Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരാധകനെ തല്ലിയ മമ്മൂട്ടിക്കും ഇനി പരസ്യമായി മാപ്പുപറയേണ്ടിവരുമോ? ആരാധകനെ തല്ലിയ ബോളിവുഡ് താരം ഗോവിന്ദയോട് ക്ഷമ പറയാൻ സുപ്രീം കോടതി

ആരാധകനെ തല്ലിയ മമ്മൂട്ടിക്കും ഇനി പരസ്യമായി മാപ്പുപറയേണ്ടിവരുമോ? ആരാധകനെ തല്ലിയ ബോളിവുഡ് താരം ഗോവിന്ദയോട് ക്ഷമ പറയാൻ സുപ്രീം കോടതി

ബോളിവുഡ് ഉൾപ്പെടെയുള്ള സിനിമാ ലോകത്തെ താരങ്ങളെ മാതൃകാ പുരുഷന്മാരായാണ് യുവാക്കളും സമൂഹവും കാണുന്നതെന്നും സമൂഹത്തിൽ അന്തസ്സോടെ പെരുമാറാൻ സിനിമാ താരങ്ങൾക്ക് ബാധ്യതയുണ്ടെന്നും സുപ്രീം കോടതി. 2008-ൽ സിനിമാ ചിത്രീകരണത്തിനിടെ മുൻകാല സൂപ്പർത്താരം ഗോവിന്ദ ഒരു ആരാധകനെ തല്ലിയ കേസ് പരിഗണിക്കവെയാണ് കോടതിയുടെ ഈ അഭിപ്രായം.

ഗോവിന്ദ ആരാധകനോട് മാപ്പുപറയണമെന്ന് ജസ്റ്റിസുമാരായ ടി.എസ്.താക്കൂറും സി.ഗോപാല ഗൗഡയും നിർദ്ദേശിച്ചു. മാപ്പുപറച്ചിലിലൂടെ ഗോവിന്ദയ്‌ക്കെതിരെ നൽകിയ ക്രിമിനൽ കേസ് ഒത്തുതീർപ്പാക്കാൻ ആരാധകനായ സന്തോഷ് റായിയോടും കോടതി ആവശ്യപ്പെട്ടു.

2008 ജനുവരി 16-നാണ് സന്തോഷിനെ ഗോവിന്ദ തല്ലിയത്. മണി ഹെ, ഹണി ഹെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. മുംബൈയിലെ ഫിൽമിസ്താൻ സ്റ്റുഡിയോയിൽ നടന്ന ചിത്രീകരണത്തിനിടെ അപമര്യാദയായി പെരുമാറിയതിനാണ് സന്തോഷിനെ ഗോവിന്ദ തല്ലിയത്. ഗോവിന്ദയ്‌ക്കെതിരെ സന്തോഷ് ആദ്യം ബോംബെ ഹൈക്കോടതിയെയാണ് സമീപിച്ചത്. ഹൈക്കോടതി കേസ് തള്ളിയെങ്കിലും സന്തോഷ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

സ്‌ക്രീനിൽക്കാണിക്കുന്ന വീരത്തരമൊന്നും യഥാർഥ ജീവിതത്തിൽ നടപ്പാക്കാൻ അഭിനേതാക്കൾക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എത്ര വലിയ നടനാണെങ്കിലും, മറ്റൊരാളെ മർദിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

മലയാളത്തിലെ മെഗാ സ്റ്റാർ മമ്മൂട്ടിയും സമാനമായ സംഭവത്തിൽ മാപ്പുപറയേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഇതോടെ ആരാധകർ. മമ്മൂട്ടി ആരാധകനെ തല്ലുന്ന വീഡിയോ ഏതാനും വർഷങ്ങളായി വൈറലായി പ്രചരിക്കുന്നുണ്ട്. ഈ സംഭവത്തിൽ താരത്തിനെതിരെ ആരും പരാതിപ്പെട്ടിട്ടില്ലെങ്കിലും, സുപ്രീം കോടതി വിധി അതിനുള്ള സാഹചര്യമൊരുക്കിയിരിക്കുകയാണ്. അങ്ങനെ വന്നാൽ, ഏത് വില്ലനെയും നിലംപരിശാക്കുന്ന മെഗാ സ്റ്റാറിന് ആരാധകനോട് മാപ്പുപറഞ്ഞേ മതിയാകൂ.

2008-ലാണ് ഈ സംഭവവും നടക്കുന്നത്. മലപ്പുറത്ത് തീയറ്റർ ഉദ്ഘാടനത്തിനെത്തിയ മമ്മൂട്ടി വാഹനത്തിലിരുന്നുകൊണ്ട് തനിക്കുനേരെ കൈനീട്ടിയ ആളെ അടിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. മമ്മൂട്ടിയെ പ്രകോപിപ്പിച്ചതെന്തെന്ന് വ്യക്തമല്ലെങ്കിലും ഈ വീഡിയോ മമ്മൂട്ടിക്ക് എതിരെ ഒട്ടേറെ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP