Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യവിൽപ്പനയിൽ ബിവറേജസ് കോർപ്പറേഷൻ നൽകിയ കണക്കുൾ തെറ്റെന്ന് ബാറുടമകൾ; വെബ്‌സൈറ്റിലുള്ള കണക്കും കോടതിയിൽ സമർപ്പിച്ച കണക്കും രണ്ട്

മദ്യവിൽപ്പനയിൽ ബിവറേജസ് കോർപ്പറേഷൻ നൽകിയ കണക്കുൾ തെറ്റെന്ന് ബാറുടമകൾ; വെബ്‌സൈറ്റിലുള്ള കണക്കും കോടതിയിൽ സമർപ്പിച്ച കണക്കും രണ്ട്

കൊച്ചി: മദ്യവിൽപന സംബന്ധിച്ച കണക്കുകളിൽ കോടതിയെ ബിവറേജസ് കോർപ്പറേഷൻ തെറ്റിദ്ധരിപ്പിച്ചെന്ന് ബാറുടമകൾ. കോടതിയിൽ കോർപറേഷൻ നൽകിയ കണക്കുകൾ തെറ്റാണെന്ന് ബാറുടമകൾ ഹൈക്കോടതിയെ അറിയിച്ചു.

ക്ലബ്ബുകൾ, ബിയർ പാർലറുകൾ എന്നിവിടങ്ങളിലെ വിൽപനയുടെ കണക്കുകൾ നേരത്തെ നൽകിയ റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കിയതായും ബാറുടമകൾ കോടതിയിൽ അറിയിച്ചു. കോർപ്പറേഷൻ നൽകിയ കണക്കുകൾ തെറ്റാണെന്ന് ടി എൻ പ്രതാപൻ എംഎൽഎയും നേരത്തെ പറഞ്ഞിരുന്നു.

ഒരു ശതമാനത്തിന്റെ കുറവാണ് മദ്യവിൽപനയിൽ ഉണ്ടായതെന്നാണ് ബിവറേജസ് കോർപ്പറേഷൻ നേരത്തെ ഹൈക്കോടതിയെ അറിയിച്ചത്. ഈ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ 98.4 ലക്ഷം കെയ്‌സ് മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 99.5 ലക്ഷം കെയ്‌സാണെന്നും ബിവറേജസ് കോർപ്പറേഷൻ അറിയിച്ചിരുന്നു.

418 ബാറുകൾ പൂട്ടിയ ശേഷം മദ്യഉപഭോഗം വർധിച്ചെന്നായിരുന്നു കോടതിയിൽ ആദ്യം നൽകിയ സത്യവാങ്മൂലത്തിൽ ബിവറേജസിന്റെ നിലപാട്. മദ്യവിൽപനയുടെ കണക്കിൽ തെറ്റുണ്ടോയെന്ന് കോടതി പരിശോധിക്കട്ടേയെന്ന് എക്‌സൈസ് മന്ത്രി കെ ബാബു പറഞ്ഞു. എല്ലാ കാര്യങ്ങളും കോടതിക്ക് മുന്നിലുണ്ട്. കോർപറേഷൻ രണ്ടുതവണ സമർപ്പിച്ച കണക്കുകളും ഒന്നായിരുന്നെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP