Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിയോജിച്ച ജഡ്ജിമാർ പോലും തലാക്കിനെ നിയന്ത്രിക്കുന്ന നിയമനിർമ്മാണത്തെ അനുകൂലിച്ചു; രണ്ട് ജഡ്ജിമാർ ഭരണഘടന വിരുദ്ധമെന്ന് പറഞ്ഞപ്പോൾ ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞത് ഖുറാനും ശരിയത്തിനും എതിരെന്ന്; ഇന്ന് മുതൽ തലാഖ് നിരോധനം നിലവിൽ വരും

വിയോജിച്ച ജഡ്ജിമാർ പോലും തലാക്കിനെ നിയന്ത്രിക്കുന്ന നിയമനിർമ്മാണത്തെ അനുകൂലിച്ചു; രണ്ട് ജഡ്ജിമാർ ഭരണഘടന വിരുദ്ധമെന്ന് പറഞ്ഞപ്പോൾ ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞത് ഖുറാനും ശരിയത്തിനും എതിരെന്ന്; ഇന്ന് മുതൽ തലാഖ് നിരോധനം നിലവിൽ വരും

മുത്തലാഖ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചതോടെ വിധി പ്രസ്താവിച്ച ജസ്റ്റിസുമാരുടെ വാദങ്ങളും ചർച്ചയായി. മുത്തലാഖിനെ വിയോജിച്ച ജഡ്ജിമാർ പോലും തലാക്കിനെ നിയന്ത്രിക്കുന്ന നിയമനിർമ്മാണത്തെ അനുകൂലിച്ചു. അഞ്ച് അംഗങ്ങളിൽ ചീഫ് ജസ്റ്റിസ് ജെ എസ് കെഹാർ ഉൾപ്പടെ രണ്ട് അംഗങ്ങൾ മുത്തലാഖിനെ അനുകൂലിച്ചപ്പോൾ മൂന്ന് അംഗങ്ങൾ മുത്തലാഖ് എടുത്തുകളയണമെന്ന നിലപാടാണ് സ്വീകരിച്ചത്.

ഡിവിഷൻ ബെഞ്ച് അംഗങ്ങളിലെ ഭിന്നതയ്ക്കിടെയാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് വിധിപ്രസ്താവത്തിൽ കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധിയോടെ മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന കേന്ദ്രസർക്കാർ വാദത്തിനാണ് കോടതിയിൽ അംഗീകരിക്കപ്പെട്ടത്. ഇതുസംബന്ധിച്ച മുസ്ലിം സംഘടനകളുടെ വാദം കോടതി തള്ളുകയായിരുന്നു. എന്നാൽ മുത്തലാഖ് നിരോധനത്തിനുമെതിരെ തുടക്കം തൊട്ടേ എതിർപ്പുയർന്നിരുന്നു. ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ബോർഡ് മുത്തലാഖ് നിരോധിക്കുന്നത് എതിർത്തു. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായ മതപരമായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണ് ഇതെന്നുള്ള വാദവും ഉന്നയിക്കപ്പെട്ടു.

അഞ്ച് അംഗങ്ങളിൽ ചീഫ് ജസ്റ്റിസ് ജെ എസ് കെഹാർ ഉൾപ്പടെ രണ്ട് അംഗങ്ങൾ മുത്തലാഖിനെ അനുകൂലിച്ചു. എന്നാൽ മൂന്ന് അംഗങ്ങൾ മുത്തലാഖ് എടുത്തുകളയണമെന്ന നിലപാടാണ് സ്വീകരിച്ചത്. ജഡ്ജിമാർ വിയോജിപ്പ് പ്രകടിപ്പിച്ചപ്പോഴും, നിയമംമൂലം മുത്തലാഖ് ഒഴിവാക്കാനാകില്ലെന്നും നിരീക്ഷിച്ചു. മുത്തലാഖ് നിരോധിച്ചെങ്കിലും മുസ്ലിംവ്യക്തിനിയമത്തിലെ മറ്റ് വിവാഹമോചനരീതികൾ തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഭരണഘടനയുടെ 32മത്തെ വകുപ്പ് പ്രകാരം ആരെങ്കിലും കോടതിയെ സമീപിച്ചാൽ, അത് പാർലമെന്റിന് വിടാതെ തീരുമാനമെടുക്കാൻ കോടതിക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് റോഹിണ്ടൻ നരിമാൻ വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ മുസ്ലിം വിവാഹമോചനത്തിനായി പാർലമെന്റ് നിയമം കൊണ്ടുവരണമെന്ന് കോടതി നിർദ്ദേശിച്ചു.

ഇങ്ങനെ വലിയ ചർച്ചകളും വിവാദങ്ങളും സൃഷ്ടിച്ച ശേഷമാണ് മുത്തലാഖ് വിഷയം രാജ്യത്തെ പരമോന്നത നീതിപീഠത്തിന് മുന്നിലെത്തിയത്. ഇന്ത്യയിലെ ഏറ്റവും പ്രധനപ്പെട്ട ന്യൂനപക്ഷ വിഭാഗത്തിന്റെ വിശ്വാസങ്ങളും ആചാരവുമായി ബന്ധപ്പെടുന്ന വിഷയമാണ് മുത്തലാഖ് എന്നതിനാൽ വിധിനിർണയത്തിൽ പാളിച്ചകളില്ലാതിരിക്കാൻ സുപ്രിംകോടതി വേണ്ടത്ര മുൻകരുതലെടുത്തിരുന്നു.

ചീഫ് ജസ്റ്റീസ് ജെ.എസ് ഖെഹാർ, ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, രോഹിങ്ടൺ നരിമാൻ, യുയു ലളിത്, എസ് അബ്ദുൾ നസീർ എന്നിവർ അടങ്ങിയ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്. സിഖ്, ക്രിസ്ത്യൻ , പാഴ്സി, ഹിന്ദു മുസ്ലിം സമുദായങ്ങളിൽ നിന്നും ഓരോരുത്തർ വീതമാണ് ഈ ബെഞ്ചിലുണ്ടായിരുന്നത്. വാദങ്ങൾക്കിടെ പലപ്പോഴും മുത്തലാഖിനെതിരെ രൂക്ഷവിമർശനമാണ് കോടതിയിൽ നിന്നുയർന്നത്. മുത്തലാഖ് മുസ്ലിം വിവാഹമോചനത്തിലെ ഏറ്റവും നീചവും അനഭിലഷണീയവുമായ രീതിയാണെന്ന് സുപ്രീം കോടതി വാദത്തിനിടെ നിരീക്ഷിച്ചു. മുത്തലാഖ് നിരോധിക്കുകയാണെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ അപ്പോൾ പരിശോധിക്കാമെന്നും ഒരു ഘട്ടത്തിൽ സുപ്രീം കോടതി പറഞ്ഞു.

ആറുമാസത്തിനകം നിയമം കൊണ്ടുവരണമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഈ ആറുമാസക്കാലത്തേക്ക് മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ഒഴിവാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മുസ്ലിം വ്യക്തിനിയമത്തിന് ഭരണഘടനയുടെ പരിരക്ഷയുണ്ടെന്ന് കോടതി വ്യക്തമാക്കി. ആർട്ടിക്കിൾ 15, 21, 25 അനുച്ഛേദങ്ങൾ അനുസരിച്ചുള്ള പരിരക്ഷയുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ജെ എസ് കെഹാർ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് നിർണായക വിധി പ്രസ്താവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP