Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വധശിക്ഷ ഒഴിവാക്കൽ: നിയമ കമ്മീഷന്റെ റിപ്പോർട്ട് നിയമ മന്ത്രാലയത്തിനു സമർപ്പിച്ചു

ന്യൂഡൽഹി: വധശിക്ഷ പൂർണമായും ഒഴിവാക്കേണ്ടതാണന്നു ശുപാർശ ചെയ്യുന്ന ദേശീയ നിയമ കമ്മീഷന്റെ കരട് റിപ്പോർട്ട് കേന്ദ്ര നിയമ മന്ത്രാലയത്തിനു സമർപ്പിച്ചു. ജസ്റ്റിസ് എ പി ഷാ അധ്യക്ഷനായ സമിതിയാണു കരട് റിപ്പോർട്ട് തയാറാക്കിയത്. വധശിക്ഷ നൽകുന്നതു ഭരണഘടനാവിരുദ്ധമെന്നു ദേശീയ നിയമകമ്മീഷൻ ചൂണ്ടിക്കാട്ടി. വധശിക്ഷ നൽകിയതുകൊണ്ട് തീവ്രവാദ കേസുകൾ കുറയില്ലെന്നും വധശിക്ഷ നടപ്പാക്കുന്നതുകൊണ്ട് കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നില്ലെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. മുംബൈ ഭീകരാക്രമണക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് അടുത്തയിടെ വധശിക്ഷയ്‌ക്കെതിരേ ചർച്ചകൾ ചൂടുപിടിച്ചിരുന്നു. ഇതേത്തുടർന്നാണ് നിയമകമ്മീഷനോടു റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP