Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജാതി നിർണയിക്കപ്പെടുന്നത് ജന്മം കൊണ്ട്; മറ്റൊരു ജാതിയിൽപ്പെട്ടയാളെ വിവാഹം കഴിച്ചാൽ ജാതിയിൽ മാറ്റം വരില്ലെന്ന് സുപ്രിം കോടതി

ജാതി നിർണയിക്കപ്പെടുന്നത് ജന്മം കൊണ്ട്; മറ്റൊരു ജാതിയിൽപ്പെട്ടയാളെ വിവാഹം കഴിച്ചാൽ ജാതിയിൽ മാറ്റം വരില്ലെന്ന് സുപ്രിം കോടതി

ന്യഡൽഹി: ഒരാളുടെ ജാതി നിർണയിക്കപ്പെടുന്നത് ജന്മം കൊണ്ടാണ്. മറ്റൊരു ജാതിയിൽപ്പെട്ടയാളെ വിവാഹം കഴിച്ചാൽ ജാതിയിൽ മാറ്റം വരില്ലെന്നും സുപ്രീം കോടതി. കേന്ദ്രീയ വിദ്യാലയത്തിൽ ജാതി സംവരണത്തിൽ ടീച്ചറായി ജോലിക്കു പ്രവേശിക്കുകയും 21 വർഷത്തെ സർവ്വീസിനു ശേഷം അവിടെ വൈസ് പ്രിൻസിപ്പാളാവുകയും ചെയ്ത അദ്ധ്യാപികയുടെ കേസിൽ വിധി പ്രസ്താവിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.

ഉയർന്ന ജാതിക്കാരിയായ യുവതി താഴ്ന്ന ജാതിയിൽപെട്ടയാളെ വിവാഹം കഴിച്ചെന്ന പേരിലാണ് സംവരണ ആനുകൂല്യം കൈപറ്റിയത്. 1993 ലാണ് വിദ്യാഭ്യാസ യോഗ്യതയുടെയും ജാതി സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിൽ പഞ്ചാബിലെ കേന്ദ്രീയ വിദ്യാലയത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്. ജോലിയോടാപ്പം തന്ന യുവതി എംഎഡ് പാസാകുകയും ചെയ്തു.

എന്നാൽ രണ്ടു പതിറ്റാണ്ടുകൾ ജോലി ചെയ്ത ശേഷം യുവതിക്കെതിരെ പൊലീസിൽ വന്ന പരാതിയിലാണ് അന്വേഷണം ഉണ്ടാകുന്നത്. ജാതി ആനൂകൂല്യത്തിൽ ജോലിക്കു പ്രവേശിച്ചതിന്റെ പേരിൽ യുവതിയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. കോതിയിൽ കേസ് കൊടുത്തെങ്കിലും ജോലിയിൽ നിന്നും പിരിച്ചു വിടുന്നത് റിട്ടയർമെന്റ്ായി കണാക്കാകുമെന്നായിരുന്നു വിധി.

ഒരാളുടെ ജാതി നിർണയിക്കുന്നത് ജന്മത്തോടെ ആണെന്നും വിവാഹത്തോടെ അതിൽമാറ്റം ഉണ്ടാകില്ലെന്നും കോടതി പറഞ്ഞു.അരുൺ മിശ്റ, എംഎം ശന്തനഗൗടർ എന്നിവർ അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP