Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫിനോഫ്ത്തലിൻ പുരട്ടിയ നോട്ട് മാത്രം തെളിവാകില്ല; കൈക്കൂലി കേസിൽ ശിക്ഷിക്കാൻ വിശ്വസനീയ തെളിവുകളും വേണം: ഹൈക്കോടതി വിധി ശ്രദ്ധേയം

ഫിനോഫ്ത്തലിൻ പുരട്ടിയ നോട്ട് മാത്രം തെളിവാകില്ല; കൈക്കൂലി കേസിൽ ശിക്ഷിക്കാൻ വിശ്വസനീയ തെളിവുകളും വേണം: ഹൈക്കോടതി വിധി ശ്രദ്ധേയം

കൊച്ചി: ഫിനോഫ്ത്തലിൻ പുരിട്ടയ നോട്ട് കണ്ടെത്താൽ മാത്രം അഴിമതി നിരോധ നിയമപ്രകാരം കൈക്കൂലി ആരോപണത്തിൽ ശിക്ഷിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. കാഞ്ഞങ്ങാട് ജനറൽ ആശുപത്രിയിലെ കൈക്കൂലി കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കൈക്കൂലി ആരോപണത്തിൽ രാസവസ്തു പുരട്ടിയ നോട്ട് കണ്ടെടുത്താൽ മാത്രം ശിക്ഷിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.

കേസിൽ നേരിട്ടുള്ള തെളിവ് ആവശ്യമാണ്. പ്രതി കൈക്കൂലി ചോദിച്ചതിനോ വാങ്ങിയതിനോ തെളിവില്ലാതെ അനുബന്ധ തെളിവിന്റെ അടിസ്ഥാനത്തിൽ മാത്രം നടപടി സാധ്യമല്ലെന്നു കോടതി പറഞ്ഞു. കൈക്കൂലിക്കേസിൽ കാഞ്ഞങ്ങാട് ജനറൽ ആശുപത്രിയിലെ ഡോ. പ്രകാശ് പൈയ്ക്ക് കോഴിക്കോട് വിജിലൻസ് കോടതി നൽകിയ ശിക്ഷ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് പി. ഉബൈദിന്റെ ഉത്തരവ്. രണ്ടു വർഷം തടവും 5000 രൂപ പിഴയും വിധിച്ചതിനെതിരെ ഡോക്ടറുടെ അപ്പീൽ അനുവദിച്ചാണു നടപടി.

കാസർകോട് വിജിലൻസ് ഡിവൈഎസ്‌പി 1998ൽ ഡോക്ടറുടെ മേശപ്പുറത്തുനിന്നു രാസവസ്തു പുരട്ടിയ 1000 രൂപയുടെ നോട്ട് കണ്ടെടുത്തതാണു കേസിന് ആധാരം. ഡോക്ടറുടെ ലെറ്റർ പാഡിന് മുകളിൽ പേപ്പർ വെയ്റ്റ് വച്ച നിലയിലാണു നോട്ട് ഇരുന്നതെന്ന് ഡിവൈഎസ്‌പി തന്നെ പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഡോക്ടറുടെ കയ്യിലോ പോക്കറ്റിലോ മേശവലിപ്പിലോ അല്ല നോട്ട് കണ്ടത്. പണം സ്വീകരിച്ചതായി തെളിവില്ല. പൊലീസ് പറഞ്ഞ പ്രകാരം ചെയ്തതാണെന്നു സാക്ഷിമൊഴിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡോക്ടറുടെ മുറിയിൽനിന്നു നോട്ട് കിട്ടിയത് ഉപതെളിവായി പരിഗണിക്കാമെന്നല്ലാതെ, നേരിട്ടുള്ള തെളിവായി കണക്കാക്കാനാവില്ല. കേസ് സംശയാതീതമായി തെളിയിക്കാനാവാത്ത സാഹചര്യത്തിൽ കീഴ്‌ക്കോടതിയുടെ ശിക്ഷ റദ്ദാക്കുന്നതായി കോടതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP