക്കം നടക്കുന്നുവെന്നും തെളിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP