Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൃഷ്ണമൃഗത്തെ കൊന്ന കേസിൽ സൽമാൻഖാനെ കോടതി വെറുതെ വിട്ടു; മാൻ വേട്ടക്കേസിൽ ബോളിവുഡ് നടനെ കുറ്റവിമുക്തനാക്കിയത് രാജസ്ഥാൻ ഹൈക്കോടതി; ഹിറ്റ് റൺ കേസിന് പുറമേ മാൻവേട്ട ആരോപണത്തിലും നടന് ആശ്വാസം

കൃഷ്ണമൃഗത്തെ കൊന്ന കേസിൽ സൽമാൻഖാനെ കോടതി വെറുതെ വിട്ടു; മാൻ വേട്ടക്കേസിൽ ബോളിവുഡ് നടനെ കുറ്റവിമുക്തനാക്കിയത് രാജസ്ഥാൻ ഹൈക്കോടതി; ഹിറ്റ് റൺ കേസിന് പുറമേ മാൻവേട്ട ആരോപണത്തിലും നടന് ആശ്വാസം

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: മാൻവേട്ടക്കേസിൽ ബോളിവുഡ് നടൻ സൽമാനെ രാജസ്ഥാൻ ഹൈക്കോടതി വെറുതെ വിട്ടു. സൽമാൻ ഖാൻ കോടതിയിൽ ഹാജരായിരുന്നില്ല. 'ഹം സാത് സാത് ഹെ' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ 1998 ഒക്ടോബർ 1, 2 തീയതികളിൽ മറ്റ് ബോളിവുഡ് നടന്മാർക്കും നടിമാർക്കുമൊപ്പം സൽമാൻ മാൻവേട്ട നടത്തിയെന്നാണ് കേസ്. ജോധ്പുരിനടുത്തുള്ള കങ്കാണി ഗ്രാമത്തിൽ രണ്ട് മാനുകളും വന്യജീവി നിയമപ്രകാരം സംരക്ഷിക്കപ്പെട്ട മറ്റൊരു മൃഗവും വേട്ടയ്ക്കിടെ കൊല്ലപ്പെട്ടിരുന്നു. ലൈസൻസ് കാലാവധി തീർന്നതും ലൈസൻസില്ലാത്തതുമായ ആയുധങ്ങൾ സൽമാൻ ഖാൻ കൈവശം വച്ചുവെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു.

മാനുകളെ വേട്ടയാടിയ രണ്ടു കേസുകളിൽ ഒരു വർഷവും അഞ്ചു വർഷവും തടവ് ശിക്ഷ സൽമാന് കീഴ്‌ക്കോടതി വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സൽമാൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ അനുകൂല ഉത്തരവ്. ആയുധനിയമപ്രകാരം സൽമാനെതിരെ ചുമത്തിയിരുന്ന കുറ്റം കോടതി ഉപേക്ഷിച്ചിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് അപൂർവ ജനുസിലുൾപ്പെട്ട കൃഷ്ണമൃഗത്തെ വേട്ടയാടുന്നത് ശിക്ഷാർഹമാണ്. ഇതുമായി ബന്ധപ്പെട്ട് രണ്ടു കേസുകളായിരുന്നു സൽമാനെതിരെ ഉണ്ടായിരുന്നത്. ഇന്നത്തെ വിധിയോടെ രണ്ടു കേസിലും സൽമാനെ വെറുതെ വിട്ടു. വിധിക്കെതിരെ രാജസ്ഥാൻ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചേക്കും.

സൂരജ് ബർജാത്യയുടെ 'ഹം സാത് സാത് ഹെ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയ സൽമാൻ ഉജിയാല ബക്കർ എന്ന സ്ഥലത്തു രണ്ടു മാനുകളെ വേട്ടയിറച്ചിക്കായി വെടിവച്ചു കൊന്നു എന്നായിരുന്നു കേസ്. അഞ്ചു വർഷം തടവും 25,000 രൂപ പിഴയുമായിരുന്നു ശിക്ഷ. മറ്റൊരു വേട്ടയാടൽ കേസിൽ ഒരു വർഷം തടവിനും ശിക്ഷിച്ചിരുന്നു. ഈ രണ്ടു കേസുകളിലുമാണ് സൽമാനെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP