Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവാഹമോചനം ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജി തള്ളിയ കോടതി 30 ദിവസത്തിനകം ഭർത്താവിനൊപ്പം താമസിക്കാൻ ഉത്തരവിട്ടു

വിവാഹമോചനം ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജി തള്ളിയ കോടതി 30 ദിവസത്തിനകം ഭർത്താവിനൊപ്പം താമസിക്കാൻ ഉത്തരവിട്ടു

വിവാഹമോചനം എന്നത് ഭർത്താവിന്റെയോ ഭർത്താവിന്റെ വീട്ടുകാരുടെയൊ ഒക്കെ മാനസികവും ശാരീരികവുമായ പീഡനത്തിൽനിന്നെല്ലാം രക്ഷ നേടാൻ സ്ത്രീക്ക് വളരെ ഉപകാരമാണ്. എന്നാൽ ചുരുക്കം സ്ത്രീകളാകട്ടെ ഭർത്താവിനിട്ട് 'പണി കൊടുക്കുക' എന്ന ലക്ഷ്യമാണ് വിവാഹമോചനത്തിൽ കാണുന്നത്. നിരപരാധികളായ ഭർത്താക്കന്മാരെ ക്രൂശിക്കാൻ വിവാഹമോചനം നൽകുന്ന സ്ത്രീകളും കുറവല്ല. വിവാഹമോചനത്തിൽ സ്ത്രീകളുടെ മൊഴിക്കും മറ്റും കോടതി മുൻതൂക്കം കൊടുക്കുന്നത്. സ്ത്രീകൾക്ക് പ്രത്യേക നിയമ പരിരക്ഷ നൽകുന്ന രാജ്യമാണ് ഇന്ത്യ. വിവാഹമോചനത്തിനും പീഡനക്കേസിലും മറ്റും സ്ത്രീകളുടെ മൊഴിയാണ് കോടതി മുഖവിലയ്‌ക്കെടുക്കുന്നത്. എന്നാൽ ഇപ്പോൾ കോടതിക്കും തോന്നുന്നുണ്ട് സ്ത്രീകൾ മനഃപ്പൂർവ്വം പുരുഷന്മാരെ കഷ്ടപ്പെടുത്താറുണ്ടെന്ന്.

അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ഇന്നലെ ഇരിങ്ങാലക്കുട കുടുംബകോടതിയിൽ കണ്ടത്. വിവാഹമോചനം ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജി തള്ളിയ കോടതി 30 ദിവസത്തിനകം ഭർത്താവിനൊപ്പം താമസിക്കാനാണ് ഉത്തരവിട്ടത്. കോടാലി ചെമ്പുച്ചിറ സ്വദേശി പാറയ്ക്കൽ ശ്രീധരന്റെ മകൾ ശ്രീജിയോടാണ് 30 ദിവസത്തിനകം ഭർത്താവ് കാലടി സ്വദേശി എൽദോയൊടൊപ്പം താമസിക്കണമെന്ന് കോടതി അറിയിച്ചത്.

എൽദോ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്നും അതിനാൽ വിവാഹമോചനം നൽകണമെന്നും ആവശ്യപ്പെട്ടാണ് ശ്രീജി ഹർജി നൽകിയത്. എന്നാൽ ഹർജി ഇരിങ്ങാലക്കുട കുടുംബകോടതി തള്ളി. ഹർജി നിലനിൽക്കുന്നതല്ലെന്നും അനാവശ്യമായാണ് യുവതി ഭർത്താവിൽ നിന്നു വേറിട്ടു താമസിക്കുന്നതെന്നും കണ്ടെത്തിയ കോടതി 30 ദിവസത്തിനകം യുവതി ഭർത്താവിനൊപ്പം വന്നു താമസിക്കണമെന്നും ഉത്തരവിടുകയായിരുന്നു. ഇരിങ്ങാലക്കുട കുടുംബകോടതി ജഡ്ജി ടി.കെ. രമേഷ്‌കുമാറാണ് വിധി പറഞ്ഞത്. എൽദോയ്ക്ക് വേണ്ടി അഡ്വക്കറ്റുമാരായ പി.വി. ഗോപകുമാർ (മാമ്പുഴ), കെ.എം. അബ് ദുൽ ഷുക്കൂർ, രേഷ്മ ദിവാകരൻ എന്നിവർ ഹാജരായി.

ആഴ്ചകൾക്ക് മുമ്പ് വിവാഹ മോചനത്തിന് അപേക്ഷിക്കുന്ന ഭാര്യമാർ ഭർത്താവിനെ കഷ്ടപ്പെടുത്തുന്നുണ്ടെന്ന് കണ്ടെത്തിയ സുപ്രീം കോടതി രണ്ടു പതിറ്റാണ്ടായി നിലനിന്നുപോന്നിരുന്ന കീഴ് വഴക്കത്തിന് തടയിട്ട് വിധി പ്രസ്താവിച്ചിരുന്നു. വിവാഹമോചനത്തിന് ഭാര്യയും ഭർത്താവും അപേക്ഷിക്കുമ്പോൾ ഭാര്യമാർ ആവശ്യപ്പെട്ടാൽ അവർക്ക് സൗകര്യമുള്ള സ്ഥലത്തേക്ക് കേസ് മാറ്റാനുള്ള അനുമതി കോടതി നല്കാറുണ്ട്. എന്നാൽ ഇനി മുതൽ ഭർത്താക്കന്മാരുടെ സൗകര്യവും കൂടി കണക്കിലെടുത്ത് മാത്രമേ ഇത്തരത്തിൽ ഭാര്യയുടെ സൗകര്യത്തിന് സ്ഥലം മാറ്റി കൊടുക്കാവൂ എന്നാണ് കോടതി പറഞ്ഞത്. ഭർത്താക്കന്മാർ അഭ്യർത്ഥിച്ചാൽ അവരുടെയും അപേക്ഷ കോടതി സ്വീകരിക്കണം എന്നായിരുന്നു സുപ്രീം കോടതി ഉത്തരവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP