Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയമബിരുദധാരിയായ മകൾക്ക് സുപ്രീംകോടതി അഭിഭാഷകനുമുള്ള പ്രണയബന്ധം കയ്യോടെ പിടികൂടി; ജഡ്ജിയായ പിതാവ് മകളെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ചത് മാസങ്ങളോളം; കാമുകനായ അഭിഭാഷൻ പൊലീസിൽ പരാതിപ്പെട്ടിട്ടും പിതാവ് വഴങ്ങിയില്ല; ഓൺലൈൻ മാധ്യമം വാർത്ത നൽകിയതോടെ ജില്ലാ ജഡ്ജിയായ പിതാവിനെതിരെ സ്വമേധായാ കേസെടുത്ത് ബീഹാർ ഹൈക്കോടതി

നിയമബിരുദധാരിയായ മകൾക്ക് സുപ്രീംകോടതി അഭിഭാഷകനുമുള്ള പ്രണയബന്ധം കയ്യോടെ പിടികൂടി; ജഡ്ജിയായ പിതാവ് മകളെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ചത് മാസങ്ങളോളം; കാമുകനായ അഭിഭാഷൻ പൊലീസിൽ പരാതിപ്പെട്ടിട്ടും പിതാവ് വഴങ്ങിയില്ല; ഓൺലൈൻ മാധ്യമം വാർത്ത നൽകിയതോടെ ജില്ലാ ജഡ്ജിയായ പിതാവിനെതിരെ സ്വമേധായാ കേസെടുത്ത് ബീഹാർ ഹൈക്കോടതി

ന്യൂസ് ഡെസ്‌ക്‌

പാറ്റ്ന: സ്വന്തം മകളെ പൂട്ടിയിട്ടതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഓൺലൈൻ വാർത്താപോർട്ടലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജഡ്ജിക്കെതിരെ കോടതി സ്വമേധയാ കേസെടുത്തു. ഖഗരിയയിലെ ജില്ലാകോടതിയിടെ സെഷൻസ് ജഡ്ജിയായ സുഭാഷ് ചന്ദ്ര ചൗരസ്യക്കെതിരെയാണ് കേസ്. ഇരുപതുകാരിയായ മകളെ വീട്ടുതടങ്കലിലാക്കായിതു സംബന്ധിച്ച കേസിൽ ചീഫ് ജസ്റ്റീസ് രാജേന്ദ്രമേനോൻ, ജസ്റ്റീസ് രാജീവ് രഞ്ജൻ പ്രസാദ് എന്നിവർ തിങ്കളാഴ്ച വാദം കേൾക്കും.

സുപ്രീംകോടതി അഭിഭാഷകനായ സിദ്ധാർത്ഥ് ബൻസലുമായുള്ള ബന്ധത്തിന്റെ പേരിൽ പാറ്റ്നയിലെ ചാണക്യ ദേശീയ നിയമസർവകലാശയിൽ നിന്നും ബിരുദം നേടിയ യശ്ശസ്വിനിയെയാണ് പിതാവ് സുഭാഷ് ചന്ദ്ര ചൗരസ്യ മർദ്ദിക്കുകയും വീട്ടുതടങ്കലിൽ പാർപ്പിക്കുകയും ചെയ്തത്. 2012 ൽ ഡൽഹിയിലെ സാകേത് കോടതിയിൽ പെൺകുട്ടി ഇന്റേൺഷിപ്പ് ചെയ്യുന്നതിനിടയിലായിരുന്നു ഇരുവരും ആദ്യമായി കണ്ടു മുട്ടിയത്.

കഴിഞ്ഞ മെയ് ആറിന് യശ്ശസ്വിനിക്ക് ഡൽഹിയിൽ ജുഡീഷ്യൽ സർവീസസ് പരീക്ഷയുണ്ടായിരുന്നു. മാതാവിനെയും കൂട്ടിയാണ് യശ്ശസ്വിനി എത്തിയത്. എന്നാൽ പരീക്ഷയുടെ തലേന്ന് മെയ് അഞ്ചിന് ് ബൻസാലുംയശ്ശസ്വിനിയും താമസിക്കുന്ന ഹോട്ടലിന് പുറത്തുവെച്ച് കണ്ടിരുന്നു. മാതാവ് വിവരം അറിയുകയും പരീക്ഷ പോലും എഴുതിക്കാതെ ഖഗാരിയയിലെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരികയുമായിരുന്നു. വീട്ടിലിട്ട് മർദ്ദിച്ചു.

ഇതിനിടയിൽ യശ്ശസ്വിനിയെ ബൻസൽ വിളിക്കുകയും സെൽഫോണിലൂടെ കരച്ചിലും മർദ്ദനവും കേൾക്കുകയും ചെയ്തു. തന്റെ സീനിയർമാരായ സഹപ്രവർത്തകരുമായി ഇക്കാര്യം ചർച്ച ചെയ്ത ബൻസൽ കഴിഞ്ഞ മാസം പെൺകുട്ടിയുടെ പിതാവ് സുഭാഷ് ചന്ദ്രയെ നേരിട്ട് കാണുകയും ചെയ്തു.

എന്നാൽ യശ്ശസ്വിനിയെ ഒരു സർക്കാർ ഉദ്യോഗസ്ഥനോ ജഡ്ജിക്കോ മാത്രമേ കൊടുക്കു എന്നായിരുന്നു സുഭാഷ് ചന്ദ്രയുടെ വാദം. ബൻസലാകട്ടെ ഖഗരിയ ജില്ലാജഡ്ജി മകളെ തടങ്കലിൽ പാർപ്പിച്ചിരിക്കുക ആണെന്നും പെൺകുട്ടിയെ രക്ഷപ്പെടുത്താൻ കഴിയുമോയെന്നും ചോദിച്ച് ഡിജിപി കെ.എസ്. ദ്വിവേദിയെ സമീപിക്കുകയും ചെയ്തു.

ഖഗാരിയ വനിതാ പൊലീസ് സ്റ്റേഷന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ഓഫീസർ ജഡ്ജിയുടെ വീട് സന്ദർശിച്ചിരുന്നു. എന്നാൽ താൻ സന്തോഷവതിയാണെന്നും ഒരു വിനോദയാത്ര കഴിഞ്ഞു വന്നതേയുള്ള അടുത്ത യാത്രയ്ക്ക് ഉടൻ പോകുകയാണെന്നുമാണ് പെൺകുട്ടി നൽകിയ മറുപടി. ജൂൺ 22 ന് ബാർ ആൻഡ് ബഞ്ച് പോർട്ടൽ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരമാണ് കേസെടുത്തത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP