Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വക്കീൽ ആയിരിക്കുമ്പോൾ മദ്യവിരുദ്ധർക്ക് വേണ്ടി ഹാജരായോ എന്ന് സംശയം; ബാർ കേസ് പരിഗണിക്കുന്ന ബെഞ്ചിൽനിന്ന് പിന്മാറാൻ ജസ്റ്റിസ് കുര്യൻ ജോസഫ് സന്നദ്ധത അറിയിച്ചു

വക്കീൽ ആയിരിക്കുമ്പോൾ മദ്യവിരുദ്ധർക്ക് വേണ്ടി ഹാജരായോ എന്ന് സംശയം; ബാർ കേസ് പരിഗണിക്കുന്ന ബെഞ്ചിൽനിന്ന് പിന്മാറാൻ ജസ്റ്റിസ് കുര്യൻ ജോസഫ് സന്നദ്ധത അറിയിച്ചു

ന്യൂഡൽഹി: ഒരു കോടതിവിധി വരുമ്പോൾ വിധിപറഞ്ഞ ജഡ്ജിയുടെ പശ്ചാത്തലം കൂടി പരിശോധിക്കുന്ന കാലമാണ് ഇപ്പോൾ. വിധിയിലെ ശരിതെറ്റുകൾ പൊതുസമൂഹം വിലയിരുത്തുന്നതിൽ ജഡ്ജിയുടെ പങ്കുമുണ്ട്. ഇതൊക്കെ പരിശോധിച്ചുകൊണ്ടുള്ള തീരുമാനം കൈക്കൊണ്ടിരിക്കയാണ് ജസ്റ്റിസ് കുര്യൻ ജോസഫ്. മുമ്പ് വക്കീലായിരുന്നപ്പോൾ മദ്യവിരുദ്ധർക്ക് വേണ്ടി വാദിച്ചിരുന്നോ എന്ന സംശയമുള്ളതിനാൽ ബാർകേസിൽ നിന്നും സുപ്രീംകോടതി ജസ്റ്റിസ് കുര്യൻ ജോസഫ് സന്നദ്ധത അറിയിച്ചു.

ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് മാത്രം ബാർലൈസൻസ് അനുവദിച്ച കേരളസർക്കാറിന്റെ മദ്യനയത്തിനെതിരെ കേരളത്തിലെ മറ്റു സ്റ്റാർ ഉടമകൾ സമർപ്പിച്ച ഹരജി പരിഗണിക്കുന്ന ബെഞ്ചിൽനിന്ന് പിന്മാറാനാണ് സുപ്രീംകോടതി ജസ്റ്റിസ് കുര്യൻജോസഫ് സന്നദ്ധത പ്രകടിപ്പിത്. അഭിഭാഷകനായിരുന്ന കാലത്ത് ഫോർസ്റ്റാർ ഹോട്ടലുകൾക്കെതിരായ കേസിൽ മദ്യവിരുദ്ധ സംഘടനകൾക്കുവേണ്ടി താൻ ഹാജരായിരുന്നോ എന്ന സംശയം പ്രകടിപ്പിച്ചാണ് കുര്യൻജോസഫ് സന്നദ്ധത പ്രകടിപ്പിച്ചത്. ഇതത്തേുടർന്ന് സംസ്ഥാന സർക്കാറിന്റെ മദ്യനയം അംഗീകരിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

അപ്പീൽ സമർപ്പിച്ച ഹോട്ടലുടമകൾക്കെതിരെ, അഭിഭാഷകനായിരുന്ന കാലത്ത് താൻ ഹാജരായിരുന്നോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് കുര്യൻജോസഫ് പറഞ്ഞു. കേസ് പരിഗണിക്കുമ്പോഴാണ് കുര്യൻ ജോസഫ് അപ്പീലിന്റെ പകർപ്പ് വായിക്കാനെടുത്തത്. കേസിലെ കക്ഷികൾക്കുപകരം നമ്പറുകളാണ് അപ്പീലിലുണ്ടായിരുന്നത്. ഈ നമ്പറുകൾ മാത്രമുള്ളതിനാൽ ആരൊക്കെയാണ് കക്ഷികളെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ ബിഷപ്പും കക്ഷിയാണെന്ന് ഹോട്ടലുടമകൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം പറഞ്ഞപ്പോൾ താൻ ബിഷപ്പല്ലല്ലോയെന്നായിരുന്നു ജസ്റ്റിസ് കുര്യൻ ജോസഫിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP