Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഹിന്ദു പാക്കിസ്ഥാൻ' പരാമർശത്തിൽ ശശി തരൂരിനെതിരെ കേസെടുത്തുകൊൽക്കത്ത ഹൈക്കോടതി; അടുത്തമാസം 14ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം; കോൺഗ്രസിനുള്ളിൽ നിന്നു തന്നെ വിമർശനവും പിന്തുണയും ലഭിക്കുമ്പോഴും വിവാദ പരാമർശത്തിൽ ഉറച്ച് തരൂരും; ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചാൽ ഭരണഘടന പൊളിച്ചെഴുതി 'ഹിന്ദു പാക്കിസ്ഥാൻ' ആക്കുമെന്ന് ആവർത്തിച്ച് ഓൺലൈനിൽ ലേഖനം

'ഹിന്ദു പാക്കിസ്ഥാൻ' പരാമർശത്തിൽ ശശി തരൂരിനെതിരെ കേസെടുത്തുകൊൽക്കത്ത ഹൈക്കോടതി; അടുത്തമാസം 14ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം; കോൺഗ്രസിനുള്ളിൽ നിന്നു തന്നെ വിമർശനവും പിന്തുണയും ലഭിക്കുമ്പോഴും വിവാദ പരാമർശത്തിൽ ഉറച്ച് തരൂരും; ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചാൽ ഭരണഘടന പൊളിച്ചെഴുതി 'ഹിന്ദു പാക്കിസ്ഥാൻ' ആക്കുമെന്ന് ആവർത്തിച്ച് ഓൺലൈനിൽ ലേഖനം

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: 'ഹിന്ദു പാക്കിസ്ഥാൻ' പരാമർശത്തിൽ ശശി തരൂരിനെതിരെ കേസെടുത്തുകൊൽക്കത്ത ഹൈക്കോടതി. അടുത്തമാസം 14ന് തരൂർ കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകന്റെ പരാതിയിലാണ് ഹൈക്കോടതിയുടെ നടപടി. തരൂരിനോട് അടുത്തമാസം 14ന് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി സമൻസും അയച്ചു. അഡ്വ. സുമീത് ചൗധരിയാണ് തരൂരിനെതിരെ കൊൽക്കത്ത ഹൈക്കോടതിയിൽ പരാതിയുമായി എത്തിയത്. തരൂരിന്റെ പ്രസ്താവന മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ഭരണഘടനയെ അപമാനിച്ചുവെന്നുമാണ് സുമീത് പരാതിയിൽ പറഞ്ഞിരിക്കുന്നത്.

 

ഈ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ നിന്നു തന്നെ വിമർശനവും പിന്തുണയും ലഭിക്കുമ്പോഴാണ് തരൂരിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം വിവാദ പരാമർശത്തിൽ നിന്നും പിന്നോട്ടില്ലെന്ന് തരൂരും വ്യക്തമാക്കി. ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചാൽ ഭരണഘടന പൊളിച്ചെഴുതി 'ഹിന്ദു പാക്കിസ്ഥാൻ' ആക്കുമെന്ന് മുൻ നിലപാട് ആവർത്തിച്ച് അദ്ദേഹം ഓൺലൈനിൽ ലേഖമെഴുതി.

നേരത്തെ തിരുവനന്തപുരത്തു പൊതുപരിപാടിയിൽ നടത്തിയ ഈ പരാമർശം ബിജെപി ഏറ്റുപിടിക്കുകയായിരുന്നു. പരാമർശത്തിൽ കോൺഗ്രസ് നേതൃത്വവും അതൃപ്തി അറിയിച്ചെങ്കിലും കേരള നേതൃത്വം തരൂരിനെ പിന്തുച്ചു കൊണ്ടാണ് രംഗത്തെത്തിയത്. നേരത്തെ താൻ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നവെന്നു തരൂർ ഫേസ്‌ബുക് പേജിലൂടെയും അദ്ദേഹ വ്യക്തമാക്കിയുരന്നു. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യ ഇന്നത്തെപ്പോലെ നിലനിൽക്കുന്നതിനാവശ്യമായ ഘടകങ്ങളിലെല്ലാം മാറ്റം വരുത്തും. അങ്ങനെയെഴുതുന്ന ഭരണഘടന ഹിന്ദുരാഷ്ട്ര തത്വങ്ങളിൽ അധിഷ്ഠിതമായിരിക്കും. ന്യൂനപക്ഷങ്ങൾക്കു കൽപ്പിക്കപ്പെടുന്ന സമത്വം എടുത്തുകളയും.

മഹാത്മാഗാന്ധിയും ജവാഹർലാൽ നെഹ്‌റുവും സർദാർ വല്ലഭ്ഭായി പട്ടേലും മൗലാന ആസാദും വിഭാവനം ചെയ്ത ഇന്ത്യയാകില്ലെന്ന് തരൂർ പറഞ്ഞു. പിന്നാലെ ബിജെപിയിൽനിന്നു വിമർശനവും മിതത്വം പാലിക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ ഉപദേശവും വന്നെങ്കിലും നിലപാടിൽ മാറ്റം വരുത്താതെ തരൂർ സമൂഹമാധ്യമത്തിൽ കുറിച്ചു: 'ഞാൻ മുൻപും ഇതു പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. ആർഎസ്എസിന്റെയും ബിജെപിയുടെയും ഹിന്ദുരാഷ്ട്ര സങ്കൽപം പാക്കിസ്ഥാന്റെ തനിപ്പകർപ്പാണ്'തരൂർ വ്യക്തമാക്കി.

ജനാധിപത്യത്തിനും ഹിന്ദുക്കൾക്കുമെതിരായ ആക്രമണമാണു തരൂരിന്റെ വാക്കുകളെന്നു ബിജെപി കുറ്റപ്പെടുത്തി. പാർട്ടിയിലുള്ളവർ എന്തുകൊണ്ട് എപ്പോഴും ഇങ്ങനെ സംസാരിക്കുന്നുവെന്നു രാഹുൽ വ്യക്തമാക്കണം. നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരായ വിദ്വേഷത്തിന്റെ പേരിൽ മാന്യതയുടെ ലക്ഷ്മണരേഖ മറികടക്കുന്നതാണു കോൺഗ്രസിന്റെ ശീലമെന്നു ബിജെപി വക്താവ് സംബിത് പത്ര ഡൽഹിയിൽ പറഞ്ഞു. ഇന്ത്യയെ പാക്കിസ്ഥാൻ ആക്കുന്നതു തടയാൻ കെൽപുള്ളതാണു രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളെന്നും നേതാക്കൾ വാക്കുകൾ ഉപയോഗിക്കുമ്പോൾ മിതത്വവും ശ്രദ്ധയും പുലർത്തണമെന്നും കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.

അസഹിഷ്ണുതയുടെയും ഭിന്നിപ്പിക്കലിന്റെയും വർഗീയ ധ്രുവീകരണത്തിന്റെയും രാഷ്ട്രീയമാണു കഴിഞ്ഞ നാലു വർഷമായി മോദി സർക്കാർ നടത്തുന്നത്. മറുവശത്ത്, രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളിലും വൈവിധ്യത്തിലുമാണു കോൺഗ്രസ് വിശ്വസിക്കുന്നത്കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.

അതേസമയം തരൂരിന്റെ 'ഹിന്ദു പാക്കിസ്ഥാൻ' പരാമർശത്തെ പിന്തുണച്ച് കെപിസിസ രംഗത്തെത്തിയിരുന്നു. തരൂരിന്റെ പ്രസ്താവനയെ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ പറഞ്ഞു. ജനാധിപത്യ മതേതരവിശ്വാസികളായ കോൺഗ്രസ് പ്രവർത്തകരുടെ പൊതുവികാരമാണ് തരൂർ പറഞ്ഞതെന്നും തിരഞ്ഞെടുപ്പക്കപ്പെട്ട സഭകളിൽ ആവശ്യമായ അംഗബലം ഉണ്ടായിരുന്നെങ്കിൽ പണ്ടേ ബിജെപി അങ്ങനെ ചെയ്യുമായിരുന്നെന്നും ഹസൻ തുറന്നടിച്ചു.

കോൺഗ്രസ്മുക്ത ഭാരതം എന്നു പരസ്യമായും ന്യൂനപക്ഷമുക്ത ഭാരതം എന്നു പരോക്ഷമായും മുദ്രാവാക്യമുയർത്തുകയാണ് ബിജെപി. മതാധിപത്യരാഷ്ട്രമായ പാക്കിസ്ഥാൻ പോലെയുള്ള ഒന്നാണ് അവർ ഇന്ത്യയിൽ സ്വപ്നം കാണുന്നതെന്നും ഭീകരരുടെയും തീവ്രവാദികളുടെയും കേന്ദ്രമായി പ്രവർത്തിക്കുന്ന പാക്കിസ്ഥാനെ അനുകരിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ഇന്ത്യൻ ജനത അംഗീകരിക്കില്ലെന്നും ഹസൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP