Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിപിഎമ്മുകാരാൽ കൊല്ലപ്പെട്ട എട്ടുപേരുടെ അന്വേഷണം സിബിഐക്ക് വിടുമെന്ന് ആവശ്യപ്പെട്ട് ബിജെപിക്കാർ നൽകിയ പൊതുതാൽപ്പര്യ ഹർജി തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്; പൊതുതാൽപ്പര്യമല്ല രാഷ്ട്രീയ താൽപ്പര്യമെന്ന് പറഞ്ഞ് കോടതി; ലക്ഷങ്ങൾ മുടക്കി സുപ്രീം കോടതി അഭിഭാഷകനെ കൊണ്ടുവന്നതിന്റെ പ്രയോജനം ലഭിച്ച ആശ്വാസത്തിൽ സർക്കാർ

സിപിഎമ്മുകാരാൽ കൊല്ലപ്പെട്ട എട്ടുപേരുടെ അന്വേഷണം സിബിഐക്ക് വിടുമെന്ന് ആവശ്യപ്പെട്ട് ബിജെപിക്കാർ നൽകിയ പൊതുതാൽപ്പര്യ ഹർജി തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്; പൊതുതാൽപ്പര്യമല്ല രാഷ്ട്രീയ താൽപ്പര്യമെന്ന് പറഞ്ഞ് കോടതി; ലക്ഷങ്ങൾ മുടക്കി സുപ്രീം കോടതി അഭിഭാഷകനെ കൊണ്ടുവന്നതിന്റെ പ്രയോജനം ലഭിച്ച ആശ്വാസത്തിൽ സർക്കാർ

കൊച്ചി: കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം നടന്ന എട്ട് രാഷ്ട്രീയ കൊലപാതക കേസുകളിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജി ഹൈക്കോടതി തള്ളിയത് സിപിഎമ്മിന് ആശ്വാസമായി. സിബിഐ.ക്ക് വിടത്തക്ക സാഹചര്യമുണ്ടെന്ന് ബോധ്യപ്പെടുത്താൻ ഹർജിക്കാർക്കായില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി കൊണ്ടാണ് കേസ് തള്ളിയത്. ബിജെപി പ്രവർത്തകരാണ് കൊല്ലപ്പെട്ട വ്യക്തികളിൽ കൂടുതലും. അതുകൊണ്ടു തന്നെ ഈ വിഷ്യത്തിലെ രാഷ്ട്രീയ താൽപ്പര്യം ചൂണ്ടിക്കാട്ടിയാണ് നടപടി കൈക്കൊണ്ടത്.

തലശ്ശേരിയിലെ ഗോപാലൻ അടിയോടി വക്കീൽ സ്മാരകട്രസ്റ്റാണ് എട്ടുപേർ മരിച്ച ഏഴുകേസുകൾ സിബിഐ.ക്ക് വിടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കണ്ണൂർ, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽനടന്ന കൊലപാതകങ്ങളെക്കുറിച്ചായിരുന്നു ഹർജി. കൊല്ലപ്പെട്ടത് ബിജെപി., ആർ.എസ്.എസ്. പ്രവർത്തകരാണ്. കൊലകൾക്കുപിന്നിൽ സിപിഎം. പ്രവർത്തകരാണെന്നും അതിനാൽ ശരിയായ അന്വേഷണം നടക്കുന്നില്ലെന്നുമായിരുന്നു ആക്ഷേപം. അതുകൊണ്ട് സിബിഐ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. ഇതോടെ സിബിഐ അന്വേഷണം ഭീതിയിൽ നിന്നും സിപിഎമ്മും താൽക്കാലികമായി രക്ഷപെട്ടു.

കേസ് പരിഗണിക്കവേ കോടതി കർശനമായ നിരീക്ഷണവും കോടതി നടത്തി. രണ്ടു ജില്ലകളിലാണ് രാഷ്ട്രീയവിഭാഗീയതയുടെ പേരിൽ കൂടുതൽ സംഘർഷങ്ങൾ അരങ്ങേറുന്നതെന്ന് കോടതി. പരസ്പരം കുറ്റപ്പെടുത്തി രാഷ്ട്രീയമുതലെടുപ്പിനായുള്ള ഈ കണക്കുതീർക്കലിന് സാധാരണക്കാരാണ് വിലനൽകേണ്ടിവരുന്നത് എന്നത് ഖേദകരമാണെന്നും കോടതി പറഞ്ഞു. രാഷ്ട്രീയനിറം ഏതായാലും ഉയർന്നനേതാക്കൾ എന്നും സുരക്ഷിതരാണ്. ഇത്തരത്തിൽ ജീവൻ നഷ്ടമാവുന്നതിൽ കോടതിക്ക് കടുത്ത വിഷമമുണ്ട്. എന്നാൽ, പൊലീസ് ചുമതല നിർവഹിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തി മാത്രമേ ഇടപെടാനാകൂ എന്നും കോടതി വ്യക്തമാക്കി.

പൊതുതാത്പര്യമെന്നപേരിൽ രാഷ്ട്രീയലക്ഷ്യം മുൻനിർത്തിയുള്ളതാണ് ഹർജിയെന്ന് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കും ജസ്റ്റിസ് ഡി. ശേഷാദ്രി നായിഡുവും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് വിലയിരുത്തി. ഹർജി നൽകിയ ട്രസ്റ്റിന് ഇത്തരമൊരു ആവശ്യമുന്നയിക്കാൻ അവകാശമില്ല. കേസുകളുമായി ബന്ധപ്പെട്ട ആവശ്യമായവരെ കക്ഷിചേർത്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ കേസ് സിബിഐ.ക്ക് വിടാൻ ഹൈക്കോടതിക്ക് പ്രത്യേകാധികാരമുണ്ട്. അതിനുമുൻപ്, പൊലീസ് അന്വേഷണം മനഃപൂർവം വൈകിച്ചെന്നോ വീഴ്ചവരുത്തിയെന്നോ ബോധ്യപ്പെടണം. അല്ലെങ്കിൽ അന്വേഷണഏജൻസി ഉന്നതോദ്യോഗസ്ഥരുടെയോ രാഷ്ട്രീയനേതാക്കളുടെയോ നിർദേശപ്രകാരം പ്രവർത്തിച്ചെന്ന് കണ്ടെത്തണം.

നിലവിലെ ഏജൻസിയുടെ കീഴിൽ നീതി നടപ്പാവില്ലെന്ന് ബോധ്യപ്പെട്ടാലും കോടതിക്ക് പ്രത്യേകാധികാരം വിനിയോഗിക്കാം. ഇവിടെ ആ സാഹചര്യമുണ്ടെന്ന് ബോധ്യപ്പെടുത്താൻ ഹർജിക്കാർക്കായിട്ടില്ല. കേസുകൾ അന്വേഷണ, വിചാരണ ഘട്ടങ്ങളിലാണ്. അവയിലെ വസ്തുതകൾ പരിശോധിച്ചിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കീഴ്ക്കോടതിയിലെ നടപടികൾ ഈ വിധിമൂലം സ്വാധീനിക്കപ്പെടരുത്. കേസുകൾ സിബിഐ.ക്ക് വിടേണ്ടതില്ലെന്ന് കണ്ടെത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്.

കേസുകളിൽ പൊതുസ്വഭാവമുള്ള വ്യാപക ഗൂഢാലോചനയില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. കേസുകളുടെ അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങളും സർക്കാർ നൽകി. ഉത്തരവിട്ടാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് കോടതിയുടെ ചോദ്യത്തിനുമറുപടിയായി സിബിഐ. ബോധിപ്പിച്ചിരുന്നു.

രമിത് (2016 ഒക്ടോബർ, ധർമടം പൊലീസ് സ്റ്റേഷൻ), സന്തോഷ് കുമാർ (2017 ജനുവരി, ധർമടം), സി.െക. രാമചന്ദ്രൻ(2016 ജൂലായ്, പയ്യന്നൂർ), ബിജു(2017 മെയ്‌, പയ്യന്നൂർ), വിമല, രാധാകൃഷ്ണൻ (2016 ഡിസംബർ, കഞ്ചിക്കോട്), രവീന്ദ്രൻ പിള്ള (2017 ഡിസംബർ, കടയ്ക്കൽ, കൊല്ലം), രാജേഷ് (2017 ജൂലായ്, തിരുവനന്തപുരം).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP