Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൽമാൻ ഖാനെ വെറുതേ വിട്ടതിന് കോടതിയെ വെറുതേ പഴിക്കേണ്ട..! സൂപ്പർതാരത്തിന് വേണ്ടി ഒത്തുകളിച്ചത് പൊലീസുകാർ; താരത്തിനെതിരെ ചുമത്തിയിരുന്നത് ആയുധ ആക്ടിലെ തെറ്റായ വകുപ്പ്

സൽമാൻ ഖാനെ വെറുതേ വിട്ടതിന് കോടതിയെ വെറുതേ പഴിക്കേണ്ട..! സൂപ്പർതാരത്തിന് വേണ്ടി ഒത്തുകളിച്ചത് പൊലീസുകാർ; താരത്തിനെതിരെ ചുമത്തിയിരുന്നത് ആയുധ ആക്ടിലെ തെറ്റായ വകുപ്പ്

ജോധ്പൂർ: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് വേണ്ടി നിയമം വഴിമാറുന്നത് ഇത് ആദ്യത്തെ തവണയല്ല. മുൻപ് പല കേസുകളിലെയും എന്നപോലെ നിയമ വിരുദ്ധമായി തോക്ക് കൈവശം വച്ച കേസിൽ നടൻ സൽമാൻ ഖാനെ കോടതി കുറ്റവിമുക്തനാക്കിയത് ഇന്നലെയാണ്. പാവപ്പെട്ടവനും പണക്കാരനും രണ്ട് നീതിയെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ വിധി.

ജോധ്പൂർ സിജെഎം കോടതിയാണ് സൽമാൻ ഖാനെ തെളിവില്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കിയത്.കാലാവധി കഴിഞ്ഞിട്ടും ലൈസൻസ് പുതുക്കാത്ത ആയുധം കൈവശം വച്ചുവെന്നാണ് സൽമാൻ ഖാന് എതിരെയുള്ള ആരോപണം.കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ഏഴ് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു സൽമാൻ ഖാനെതിരെ ചുമത്തിയിരുന്നത്.

ഈ കേസിൽ കോടതി സൽമാനെ കുറ്റവിമുക്തനാക്കാൻ ഇടയാക്കിയത് പൊലീസിന്റെ കള്ളക്കളി കൊണ്ടു തന്നെയാണെന്ന് ബോധ്യമായി. ആയുധം കൈവശംവെക്കുന്നതിനുള്ള വകുപ്പിലെ തെറ്റായ സെക്ഷനാണ് പൊലീസ് കേസിൽ സൽമാനെതിരെ ചുമത്തിയിരുന്നത്. ഇതാണ് താരത്തിന് ഗുണകരമായി മാറിയത്. സൽമാനെതിരെ ചുമത്തിയിരുന്നത്. ആയുധ ആക്ടിലെ 3/25, 27 വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഈ വകുപ്പ് പ്രകാരം മൂന്ന് വർഷം വരെ തോക്ക് സൂക്ഷിക്കുകയും പുതുക്കി ലൈസൻസ് വാങ്ങുകയും ചെയ്യാമെന്നാണ വ്യക്തമാക്കുന്നത്. ഇത് പ്രകാരം സൽമാന്റെ തോക്കിന് ലൈസൻസ് ഉണ്ടെന്നാണ് കോടതി വിധിച്ചത്. എന്തായാലും് പൊലീസിന്റെ സമർത്ഥമായ ഇടപെടലാണഅ സൽമാന് കാര്യങ്ങൾ എളുപ്പമാക്കിയത് എന്നാണ് അറിയുന്നത്.

1998ലാണ് കേസിനാസ്പദമായ സംഭവം. 'ഹം സാഥ് സാഥ് ഹെ' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ സൽമാൻ ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾ കൃഷ്ണമൃഗത്തെ വേട്ടയാടിയിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണമൃഗത്തെ വേട്ടയാടിയതിനും ലൈസൻസില്ലാത്ത ആയുധം കൈവശം വച്ചതിനും സൽമാൻ ഖാനെതിരെ കേസെടുത്ത്. കൃഷ്ണമൃഗത്തെ വേട്ടയാടാൻ സൽമാൻ ഖാൻ ഉപയോഗിച്ചത് ലൈസൻസില്ലാത്ത തോക്കാണ് എന്ന കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ കുറ്റകാരനാണെന്ന് കണ്ട് വിചാരണ കോടതി ശിക്ഷച്ച സൽമാൻഖാനെ നേരത്തെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP