Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിഡി നാടക വേട്ട ചീറ്റിപ്പോയെങ്കിലും സോളാർ സ്‌ഫോടനം തീരുന്നില്ല; ചൊവ്വാഴ്ച സരിതയെ ബിജു ക്രോസ് വിസ്താരം ചെയ്യുമ്പോൾ സത്യങ്ങൾ പുറത്തുവരുമോ? അബദ്ധം പറ്റാതിരിക്കാൻ സരിത തീവ്രപരിശീലനത്തിലെന്ന് റിപ്പോർട്ടുകൾ

സിഡി നാടക വേട്ട ചീറ്റിപ്പോയെങ്കിലും സോളാർ സ്‌ഫോടനം തീരുന്നില്ല; ചൊവ്വാഴ്ച സരിതയെ ബിജു ക്രോസ് വിസ്താരം ചെയ്യുമ്പോൾ സത്യങ്ങൾ പുറത്തുവരുമോ? അബദ്ധം പറ്റാതിരിക്കാൻ സരിത തീവ്രപരിശീലനത്തിലെന്ന് റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോളാർ കേസിലെ സിഡി തെളിവ് കണ്ടെത്തൽ പൊളിഞ്ഞെങ്കിലും നാടകീയതകൾ തുടരും. 15ന് ജുഡീഷ്യൽ കമ്മിഷനിൽ സോളാർ നായികാനായകന്മാരായ സരിത എസ്. നായരും ബിജു രാധാകൃഷ്ണനും നേർക്കുനേർ എത്തുകയാണ്. ബിജു രാധാകൃഷ്ണന്റെ അഭിഭാഷകൻ സരിതയെ ക്രോസ് വിസ്താരം നടത്തും. ഇതിൽ കള്ളക്കളികൾ പുറത്തുവരുമോ എന്നതാണ് ചോദ്യം.

ക്രോസ് വിസ്താരത്തിൽ സരിതയ്ക്ക് ചില സത്യങ്ങളെങ്കിലും തുറന്നുപറയേണ്ടിവരുമോ? അത് രാഷ്ട്രീയ കേരളത്തെ ഇളക്കിമറിക്കാൻ പോന്നതാകുമോ? അതോ ഡി.ഡി യാത്രപോലെ ഉള്ള് ശൂന്യമായ ഒന്നായിരിക്കുമോ? ഇതൊക്കെ പലരേയും ആശങ്കപ്പെടുത്തുന്നുണ്ട്. ക്രോസ് വിസ്താരത്തിൽ കളം പുറത്തുവരാതിരിക്കാൻ സരിത തീവ്ര പരിശീലനത്തിലാണെന്നും സൂചനയുണ്ട്. സിഡി വിവാദം കത്തിനിൽക്കുന്ന സാഹചര്യത്തിൽ ഒരു പിഴവ് പോലും ഉണ്ടാകാതിരിക്കാനാണ് ശ്രമം. മുതിർന്ന അഭിഭാഷകരാണ് ഇതിന് നേതൃത്വം നൽുകന്നത്. തിരിച്ചു മറിച്ചും ചോദ്യങ്ങൾ സരിതയോട് ഉന്നയിച്ചാണ് പരിശീലനം.

ബിജു രാധാകൃഷ്ണൻ തന്നെ സരിതയെ ക്രോസ് ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ അഭിഭാഷകൻ ഉള്ളതിനാൽ അതിന് അനുമതി കിട്ടിയില്ല. ചൊവ്വാഴ്ച ആദ്യം സരിതയുടെ മൊഴി രേഖപ്പെടുത്തും. അതിന് ശേഷമാകും ക്രോസ് വിസ്താരം. മൊഴി എടുക്കൽ നീണ്ടാൽ ക്രോസ് മറ്റൊരു ദിവസമാകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ വരും ദിനങ്ങൾ നിർണ്ണായകമാണ്. സരിതയെകൊണ്ട് വ്യക്തിഹത്യ നടത്താനും വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പറയിപ്പിക്കാനും താൻ ആരോപണം ഉന്നയിച്ച വ്യക്തികൾ ശ്രമിക്കുന്നതായി മനസ്സിലാക്കിയ സാഹചര്യത്തിൽ ക്രോസ് വിസ്താരത്തിന് അനുമതി നൽകണമെന്നായിരുന്നു ബിജുവിന്റെ അപേക്ഷ. കമ്മിഷൻസ് ഒഫ് എൻക്വയറി ആക്ട് പ്രകാരമാണ് ബിജുവിന് ക്രോസ് വിസ്താരത്തിന് അനുമതി നൽകിയത്. ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്ന രീതിയിൽ ക്രോസ് നടത്തിയാൽ സരിത എല്ലാം തുറന്നുപറയുമോ അതോ നിഷേധിക്കുമോ എന്നതാണ് നിർണ്ണായകം

കോയമ്പത്തൂരിലെ സി.ഡി വിഷയവും കടന്നുവന്നേക്കാം. കോയമ്പത്തൂർ യാത്രയ്ക്ക് മുമ്പ് സി.ഡി ഉണ്ടെന്ന് ബിജു രാധാകൃഷ്ണൻ പറഞ്ഞപ്പോഴൊക്കെ അത് നിഷേധിക്കുകയും ഉണ്ടെങ്കിലല്ലേ കൊണ്ടുവരൂ എന്നുമാണ് സരിത പറഞ്ഞത്. കോയമ്പത്തൂരിൽ സി.ഡി കിട്ടാതായപ്പോഴും അത്തരമൊന്ന് ഇല്ലെന്ന് സരിത ആവർത്തിച്ചിരുന്നു. എന്നാൽ, സി.ഡി അപ്രത്യക്ഷമായതെന്നാണ് ബിജുവിന്റെ വാദം. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിനിടെ സരിത ഉയർത്തിക്കാട്ടിയ പ്രമുഖരുടെ പേരടങ്ങുന്ന കത്ത് 15ന് ഹാജരാക്കണമെന്ന് സോളാർ കമ്മിഷൻ സരിതയോടെ നിർദ്ദേശിച്ചിട്ടുണ്ട്. പത്രസമ്മേളനത്തിൽ ഉയർത്തിക്കാട്ടിയ കത്ത് സരിത ഹാജരാക്കിയാൽ ആരുടെയൊക്കെ പേരുകളാകും അതിൽ ഉണ്ടാകുകയെന്നതും ഇതോടെ പുറത്താകും.

പത്രസമ്മേളനത്തിൽ സരിത കത്ത് ഉയർത്തികാട്ടിയപ്പോൾ അതിലെ ചില പേരുകൾ ചാനൽ കാമറകൾ ഒപ്പിയെടുത്തിരുന്നു. അത് വലിയ വിവാദമാകുകയും ചെയ്തിരുന്നു. ഇനി സോളാർ കമ്മിഷനിലേക്ക് ആ കത്ത് എത്തുകയാണ്. കത്ത് സരിത ഹാജരാക്കുമോ എന്നാണ് ഇനി അറിയേണ്ടത്. അതോ ഒഴിവുകഴിവ് പറഞ്ഞ് രക്ഷപ്പെടാനുള്ള തന്ത്രം സ്വീകരിക്കുമെന്നും സൂചനയുണ്ട്. പത്രസമ്മേളനത്തിന് ശേഷം കത്ത് നശിപ്പിച്ചെന്ന് പറയാനാണ് സാധ്യത. അങ്ങനെ സി.ഡിപോലെ തന്നെയാണ് സരിതയുടെ കത്തും എന്ന വിലയിരുത്തലുണ്ടാകാനാണ് സാധ്യത.

അതിൽ പല പ്രമുഖരുടെയും പേരുകൾ അടങ്ങിയിട്ടുണ്ടെന്നാണ് നേരത്തെ പുറത്തുവന്ന വാർത്തകൾ. ആ കത്ത് സരിത ഹാജരാക്കിയാൽ കേരളം വീണ്ടും സോളാറിൽ കത്തും. അങ്ങനെ സരിതയുടെ വാക്കുകൾക്കായി വീണ്ടും രാഷ്ട്രീയ കേരളം കാത്തിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP