Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ഥാനാർത്ഥിയാകുമ്പോൾ ജീവിതപങ്കാളിയുടെ മാത്രമല്ല മക്കളുടേയും സ്വത്തുവിവരങ്ങൾ നൽകണം; സ്വത്തിന്റെ ഉറവിടവും വെളിപ്പെടുത്തണമെന്ന നിർണായക വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി; മക്കളുടെ പേരിലുൾപ്പെടെ അനധികൃത സ്വത്ത് സമ്പാദിച്ച എല്ലാ രാഷ്ട്രീയ പാർട്ടികളിലേയും വമ്പന്മാർക്ക് വലിയ തിരിച്ചടി; വെട്ടിലാകുന്നത് മക്കളുടെ ഇടപാടുകളിൽ പങ്കില്ലെന്ന് പറയുന്ന കോടിയേരിയേയും വിജയൻപിള്ളയേയും പോലുള്ളവരും നിരവധി മുൻനിര നേതാക്കളും; പാർലമെന്റ് നിയമം ഭേദഗതി ചെയ്യണമെന്നും നിർദ്ദേശം

സ്ഥാനാർത്ഥിയാകുമ്പോൾ ജീവിതപങ്കാളിയുടെ മാത്രമല്ല മക്കളുടേയും സ്വത്തുവിവരങ്ങൾ നൽകണം; സ്വത്തിന്റെ ഉറവിടവും വെളിപ്പെടുത്തണമെന്ന നിർണായക വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി; മക്കളുടെ പേരിലുൾപ്പെടെ അനധികൃത സ്വത്ത് സമ്പാദിച്ച എല്ലാ രാഷ്ട്രീയ പാർട്ടികളിലേയും വമ്പന്മാർക്ക് വലിയ തിരിച്ചടി; വെട്ടിലാകുന്നത് മക്കളുടെ ഇടപാടുകളിൽ പങ്കില്ലെന്ന് പറയുന്ന കോടിയേരിയേയും വിജയൻപിള്ളയേയും പോലുള്ളവരും നിരവധി മുൻനിര നേതാക്കളും; പാർലമെന്റ് നിയമം ഭേദഗതി ചെയ്യണമെന്നും നിർദ്ദേശം

ന്യൂഡൽഹി: സ്ഥാനാർത്ഥിയുടേയും ജീവിതപങ്കാളിയുടേയും സ്വത്തുവിവരങ്ങൾ മാത്രം പോരെന്നും ഇനി മക്കളുടേയും സ്വത്തുവിവരങ്ങളും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തോടൊപ്പം നൽകണമെന്ന് സുപ്രീംകോടതി. മക്കളുടേയും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തണമെന്ന് വന്നതോടെ ഈ വിധി എല്ലാ രാഷ്ട്രീയ പാർട്ടികളിലേയും വമ്പന്മാരായ നേതാക്കൾക്ക് തിരിച്ചടിയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. സ്വത്തുവിവരം വെളിപ്പെടുത്തൽ മാത്രമല്ല അതിന്റെ ഉറവിടംകൂടി വ്യക്തമാക്കണമെന്ന് ഉൾപ്പെടെ നിർദ്ദേശിച്ചുള്ളതാണ് സുപ്രധാന വിധി. ഇതോടെ ഇത്തരത്തിൽ മക്കളുടെ പേരിലുൾപ്പെടെ വൻ സമ്പാദ്യം നേടുകയും സ്വന്തംപേരിൽ ഒന്നുമില്ലെന്ന് വരുത്തുന്ന രീതിയിൽ ഇടപാടുകൾ ക്രമീകരിക്കുകയും ചെയ്ത നൂറുകണക്കിന് മുൻനിര നേതാക്കൾക്ക് വലിയ തിരിച്ചടിയാണ് ഈ വിധിപ്രസ്താവം.

അടുത്തിടെ കേരളത്തിൽ ഏറ്റവുമധികം ചർച്ചയായ വിഷയമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളായ ബിനോയിയുടേയും ബിനീഷിന്റേയും സാമ്പത്തിക വളർച്ചയും മറ്റും. ഇത്തരത്തിൽ പല രാഷ്ട്രീയ നേതാക്കളുടേയും മക്കൾ വലിയ തോതിൽ സമ്പത്ത് അനധികൃതമായി ആർജിക്കുന്നതായി ആരോപണങ്ങൾ പലഘട്ടത്തിലും ഉയർന്നിട്ടുണ്ട്.

എന്നാൽ മക്കളുടെ പേരിൽ സ്വത്തുള്ളതിന് പിതാവിനെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. മക്കളുടെ പേരിൽ ആരോപണം ഉയർന്നതോടെ ഇതിൽ പാർട്ടിക്ക് കാര്യമില്ലെന്ന സിപിഎമ്മും ആരോപണം നേരിട്ട കോടിയേരി ബാലകൃഷ്ണൻ, എംഎൽഎ വിജയൻപിള്ള തുടങ്ങിയ നേതാക്കളും പ്രതികരിച്ചിരുന്നു. എന്നാൽ ഇപ്പോൾ സുപ്രീംകോടതിയുടെ നിർണായക വിധി വരുന്നതോടെ ഇക്കാര്യം വീണ്ടും ചർച്ചയാകുമെന്നും ഉറപ്പായി.

ഇനിമുതൽ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തോടൊപ്പം സ്ഥാനാർത്ഥി പങ്കാളിയുടേയും മക്കളുടേയും സ്വത്തുവിവരങ്ങളും അത് ലഭ്യമായതെങ്ങനെയെന്നും മറ്റും വിശദ വിവരങ്ങൾ ഉൾപ്പെടുത്തണമെന്നാണ് സുപ്രീംകോടതി വിധി. ഇതിനായി പാർലമെന്റ് നിയമം ഭേദഗതി ചെയ്യണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഭാര്യയുടെ സ്വത്തുവിവരങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്നത് അദ്ദേഹം പ്രധാനമന്ത്രി ആയതിന് പിന്നാലെ ചർച്ചയായിരുന്നു.

സമാനസാഹചര്യത്തിൽ അടുത്തിടെ കേരളത്തിൽ കോടിയേരിയുടേയും വിജയൻപിള്ളയുടേയും അൻവർ എംഎൽഎയുടെയുമൊക്കെ സ്വത്തുവിവരങ്ങളും ചർച്ചയായി. ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്വത്ത് വിവരം വെളിപ്പെടുത്തുമ്പോൾ ജീവിതപങ്കാളിയുടെ വിവരങ്ങൾ മാത്രമല്ല, മക്കളുടേയും സ്വത്തുവിവരം വ്യക്തമാക്കണമെന്നും അതിന്റെ ഉറവിടംകൂടി നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.

നിരവധി എംപിമാർക്കും എംഎൽഎമാർക്കും അനധികൃത സ്വത്തുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ദേശീയ തലത്തിൽ തന്നെ ഇക്കാര്യത്തിൽ അന്വേഷണവും ചർച്ചകളും നടക്കുന്നുണ്ട്. ഇതിനിടെയാണ് ഇത്തരമൊരു വിധി. നിരവധി മുൻനിര നേതാക്കൾക്ക് എതിരെ അനധികൃത ്‌സ്വത്തുസമ്പാദന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ആസ്തി കണക്കാക്കുമ്പോൾ ഭാര്യയുടേയോ മക്കളുടേയോ പേരിലാണ് സ്വത്തെന്ന് നിലയിലാണ് പലരും രക്ഷപ്പെടുന്നതും. ഇനിയങ്ങോട്ട് ഇത്തരമൊരു പഴുത് ഉണ്ടാവില്ലെന്നതിനാൽ തിരഞ്ഞെടുപ്പിൽ യഥാർത്ഥ സ്വത്ത് വെളിപ്പെടുത്തിയില്ലെങ്കിൽ അത് വലിയ തിരിച്ചടിയാകുമെന്ന നിലയിലേക്കാണ് ഇതോടെ കാര്യങ്ങൾ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP