Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'ഇന്ത്യയിൽ ജനിക്കുന്നത് അപമാനം'; നരേന്ദ്ര മോദി കൊറിയയിൽ നടത്തിയ പ്രസംഗം ഭാരതീയരുടെ വികാരം വ്രണപ്പെടുത്തി; പ്രധാനമന്ത്രിക്കെതിരെ കോടതി കേസെടുത്തു

'ഇന്ത്യയിൽ ജനിക്കുന്നത് അപമാനം'; നരേന്ദ്ര മോദി കൊറിയയിൽ നടത്തിയ പ്രസംഗം ഭാരതീയരുടെ വികാരം വ്രണപ്പെടുത്തി; പ്രധാനമന്ത്രിക്കെതിരെ കോടതി കേസെടുത്തു

ന്യൂഡൽഹി: ഇന്ത്യയിൽ ജനിക്കുന്നത് അപമാനകരമാണെന്ന പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോടതി കേസെടുത്തു. ദക്ഷിണ കൊറിയൻ സന്ദർശന വേളിയിൽ സോളിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് മോദിക്കെതിരെ കേസെടുത്തത്. വിവരാവകാശ പ്രവർത്തക സന്ദീപ് ശുകൽയാണ് മോദിക്കെതിരെ കേസ് കൊടുത്തത്. ഡൽഹിയിലെ ചീഫ് മെട്രോ പൊളിറ്റൻ മജിസ്‌ട്രേറ്റിനാണ് ഹർജി നൽകിയിരിക്കുന്നത്.

ഈ പ്രസംഗം ടിവിയിലൂടെ കണ്ടപ്പോൾ തന്നെ അപമാനിച്ചതായി തനിക്ക് തോന്നിയതായും അതിനാലാണ് കേസുമായി മുന്നോട്ട് പോകുന്നതെന്നും ശുക്ല പറഞ്ഞു. മോദിയുടെ സിയോൾ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പും അദ്ദേഹം കോടതിയിൽ തെളിവായി സമർപ്പിച്ചിട്ടുണ്ട്. കേസിൽ കോടതി ജൂൺ 10ന് വാദം കേൾക്കും.

സോളിൽ മോദി നടത്തിയ പ്രസംഗത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് മോദിക്കെതിരെ ഉയർന്നത്. ഇന്ത്യയിൽ ജനിച്ചത് നാണക്കേടായാണ് നിങ്ങൾ കണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ നിങ്ങൾക്ക് ഇന്ത്യക്കാരനാണെന്ന് പറയുന്നതിൽ അഭിമാനിക്കാം.. ബിജെപി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒരു വർഷത്തിനുള്ളിൽ സർക്കാരിനു വന്ന മാറ്റം പ്രവാസികളിൽ പ്രത്യാശ ഉണർത്തുന്നതാണ്.' മോദിയുടെ ഈ വാക്കുകളാണ് വിവാദം കൊടുമ്പിരികൊള്ളാൻ ഇടയാക്കിയത്.

ഇതോടെ ട്വിറ്ററിലും ഫേസ്‌ബുക്കിലും മോദി ഇന്ത്യയെ അപമാനിച്ചു എന്ന വിധത്തിൽ ഷാഷ് ടാഗിൽ പ്രചരണം തുടങ്ങി. മോദി ഇൻസൽട്‌സ് ഇന്ത്യ എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററിൽ വൻ പ്രതിഷേധം അരങ്ങേറിയത്. ഇങ്ങനെ ഈ പ്രതിഷേധം ശക്തിപ്രാപിച്ചതോടെ പ്രതിരോധിക്കാൻ വേണ്ടി സംഘപരിവാർ അനുകൂലികളും രംഗത്തിറങ്ങുകയുണ്ടായി. മോദി ഇന്ത്യാസ് പ്രൈഡ് എന്ന ഹാഷ് ടാഗിലൂടെയാണ് മോദി അനുകൂലികളുടെ രംഗപ്രവേശം ചെയ്തത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP