Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊക്കെയ്ൻ കേസിൽ ഷൈൻ ടോം ചാക്കോ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി; ഫൊറിൻസിക് റിപ്പോർട്ടിനെ വിമർശിച്ച് പ്രൊസിക്യൂഷൻ

കൊക്കെയ്ൻ കേസിൽ ഷൈൻ ടോം ചാക്കോ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി; ഫൊറിൻസിക് റിപ്പോർട്ടിനെ വിമർശിച്ച് പ്രൊസിക്യൂഷൻ

കൊച്ചി: കൊക്കെയ്ൻ കേസിൽ മൂന്നു പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. യുവസിനിമാതാരം ഷൈൻ ടോം ചാക്കോ, രേഷ്മ രംഗസ്വാമി, ബ്ലസി സിൽവസ്റ്റർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

കേസിലെ മൂന്നാം പ്രതിയാണ് ഷൈൻ. ഷൈനിനു ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ മാതാപിതാക്കളും സഹോദരങ്ങളും കോടതിയിൽ എത്തിയിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ഡിഎൻഎ പരിശോധന, എച്ച്പിഎൽസി പരിശോധന എന്നിവയ്ക്കായി പൊലീസ് സമർപ്പിച്ചിരിക്കുന്ന അപേക്ഷകളും കോടതി പരിഗണിച്ചു. അതേസമയം, പ്രതികളുടെ രക്തത്തിൽ കൊക്കെയ്ൻ കണ്ടെത്താനായില്ലെന്ന തിരുവനന്തപുരം ഫൊറൻസിക് ലാബിന്റെ റിപ്പോർട്ടിനെതിരെ പ്രൊസിക്യൂഷൻ രംഗത്തുവന്നു. ലാബിലെ പരിശോധകരെ പ്രതികൾ സ്വാധീനിച്ചെന്നാണു പ്രൊസിക്യൂഷന്റെ ആരോപണം. ഈ ലാബിലേക്ക് സാംപിളുകൾ അയച്ചാൽ മാസങ്ങൾ കഴിഞ്ഞാലും പരിശോധനാ ഫലം ലഭിക്കാറില്ലെന്നും ചൂണ്ടിക്കാട്ടി.


വളരെ വേഗം പരിശോധനാഫലം വന്നത് ദുരൂഹമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികൾക്ക് അനുകൂലമായ പരിശോധനാ ഫലമാണു പുറത്തുവന്നത്. അതേസമയം, കേസിലെ ഒന്നാം പ്രതിയായ രേഷ്മ രംഗസ്വാമിയുടെ ജീൻസിന്റെ പോക്കറ്റിൽ പൊലീസ് ബലം പ്രയോഗിച്ച് കൊക്കെയ്ൻ പാക്കറ്റ് തിരുകുകയായിരുന്നെന്നാണ് രേഷ്മയുടെ അഭിഭാഷകന്റെ വാദം.

പ്രതികൾക്കു ജാമ്യം ലഭിച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും സ്വാധീനിക്കുമെന്നുമുള്ള വാദത്തിനു പ്രസക്തിയില്ല. സാക്ഷികളെല്ലാം പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരായതിനാലാണിതെന്നും വാദിച്ചു. ചലച്ചിത്ര നടനായ ഷൈൻ ടോം ചാക്കോ, ജാമ്യം ലഭിച്ചാൽ നാടുവിടുമെന്ന പ്രൊസിക്യൂഷൻ വാദം അസംബന്ധമാണെന്നു ഷൈനിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP