Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കാൻ കോൺഗ്രസ്; സുപ്രീംകോടതിയിൽ ഹർജി നൽകുമ്പോൾ കപിൽ സിബലിനെ തന്നെ എത്തിക്കാൻ കരുക്കൾ നീക്കി കെ സുധാകരനും മുൻ ഡിജിപി ടി ആസിഫലിയും; സംസ്ഥാന സർക്കാരിന്റെ അപ്പീൽ നിലനിൽക്കില്ലെന്ന് വാദം

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കാൻ കോൺഗ്രസ്; സുപ്രീംകോടതിയിൽ ഹർജി നൽകുമ്പോൾ കപിൽ സിബലിനെ തന്നെ എത്തിക്കാൻ കരുക്കൾ നീക്കി കെ സുധാകരനും മുൻ ഡിജിപി ടി ആസിഫലിയും; സംസ്ഥാന സർക്കാരിന്റെ അപ്പീൽ നിലനിൽക്കില്ലെന്ന് വാദം

രഞ്ജിത് ബാബു

കണ്ണൂർ: മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ഷുഹൈബിനെ ക്രൂരമായി കൊലചെയ്ത കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാവ് കപിൽ സിബൽ സുപ്രീം കോടതിയിൽ ഹാജരാകും. കോൺഗ്രസ്സ് നേതാവ് കെ.സുധാകരനും മുൻ ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലിയും ഡൽഹിയിൽ കപിൽ സിബലിനെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചതോടെയാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

സിബിഐ. അന്വേഷണത്തെ സംസ്ഥാന സർക്കാർ എതിർത്താലും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ആശങ്കയുണ്ടെങ്കിൽ അന്വേഷണമാവാമെന്ന സുപ്രീം കോടതി വിധി ഉയർത്തിക്കാട്ടിയാണ് കേരള ഹൈക്കോടതിയിലെ സ്റ്റേ നീക്കാൻ കോൺഗ്രസ്സ് ശ്രമിക്കുന്നത്.

2010ൽ സുപ്രീം കോടതിയിലെ അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബഞ്ചിന്റെ ഉത്തരവും ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാറിന്റെ അപ്പീൽ നിലനിൽക്കത്തക്കതല്ലെന്ന് കോടതിയിൽ ഉന്നയിക്കും. ഭരണകക്ഷിയും പൊലീസും എതിർഭാഗത്തുള്ള കേസുകളിൽ സംസ്ഥാന സർക്കാറിന്റെ എതിർപ്പുകൊണ്ട് സിബിഐ. അന്വേഷണത്തെ തടയാനാകില്ലെന്ന് അഡ്വ. ടി. ആസഫലി മറുനാടൻ മലയാളിയോട് പറഞ്ഞു. ഇക്കാര്യവും കപിൽ സിബലുമായി വിശദമായി ചർച്ച ചെയ്തു.

ഷുഹൈബ് വധക്കേസ് സിബിഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കളായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ആദ്യം ഹൈക്കോടതി സിംഗിൾ ബഞ്ച് സിബിഐ. അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കുന്നതിന് പിന്നാമ്പുറം പ്രവർത്തിക്കുന്നവരെ കണ്ടെത്താനും കോടതി നിർദേശിച്ചിരുന്നു. അടിത്തട്ടിലുള്ള പ്രവർത്തകരെ ബ്രെയിൻവാഷ് ചെയ്ത് എതിരാളികളെ ഇല്ലാതാക്കാൻ ഉപയോഗിക്കുന്നത് പരസ്യമായ രഹസ്യമാണ്. അതിന് അറുതി വരണം എന്നും കോടതി പരാമർശിച്ചിരുന്നു. എന്നാൽ സിംഗിൾ ബഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹർജിയിൽ സിബിഐ.അന്വേഷണത്തിന് സ്റ്റേ നൽകുകയായിരുന്നു. അതോടെയാണ് കോൺഗ്രസ്സ് നേതൃത്വം സുപ്രീം കോടതിയെ സമീപിക്കുന്നത്.

നിയമ തർക്കം ഉണ്ടായതിന് പിന്നാലെ ഷുഹൈബ് വധക്കേസിലെ അന്വേഷണം മരവിച്ച അവസ്ഥയിലാണ്. നിയമകുരുക്കിൽ പെട്ടതോടെ സി.ബി.എയുമില്ല പൊലീസുമില്ല എന്ന നിലയിലാണ് ഈ കേസിന് സംഭവിച്ചത്. എന്നാൽ ഈ വധക്കേസിൽ നിയമത്തിന്റെ ഏതറ്റം വരേയും പോകാൻ തയ്യാറായിരിക്കയാണ് കോൺഗ്രസ്സ് നേതൃത്വം. പൊലീസിനേയും സർക്കാറിനേയും അതിനിശിതമായി വിമർശിച്ചാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാൽ പാഷ ഷുഹൈബ് കേസിന്റെ അന്വേഷണം സിബിഐ. ക്ക് വിട്ടത്. അന്വേഷണം ഏറ്റെടുക്കുന്നതിന് തയ്യാറാണെന്ന് സിബിഐയും കോടതിയിൽ വ്യക്തമാക്കിയ കേസാണിത്.

ഭരിക്കുന്ന പാർട്ടിയുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികൾ എന്നതിനാൽ തന്നെ കേസ് അട്ടിമറിക്കപ്പെടുമെന്ന ആശങ്ക ശക്തമാണ്. സിബിഐ. അന്വേഷണത്തിലൂടെ മാത്രമേ ഷുഹൈബ് വധക്കേസിലെ ഗൂഢാലോചന നിയമത്തിന്റെ മുന്നിൽ കൊണ്ടു വരാൻ സാധിക്കൂ എന്ന വിശ്വാസത്തിലാണ് കോൺഗ്രസ്സ്.

അതുകൊണ്ടുതന്നെ ആണ് ഷുഹൈബ് കൊല്ലപ്പെട്ട് 48 മണിക്കൂറിനകം സിബിഐ.അന്വേഷണം ആവശ്യപ്പെട്ട് പാർട്ടി രംഗത്തിറങ്ങുകയും അടുത്ത ദിവസം തന്നെ കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ ഉപവാസ സമരം ആരംഭിക്കുകയും ചെയ്തത്. തുടർന്ന് കോൺഗ്രസ്സ് നേതാവ് കെ.സുധാകരൻ അനിശ്ച്ിത കാല ഉപവാസ സമരവും നടത്തിയിരുന്നു. സുപ്രീം കോടതിയിൽ നിന്നും നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് തങ്ങൾ ഡൽഹിയിൽ നിന്ന് മടങ്ങുന്നതെന്ന് ടി. ആസഫലി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP