Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

30 ലക്ഷം വാങ്ങിയ അമല പോൾ പരസ്യത്തിൽ അഭിനയിക്കാതെ മുങ്ങി; സ്വർണ്ണക്കടകളുടെ പരസ്യത്തിൽ അഭിനയിക്കുന്നതിൽ നിന്നും നടിയെ വിലക്കി കോടതി

30 ലക്ഷം വാങ്ങിയ അമല പോൾ പരസ്യത്തിൽ അഭിനയിക്കാതെ മുങ്ങി; സ്വർണ്ണക്കടകളുടെ പരസ്യത്തിൽ അഭിനയിക്കുന്നതിൽ നിന്നും നടിയെ വിലക്കി കോടതി

കൊച്ചി: സിനിമയ്ക്ക് പുറത്ത് മലയാളി നടിമാരുടെ പ്രധാന വരുമാന മാർഗ്ഗമാണ് പരസ്യത്തിലെ അഭിനയം. സിനിമയിലേക്കുള്ള രണ്ടാം വരവിൽ നടി മഞ്ജു വാര്യർക്ക് സിനിമയേക്കാൾ പ്രിയം പരസ്യങ്ങളോടായിരുന്നു. ഒരു പ്രമുഖ ജുവല്ലറിയുടെ പരസ്യത്തിൽ അഭിനയിച്ച മഞ്ജു വാര്യർക്ക് പ്രതിഫലം കോടികളാണ്. മറ്റ് പ്രമുഖ നടിമാരും ജുവല്ലറി പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നവരാണ്. ഇതിനിടെ ദക്ഷിണേന്ത്യയിലെ പ്രധാന നടിമാരിൽ ഒരാളായ അമല പോൾ ജുവല്ലറി പരസ്യത്തിൽ അഭിനയിക്കാതെ മുങ്ങിയെന്ന് പരാതി. കേസ് കോടതിയിൽ എത്തിതോടെ നടിക്ക് വിനയായി മാറുകയും ചെയ്തു.

വിശ്വാസ വഞ്ചന കാണിച്ചുവെന്ന പരാതിയിൽ ജുവലറിയുടെ പരസ്യത്തിൽ അഭിനയിക്കുന്നതിൽ നടി അമലപോളിനെ കോടതി വിലക്കി. എറണാകുളം ഗോൾഡ് സൂക്കിലെ മില്ലേനിയം ഗോൾഡ് എന്ന ജുവലറി അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് കോടതി നടപടി. കേസ് പരിഗണിച്ച എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് പരസ്യ അഭിനയത്തിൽ നിന്നും താരത്തെ വിലക്കിയത്.

മില്ലേനിയം ഗോൾഡിന്റെ പരസ്യത്തിൽ അഭിനയിക്കാൻ കഴിഞ്ഞ മേയിൽ 30 ലക്ഷം രൂപ വാങ്ങിയ ശേഷം പരസ്യത്തിൽ അഭിനയിക്കാതെ മുങ്ങിയെന്നാണ് താരത്തിനെതിരായ പരാതി. കരാർ ഒപ്പിട്ട ശേഷം പരസ്യത്തിൽ അഭിനയിക്കാനായി താരത്തെ ബന്ധപ്പെട്ടെങ്കിലും അഭിനയിക്കാൻ താരം കൂട്ടാക്കിയില്ലെന്ന് ഉടമകൾ കോടതിയിൽ വ്യക്തമാക്കി. ഇതു കൂടാതെ തങ്ങളോടുള്ള കരാർ ലംഘിച്ചതിന് പുറമേ മറ്റൊരു ജുവല്ലറിയുടെ പരസ്യത്തിൽ അഭിനയിച്ചതും തങ്ങൾക്ക് തിരിച്ചടിയായെന്നും ജുവല്ലറി ഉടമകൾ ചൂണ്ടിക്കാട്ടി. പത്തനാപുരത്തുള്ള പത്തനാപുരത്തുള്ള ഒരു ജുവലറിയുടെ പരസ്യത്തിലാണ് അമല അഭിനയിച്ചത്. കേസ് പരിഗണിച്ച കോടതി താരത്തെ വിലക്കിക്കൊണ്ട് ഉത്തരവിടുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP