Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നു കരുതി വി എസിനെതിരെ മാനനഷ്ടക്കേസുമായി പോയ ഉമ്മൻ ചാണ്ടിക്കു വൻ തിരിച്ചടി; കോടതിയെ രാഷ്ട്രീയക്കാരുടെ കളിക്കളം ആക്കരുതെന്നു കോടതി; വി എസിന്റെ തുടർപ്രസ്താവനകൾ വിലക്കണമെന്ന ആവശ്യം കോടതി തള്ളി; വി എസിനെതിരെ കേസ് കൊടുത്ത മുഖ്യമന്ത്രി സരിതയ്‌ക്കെതിരെ എന്തുകൊണ്ടു കേസ് കൊടുത്തില്ലെന്നു സോഷ്യൽ മീഡിയ

തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നു കരുതി വി എസിനെതിരെ മാനനഷ്ടക്കേസുമായി പോയ ഉമ്മൻ ചാണ്ടിക്കു വൻ തിരിച്ചടി; കോടതിയെ രാഷ്ട്രീയക്കാരുടെ കളിക്കളം ആക്കരുതെന്നു കോടതി; വി എസിന്റെ തുടർപ്രസ്താവനകൾ വിലക്കണമെന്ന ആവശ്യം കോടതി തള്ളി; വി എസിനെതിരെ കേസ് കൊടുത്ത മുഖ്യമന്ത്രി സരിതയ്‌ക്കെതിരെ എന്തുകൊണ്ടു കേസ് കൊടുത്തില്ലെന്നു സോഷ്യൽ മീഡിയ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ കോടതിയെ സമീപിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു തിരിച്ചടി. കോടതിയെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുതെന്ന് താക്കീതു ചെയ്ത കോടതി എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ വി എസിനു കൂടുതൽ സമയം അനുവദിക്കുകയും ചെയ്തു.

വിഎസിന്റെ തുടർ പ്രസ്താവനകൾ വിലക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം തള്ളുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പരാതി പിന്നീടു പരിഗണിക്കാനായി മാറ്റിവയ്ക്കുകയും ചെയ്തു.

മുഖ്യമന്ത്രിക്കെതിരെ 31 കേസുകളുണ്ടെന്ന വി എസിന്റെ ധർമ്മടം മണ്ഡലത്തിലെ പ്രസംഗത്തിനെതിരെയാണ് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചത്. തന്റെ പേരിൽ കേസുകളില്ലെന്നും വി എസ് പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു മാനനഷ്ട പരാതി. കേസുകളില്ലെന്ന് സ്ഥാപിക്കാനുള്ള വാദങ്ങളും മുഖ്യമന്ത്രി നിരന്തരമായി നടത്തിയിരുന്നു. ഇതിന് പിന്നാലെ വി എസിന് എതിരെയാണ് കേസ് എന്ന രീതിയിലും മുഖ്യമന്ത്രിയും യുഡിഎഫും പ്രചാരണം നടത്തി.

മുഖ്യമന്ത്രി ധൃതിപിടിച്ച് മാനനഷ്ട് കേസുമായി മുന്നോട്ടുപോയത് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ശക്തികൂട്ടാനായിരുന്നു. അതിനിടെ, തനിക്കെതിരെ കേസ് നൽകുന്ന മുഖ്യമന്ത്രി സരിത എസ് നായർക്കെതിരെ കേസ് നൽകാൻ എന്തുകൊണ്ടാണ് ധൈര്യപ്പെടാത്തതെന്നും കഴിഞ്ഞ ദിവസം വി എസ് വെല്ലുവിളിച്ചിരുന്നു. വി എസിനെതിരെ കേസ് കൊടുത്ത മുഖ്യമന്ത്രി സരിതയ്‌ക്കെതിരെ എന്തുകൊണ്ടു കേസ് കൊടുത്തില്ലെന്നു സോഷ്യൽ മീഡിയയും ചോദിച്ചതോടെ ഉമ്മൻ ചാണ്ടിക്കെതിരെ സൈബർ ലോകത്തും പ്രതിഷേധം പുകയുകയാണ്.

ഇതിനു പിന്നാലെയാണു വി എസും സോഷ്യൽ മീഡിയയിലൂടെ ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ചത്. ഉത്തരം മുട്ടി തെരഞ്ഞെടുപ്പു ഗോദയിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ച മുഖ്യമന്ത്രിക്കു കിട്ടേണ്ടതു കിട്ടിയെന്നാണു വി എസിന്റെ പരിഹാസം. ഉത്തരം മുട്ടിയപ്പോൾ തിരഞ്ഞെടുപ്പ് ഗോദായിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കിട്ടേണ്ടത് കിട്ടി. ഉത്തരം മുട്ടുംമ്പോൾ കൊഞ്ഞണം കാണിക്കുന്ന പോലെ താങ്കൾ കുറെ വെല്ലുവിളികൾ നടത്തിയിട്ടുണ്ട്. സന്തോഷത്തോടെ ഞാൻ അവയൊക്കെ ഏറ്റെടുക്കുന്നു. ഇവിടെ വിധികർത്താക്കൾ ജനങ്ങളാണ്. എന്നിട്ടും തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ താങ്കൾ ജനങ്ങളെ ഇങ്ങനെ ഭയപ്പെടുന്നത് എന്തിനാണ്? മാനമില്ലാത്തവന്റെ ഭീതിയാണ് അത്. പോർക്കളത്തിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിക്കുന്നവന്റെ ഭീതിയെന്നും വി എസ് ഫേസ്‌ബുക്കിൽ കുറിച്ചു.

കഴിഞ്ഞ അഞ്ചു കൊല്ലം മുഖ്യമന്ത്രിയായ അങ്ങും കൂട്ടാളികളും ചെയ്തു കൂട്ടിയ അഴിമതികളും അതിക്രമങ്ങളും തീമഴ പോലെ പെയ്തിറങ്ങിയ ഈ കേരള മണ്ണിൽ ജീവിക്കുന്ന ജനങ്ങളെ താങ്കൾ വല്ലാതെ ഭയപ്പെടുന്നു. ഉമ്മൻ ചാണ്ടി, നിങ്ങളിൽ നിന്ന് ഒളിച്ചോടാൻ നിങ്ങൾക്ക് കഴിയില്ല. ജനങ്ങൾ അത് അനുവദിക്കില്ലെന്നും വി എസ് കുറിച്ചു. പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി, താങ്കൾ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് മടങ്ങി വരൂവെന്നും വി എസ് പറയുന്നുണ്ട്. ഈ തിരഞ്ഞെടുപ്പ് കാലത്ത് ഒളിച്ചോടി മാളത്തിൽ ഒളിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ ഭീരുത്വമാണെന്നും വി എസ് ഫേസ്‌ബുക്കിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP