Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികടത്ത് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി; മുഴുവൻ അനാഥാലയങ്ങൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം; ബാലനീതി നിയമം ബാധകമാക്കണമെന്നും കോടതി

കുട്ടികടത്ത് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി; മുഴുവൻ അനാഥാലയങ്ങൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം; ബാലനീതി നിയമം ബാധകമാക്കണമെന്നും കോടതി

കൊച്ചി: അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കടത്തിയ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അനാഥാലയങ്ങളെ ബാലനീതി വകുപ്പിൽ നിന്ന് ഒഴിവാക്കിയതും ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഒരുകൂട്ടം ഹർജികളിലാണ് കോടതിയുടെ ഉത്തരവ്.

അനാഥാലയങ്ങൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണമെന്നും മുഴുവൻ അനാഥലയങ്ങൾക്കും ബാലനീതി നിയമം ബാധകമാക്കണമെന്നു കോടതി നിർദ്ദേശം നൽകി. കേരളത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും സബിഐ അന്വേഷിക്കണം. എല്ലാ അനാഥാലയങ്ങളുടെ ചുമതല ചൈൽഡ് വെൽഫെയർ കമ്മറ്റി നൽകണമെന്നും ജില്ലാ ഭരണ കൂടങ്ങൾ ചൈൽഡ് വെൽഫെയർ കമ്മറ്റികൾക്ക പിന്തുണ നൽകണമെന്നും കോടതി പറഞ്ഞു. അന്യ സംസ്ഥാനത്തു നിന്നും കുട്ടികളെ കൊണ്ടുവരുന്നുത് നിയമങ്ങളും ചട്ടങ്ങൾക്കും വിധേയമായി മാത്രമേ പാടുള്ളൂ. അച്ഛനും അമ്മയും ഉള്ള കുട്ടികൾ എങ്ങനെയാണ് അനാഥകുട്ടികളാവുകയെന്നും ഹൈക്കോടതി ചോദിച്ചു.

കഴിഞ്ഞ മെയ് 21 ന് ബീഹാറിൽ നിന്നും കൊണ്ടുവന്ന കുട്ടികലെ ഏർണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിൽ വച്ച് റെയിൽവേ പൊലീസ് പിടികൂടി ചെൽഡ് വെൽഫയർ കമ്മറ്റിയെ ഏൽപ്പിച്ചിരുന്നു. നിയമങ്ങൾ പാലിക്കാതെയായിരുന്നു കോഴിക്കോട് അനാഥാലയത്തിലേക്ക് ഈ കുട്ടികളെ കൊണ്ടുപോവാനായിരുന്നു ശ്രമം. രണ്ട് മാസം മുമ്പ് ഝാർഗണ്ഡിൽ നിന്നും കൊണ്ടുവന്ന കുട്ടികളെയും പൊലീസ് പിടിച്ചിരുന്നു. ഈ രണ്ട് കേസുകളുമാണ് കോടതി പരിഗണിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP