Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹാജി അലി ദർഗയിൽ സ്ത്രീകൾക്കും പ്രവേശിക്കാം; സ്ത്രീകൾക്ക് പ്രവേശനാനുമതി നിഷേധിക്കുന്നത് ഭരണഘടന ലംഘനമെന്നും മുബൈ ഹൈക്കോടതി

ഹാജി അലി ദർഗയിൽ സ്ത്രീകൾക്കും പ്രവേശിക്കാം; സ്ത്രീകൾക്ക് പ്രവേശനാനുമതി നിഷേധിക്കുന്നത് ഭരണഘടന ലംഘനമെന്നും മുബൈ ഹൈക്കോടതി

മുംബൈ: പ്രശസ്തമായ ഹാജി അലി ദർഗയിലെ ഖബറിടത്തിൽ സ്ത്രീകൾക്കും പ്രവേശാവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. ഖബറിടത്തിൽ സ്ത്രീകൾക്ക് പ്രവേശം നിഷേധിച്ചതിന് എതിരെ ഭാരതീയ മുസ് ലിം മഹിളാ ആന്തോളൻ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. അന്യപുരുഷന്റെ ഖബറിടം ദർശിക്കുന്നത് ഇസ് ലാമിൽ പാപമാണെന്ന് ചുണ്ടിക്കാട്ടിയാണ് നിരോധത്തെ ഹാജി അലി ദർഗ ട്രസ്റ്റ് ന്യായീകരിച്ചത്.

സ്ത്രീകൾക്ക് പ്രവേശം നിരോധിക്കുന്നത് മൗലികാവകാശം നിഷേധിക്കലാണെന്ന് കോടതി പറഞ്ഞു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനാണെന്നും കോടതി പറഞ്ഞു. ഹാജി അലി ദർഗ ട്രസ്റ്റിന് വിധിക്കെതിരെ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാൻ ഒന്നര മാസത്തെ സമയം അനുവദിച്ച കോടതി അതുവരെ വിധി നടപ്പാക്കരുതെന്ന് നിർദേശിച്ചു.

സ്ത്രീകൾക്ക് പ്രവേശനാനുമതി നിഷേധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും ദർഗയിൽ പ്രവേശനം അനുവദിക്കണമെന്നും ആവശ്യമായ സുരക്ഷ മഹാരാഷ്ട്രാ സർക്കാർ ഒരുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

എന്നാൽ തിരക്കേറിയ ദർഗയിലെ ശ്രീകോവിലിനുള്ളിൽ സ്ത്രീകൾ പ്രവേശിക്കുന്നത് സുരക്ഷിതമല്ലെന്ന വാദമാണ് ഹാജി അലി ട്രസ്റ്റ് ഉന്നയിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സൂചന.

അസഹിഷ്ണുതയുടെ കാലത്ത് മതകാര്യങ്ങളുമായി ബന്ധപ്പെട്ട കോടതി പരാമർശങ്ങൾ ദുർവ്യാഖ്യാനിക്കപ്പെടുമെന്നതിനാൽ വിഷയം കോടതിക്ക് പുറത്ത് പരിഹരിക്കാനായിരുന്നു ട്രസ്റ്റിനോടും ഹരജിക്കാരോടും കോടതി ആവശ്യപ്പെട്ടത്. എന്നാൽ, ചർച്ചക്ക് ട്രസ്റ്റ് തയ്യാറാകാത്തതിനെ തുടർന്ന് ഹരജിക്കാർ വീണ്ടും കോതിയിലെത്തുകയായിരുന്നു. സൂഫിവര്യനായി അറിയപ്പെട്ട സയ്യദ് പീർ ഹാജി അലി ഷാ ബുഖാരിയുടെ ഖബറിടമാണ് മുംബൈ നഗരത്തിന്റെ അടയാളങ്ങളിലൊന്നായ ഹാജി അലി ദർഗയായി അറിയപ്പെടുന്നത്. 1431ലാണ് ദക്ഷിണ മുംബൈയിലെ വർളിയിൽ തീരത്തു നീന്ന് 500 മീറ്റർ അകലെ അറബികടലിൽ ദർഗ സ്ഥാപിതമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP