അവിഹതത്തിന് തടസ്സമാകാതിരിക്കാൻ എൽകെജി വിദ്യാർത്ഥിനിയെ കൊന്നത് അപൂർവ്വങ്ങളിൽ അത്യപൂർവ്വം; ചോറ്റാനിക്കരക്കേസിൽ കാമുകനായ രഞ്ജിത്തിന് വധ ശിക്ഷ വിധിച്ച് കോടതി; അമ്മ റാണിക്കും കൂട്ടാളി ബേസിലിനും ജീവപര്യന്തവും
January 15, 2018 | 11:13 AM IST | Permalink

സ്വന്തം ലേഖകൻ
കൊച്ചി: ചോറ്റാനിക്കര കൊലക്കേസിൽ ഒന്നും പ്രതി രഞ്ജിത്തിന് വധി ശിക്ഷ. ചോറ്റാനിക്കരയിൽ എൽ കെ ജി വിദ്യാർത്ഥിനിയെ അമ്മയും കാമുകന്മാരും ചേർന്ന് കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറഞ്ഞത്. കേസിലെ ഒന്നാം പ്രതി രഞ്ജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. കേസിൽ കുട്ടിയുടെ അമ്മ റാണി, കാമുകന്മാരായ രഞ്ജിത്ത്, ബേസിൽ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. റാണിക്കും ബേസിലിനും ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു.
വിധി പ്രഖ്യാപനത്തിനു മുമ്പേ ജയിലിൽ വച്ച് വിഷം കഴിച്ചായിരുന്നു രഞ്ജിത്തിന്റെ ആത്മഹത്യാശ്രമം. കോടതി പിന്നീട് വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. 2013 ഒക്ടോബർ 29നായിരുന്നു കേസിന് ആസ്പദമായ സംഭവം. അവിഹിത ബന്ധത്തിന് തടസ്സമാകുമെന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. രഞ്ജിത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. പിറ്റേന്ന് കുട്ടിയെ കാണാനില്ലെന്നുപറഞ്ഞ് റാണി ചോറ്റാനിക്കര പൊലീസിലെത്തിയിരുന്നു. ഇവരുടെ മൊഴികളിൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ കാര്യം പുറത്തുവന്നത്.
സംഭവം നടക്കുമ്പോൾ റാണിയുടെ ഭർത്താവായ വിനോദ് കഞ്ചാവുകേസിൽ ജയിലിലായിരുന്നു. റാണിക്ക് രഞ്ജിത്തുമായി വർഷങ്ങളായി അവിഹിത ബന്ധമുണ്ടായിരുന്നു. മറ്റൊരു കാമുകനായിരുന്ന ബേസിൽ, സഹോദരൻ എന്ന വ്യാജേനയാണ് അമ്പാടിമലയിലെ വീട്ടിൽ റാണിക്കൊപ്പം കഴിഞ്ഞിരുന്നത്. സംഭവ ദിവസം സ്കൂൾവിട്ട് വീട്ടിലേക്ക് കുട്ടി വരുമ്പോൾ റാണിയും ബേസിലും സ്ഥലത്തില്ലായിരുന്നു. വീട്ടിലുണ്ടായിരുന്ന രഞ്ജിത്ത് കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഉച്ചത്തിൽ കരഞ്ഞപ്പോൾ കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ചു. ചെറുത്ത കുട്ടിയുടെ കഴുത്തിൽ കൈമുറിക്കിയ ശേഷം എടുത്ത് എറിഞ്ഞു. തലയുടെ പിൻവശം ഇടിച്ചാണ് കുട്ടി വീണത്.
തുടർന്ന് കുട്ടിയുടെ മൃതദേഹം ടെറസിന്റെ മുകളിൽ ഒളിപ്പിച്ചു. അപ്പോഴേക്കും ബേസിലും റാണിയും വീട്ടിൽ തിരികെയെത്തി. ആദ്യം തിരച്ചിൽ നടത്തിയെങ്കിലും പിന്നീട് യഥാർഥവിവരം രഞ്ജിത്ത് അറിയിച്ചു. എവിടെ മറവുചെയ്യണമെന്ന് റാണി തന്നെയാണ് നിർദേശിച്ചത്. രഞ്ജിത്തിന്റെ ആക്രമണത്തിൽ കുട്ടിയുടെ കൈയും വാരിയെല്ലും ഒടിയുകയും ജനനേന്ദ്രയത്തിൽ ആറു സെന്റിമീറ്ററോളം മുറിവുമുണ്ടായിരുന്നു.
